ഞങ്ങള്‍ക്ക് ആവശ്യമുണ്ടായപ്പോള്‍ സഹായവുമായി ഇന്ത്യ ഓടിയെത്തി ! ഇപ്പോള്‍ അവരെ സഹായിക്കാന്‍ ഞങ്ങളുമുണ്ടാകും; ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് ജോ ബൈഡന്‍…

ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ‌ജോ ബൈഡന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംഭാഷണത്തിനു പിന്നാലെയാണ് ബൈഡന്റെ സഹായ വാഗ്ദാനം. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. ‘ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണ്’, അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങളുടെ…

Read More

തുടക്കത്തില്‍ തന്നെ ബൈഡന് ‘കോവിഡ് ടെസ്റ്റ്’ ! പുതിയ വകഭേദം അമേരിക്കയില്‍ പടരുന്നത് അതിവേഗത്തില്‍; ചില കാര്യങ്ങളില്‍ ട്രംപ് ശരിയായിരുന്നുവെന്ന വിലയിരുത്തലുമായി ബൈഡന്‍…

അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ഉടന്‍ തന്നെ കോവിഡ് പരീക്ഷണം നേരിട്ട് ജോ ബൈഡന്‍. കോവിഡിന്റെ അതിവേഗം പടരുന്ന വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് വീണ്ടും വീണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്ക. ബ്രിട്ടനും അയര്‍ലന്റും ഉള്‍പ്പെടെയുള്ള യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശത്ത് നിന്നും ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അമേരിക്കക്കാരല്ലാത്തവര്‍ക്ക് വിലക്ക് വന്നേക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് എത്തുന്നവര്‍ക്ക് കര്‍ശന ക്വാറന്റീനും നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. രോഗം നിയന്ത്രിക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ജനുവരി 26 മുതല്‍ വിലക്ക് വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ ആലോചിക്കുന്നത്. ട്രംപില്‍ നിന്നും വ്യത്യസ്തമായി കോവിഡ് നിയന്ത്രിണത്തിനുള്ള നടപടികള്‍ക്ക് ബൈഡന്‍ ഭരണകൂടം കൂടുതല്‍ പ്രധാന്യം നല്‍കുന്നുണ്ട്. 100 ദിവസത്തിനുള്ള വാക്സിന്‍ 10 കോടിയിലധികം പേരിലേക്ക് എത്തിക്കാനാണ് ആലോചന. 100 ദിവസത്തേക്ക് എല്ലാവരും മാസ്‌ക്ക് ധരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ…

Read More

കുപ്പിയലടച്ച ഭൂതത്തെ തുറന്നുവിടാനൊരുങ്ങി ജോ ബൈഡന്‍ ! അധികാരമേല്‍ക്കുന്ന ദിവസം തന്നെ 1.1 കോടി അനധികൃതകുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ്;അഭയാര്‍ഥി പ്രവാഹം ബൈഡന് തലവേദനയായേക്കും…

ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യമാണ് അമേരിക്ക. ഈ അവസരത്തിലാണ് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേറുന്നത്. എന്നാല്‍ ഈ പരിതസ്ഥിതി കണക്കിലെടുക്കാതെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിവസം തന്നെ 11 ദശലക്ഷം പേര്‍്ക്ക അമേരിക്കന്‍ പൗരത്വം നല്‍കാനാണ് ബൈഡന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ ഒബാമയുടെ കാലത്ത് ഡി എ സി എ പദ്ധതി വഴി സംരക്ഷിത പദവി ലഭിച്ചവര്‍ക്കായിരിക്കും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. അമേരിക്കയില്‍ കുട്ടികളായിരിക്കുമ്പോള്‍ നിയമവിരുദ്ധമായി കുടിയേറിയവരാണ് ഈ വിഭാഗത്തില്‍ സംരക്ഷണം ലഭിക്കുന്നവര്‍. അതേസമയം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ മെക്‌സിക്കോയില്‍ നിന്നും ഗ്വാട്ടിമാലയില്‍ നിന്നുമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിപ്പുണ്ട്. ഇവര്‍ ബൈഡന്‍ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കും എന്നകാര്യത്തില്‍ സംശയമൊന്നുമില്ല. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് പരിഹരിക്കാവുന്നതല്ലെന്ന് ബൈഡനും സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത്രപെട്ടെന്നൊന്നും അമേരിക്കയിലേക്ക് വരാന്‍ കഴിയില്ലെന്ന അവര്‍ മനസ്സിലാക്കണം എന്നാണ് ഇതിനെ…

Read More

കമല ഹാരിസിനു മാത്രമല്ല ജോ ബൈഡനുമുണ്ട് ഇന്ത്യന്‍ ബന്ധം ! നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റെ മുതുമുത്തച്ഛന്‍ ജീവിച്ചതും മരിച്ചതും ചെന്നൈയില്‍…

നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അമ്മയുടെ ജന്മദേശം തമിഴ്‌നാട്ടിലെ തിരുവാരൂരാണ്. അതിനാല്‍ തന്നെ കമലയുടെ വിജയം തിരുവാരൂരുകാര്‍ക്ക് വലിയ ആഘോഷമായിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റിനു മാത്രമല്ല പ്രസിഡന്റിനും ഇന്ത്യന്‍ ബന്ധമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.അതും ചെന്നൈ ബന്ധം തന്നെ. അഞ്ച് തലമുറകള്‍ക്ക് മുമ്പ് ബൈഡന്റെ മുതുമുത്തച്ഛന്‍ ക്രിസ്റ്റഫര്‍ ബൈഡന്‍ ഇംഗ്ലണ്ടില്‍നിന്ന് ഇന്ത്യയിലെത്തി ഇവിടെ സ്ഥിരതാമസമാക്കിയ വ്യക്തിയാണ്. ഇദ്ദേഹം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ക്യാപ്റ്റനായിരുന്നു. സഹോദരന്‍ വില്ല്യം ബൈഡന് ഒപ്പമാണ് ക്രിസ്റ്റഫര്‍ ഇന്ത്യയിലെത്തുന്നത്. വില്യം 1843-ല്‍ റംഗൂണില്‍വെച്ച് മരണമടഞ്ഞു. 1800-ല്‍ ചെന്നൈയിലെത്തിയ(പഴയ മദ്രാസില്‍) ക്രിസ്റ്റഫര്‍ 1858-ല്‍ ചെന്നൈയിലാണ് മരിച്ചത്. അന്തിയുറങ്ങുന്നത് ചെന്നൈയിലെ സെന്റ് ജോര്‍ജ് കത്തീഡ്രലിലും. 19 വര്‍ഷം മദ്രാസിലെ മാസ്റ്റര്‍ അറ്റന്‍ഡറായിരുന്ന കാപ്റ്റന്‍ ക്രിസ്റ്റഫര്‍ ബൈഡന്റെ ഓര്‍മ്മയ്ക്ക് എന്ന് എഴുതിയ ശിലാഫലകം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ അന്തിയുറങ്ങുന്ന ക്രിസ്റ്റഫര്‍ ബൈഡന്റെ ശവ…

Read More

ബൈഡന്‍ പ്രസിഡന്റാകുന്നതോടെ ഇന്ത്യക്കാര്‍ക്ക് വരുന്നത് നല്ലകാലമോ ? വിവിധ രാജ്യങ്ങളില്‍ നിന്ന് രേഖകളില്ലാതെത്തിയ ഒരു കോടിയില്‍ പരം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കും; ബൈഡന്‍ വാഗ്ദാനം ചെയ്യുന്ന അമേരിക്ക ഇങ്ങനെ…

ജോ ബൈഡന്‍ പ്രസിഡന്റാകുന്നതോടെ അമേരിക്കയ്ക്ക് വരാന്‍ പോകുന്നത് നല്ല കാലമോ ? അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക്പൗരത്വം നല്‍കാനുള്ള പദ്ധതി വാഗ്ദാനം ചെയ്ത് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ നയരേഖ പുറത്തു വന്നിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍നിന്നു രേഖകളില്ലാതെയെത്തിയ മൊത്തം 1.1 കോടി കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി കൊണ്ടുവരാനാണു നീക്കം. എച്ച്-1ബി അടക്കമുള്ള വിദഗ്ധ തൊഴില്‍ വീസകളുടെ എണ്ണം വര്‍ധിപ്പിച്ചേക്കാം. എച്ച് -1 ബി വീസക്കാരുടെ പങ്കാളികള്‍ക്കു തൊഴില്‍വീസ നിഷേധിക്കുന്ന ട്രംപ് ഭരണകൂട നിയമം പിന്‍വലിക്കുന്നതും പരിഗണിക്കും. പ്രതിവര്‍ഷം 95,000 അഭയാര്‍ഥികള്‍ക്കു പ്രവേശനം നല്‍കും. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കും താനെന്നായിരുന്നു വിജയപ്രസംഗത്തില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ ഐക്യത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തിക്കുകയാണു തന്റെ ദൗത്യം. ‘നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, ഒരുമിപ്പിക്കുന്ന പ്രസിഡന്റാവും ഞാന്‍…

Read More