കണ്ണൂര്‍:റിലീസിംഗ് ദിവസം തന്നെ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഫോണില്‍ പകര്‍ത്തിയതാണ് ജോബിഷ് എന്ന യുവാവിനെ പ്രശസ്തനാക്കിയത്. തിയറ്ററില്‍ നിന്നും സിനിമ മൊബൈലില്‍ പകര്‍ത്തുന്നത് കുറ്റമായിരിക്കെയാണ് ജോബിഷ് ആരാധന മൂത്ത് ഈ കടുംകൈ ചെയ്തത്. മലയോരമേഖലയായ ശ്രീകണ്ഠപുരം പഞ്ചായത്തിലെ ചെമ്പന്തൊട്ടിയെന്ന കര്‍ഷക ഗ്രാമത്തിലെ ജോബിഷ് തകിടിയേല്‍ (33) ഇപ്പോള്‍ സന്തോഷവാനാണ്. ഇഷ്ടതാരത്തിന്റെ കാരുണ്യത്താല്‍ കേസില്‍ നിന്ന് ഒഴിവായിക്കിട്ടിയതു മാത്രമല്ല, സന്തോഷത്തിന്റെ കാരണം. തന്റെ ആരാധനയെക്കുറിച്ചു ലാലേട്ടന്‍ അറിഞ്ഞല്ലോ, തന്നെക്കുറിച്ചു ലാലേട്ടന്‍ ആരോടൊക്കെയോ സംസാരിച്ചല്ലോ എന്നൊക്കെ ആലോചിക്കുമ്പോള്‍, താരത്തിനു നേരിട്ടു കൈകൊടുത്ത പോലുള്ളൊരു ത്രില്ല്. മോഹന്‍ലാലിന്റെ പുതിയ പടം ‘വില്ലന്‍’ റിലീസ് ദിവസം ആദ്യഷോയ്ക്കിടെ മൊബൈലില്‍ പകര്‍ത്തിയതിനാണു ജോബിഷിനെ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കണ്ണൂര്‍ സവിതാ തിയറ്ററില്‍ നിന്നു ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘ലാലേട്ടന്‍ ക്ഷമിച്ചതായി’ തിരുവനന്തപുരത്തു നിന്ന് ഉച്ച തിരിഞ്ഞ് അറിയിപ്പു കിട്ടിയതോടെ പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ആ…
Read More