ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ പ്രധാന സംഭവങ്ങളിലൊന്നായി മാറിയ ബ്രെക്‌സിറ്റിനു ശേഷം യുകെ ഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്ന വിസ- കുടിയേറ്റ നയങ്ങള്‍ ഏത് വിധത്തിലായിരിക്കുമെന്ന് വിശദീകരിക്കുന്ന വൈറ്റ് പേപ്പര്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ പുറത്തിറക്കി. വൈറ്റ് പേപ്പറില്‍ പറയുന്ന വ്യവസ്ഥകള്‍ അനുസരിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമാണ് കോളടിച്ചിരിക്കുന്നത്. അതായത് ബ്രെക്‌സിറ്റാനന്തര ബ്രിട്ടന്‍ തൊഴിലന്വേഷകരായ ഇന്ത്യക്കാര്‍ക്ക് വമ്പന്‍ ലോട്ടറിയാവുമെന്ന വിവരമാണ് പുറത്തു വരുന്നത്. തൊഴിലിടങ്ങളില്‍ സ്വന്തം രാജ്യത്തെ പൗരന്മാര്‍ എന്നതിലുപരി കഴിവിന് പ്രധാനം നല്‍കുന്നതാണ് ഇന്ത്യക്കാര്‍ക്ക് ഗുണകരമായി ഭവിക്കുന്നത്. കഴിവിനെ മാത്രം അടിസ്ഥാനമാക്കിയുള്ള യുകെയുടെ ഭാവി ഇമിഗ്രേഷന്‍ സിസ്റ്റം ഹൗസ് ഓഫ് കോമണ്‍സിന്റെ മേശപ്പുറത്ത് വച്ചിരിക്കുന്ന ഹോം സെക്രട്ടറി സാജിദ് ജാവിദാണ്. ഇത് പ്രകാരം ലോകത്തിലെവിടെ നിന്നും യുകെയിലേക്കെത്തുന്ന ഉയര്‍ന്ന കഴിവുകളുള്ള കുടിയേറ്റക്കാര്‍ക്ക് യാതൊരു വിധത്തിലുള്ള പരിധിയും ഏര്‍പ്പെടുത്തില്ല. ഇതിന് പുറമെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനുള്ള പോസ്റ്റ്-സ്റ്റഡി വര്‍ക്ക് ഓഫറിംഗുകളും മെച്ചപ്പെട്ടുന്നതായിരിക്കും. യൂറോപ്യന്‍ യൂണിയനില്‍…
Read More