മരിച്ചവരുടെ വരുമാനംകണ്ട് ജീവിച്ചിരിക്കുന്നവരുടെ കണ്ണ് തള്ളിയിരിക്കുകയാണ്. അതിൽ കുറച്ചെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാണ് ഇപ്പോൾ പലരും പറയുന്നത്. മരിച്ചവരുടെ വരുമാനമോ എന്നാണ് നിങ്ങൾ സംശയിക്കുന്നതെങ്കിൽ അങ്ങനെയൊന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ജീവിച്ചിരിക്കുന്പോൾ അവർ ചെയ്തുവച്ച കാര്യങ്ങളാണ് മരിച്ചപ്പോൾ അവരുടെ വരുമാനമായി മാറിയത്. എന്താല്ലേ… അവർ മരിച്ചാൽ സംഭവം റോയൽറ്റിയാണ്. ഒരു വ്യക്തിക്കു തങ്ങളുടെ കലാപരമോ അല്ലാത്തതോ ആയ സൃഷ്ടിക്ക് അതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥാപനം നൽകുന്ന തുകയാണ് റോയൽറ്റി. അത്തരക്കാർ മരിച്ചാൽ അവർ ജീവിച്ചിരുന്നപ്പോൾ നിർദേശിച്ച വ്യക്തിക്കോ സ്ഥാപനത്തിനോ ആ തുക ലഭിച്ചുകൊണ്ടേയിരിക്കും. ഇവിടെ സംഭവിച്ചതും അതാണ്. മരണ ശേഷം ലഭിച്ച റോയൽറ്റി തുക, അല്ലെങ്കിൽ മരിച്ചവരുടെ വരുമാനം. രണ്ടായാലും ഇന്ന് ആ തുകയാണ് ചിലരുടെ കണ്ണ് തള്ളാൻ കാരണമായിരിക്കുന്നത്. മരിച്ച താരങ്ങളുടെ റോയൽറ്റി തുക ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത് പ്രശസ്ത പോപ്പ് ഗായകൻ മൈക്കൽ ജാക്സണാണ്. 46 മില്യൺ…
Read More