ആധാര്‍ രജിസ്ട്രേഷന് ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നേരിടുന്ന ഇന്ദുജ വി നായര്‍ ചെറിയ പുള്ളിയല്ല. ശാസ്തമംഗലത്തു താമസിക്കുന്ന ഇവര്‍ 25ലധികം ആളുകളെ തട്ടിപ്പിനിരയാക്കിയെന്നാണ് പരാതിയുള്ളത്. ഓരോത്തരില് നിന്നും രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വാങ്ങിയെന്നാണ് പരാതി. മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റൈ പേഴ്സണല്‍ സ്റ്റാഫ് അംഗവും അടുത്ത ബന്ധുവും കൂടിയാണ് ഇന്ദുജയുടെ അച്ഛന് വാസുദേവന്‍ നായര്‍. മത്രമല്ല ശിവകുമാറിനെ കെഎസ് യുവില്‍ എത്തിച്ചതും വാസുദേവന്‍നായരാണ്. അതിനാല്‍ തന്നെ അടുത്തബന്ധുവിന്റെ മകള്‍ക്കെതിരേ ആരോപണം ഉയരുന്നത് ശിവകുമാറിനെയും പ്രതിസന്ധിയിലാക്കുകയാണ്. ശിവകുമാറിന്റെ അതിവിശ്വസ്തനാണ് അച്ഛന് എന്നു പറഞ്ഞായിരുന്നു ഇന്ദുജയുടെ തട്ടിപ്പുകള്‍. ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരിക്കെ സ്പൈസിസ് ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞും മുമ്പ് തട്ടിപ്പുകള്‍ നടത്തിയിരുന്നെന്നും ആരോപണമുണ്ട്. എന്നാല്‍ പിന്നീട് സിപിഎം അധികാരത്തിലേത്തിയതോടെ ഇന്ദുജ ഇടതുപക്ഷത്തേക്കു ചാഞ്ഞു. സാമൂഹിക പ്രവര്‍ത്തക എന്ന ലേബല്‍ ഉണ്ടാക്കിയെടുക്കാനായാണ്…
Read More