ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും കേസ് വിസ്താരത്തിനിടെ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോടതിമുറിയില്‍ വച്ച് ഒരു ആരാധിക തന്റെ കുഞ്ഞിന്റെ പിതാവ് ഡെപ്പ് ആണെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. കോടതി ഇടവേളയെടുക്കുന്നതിനിടെ ഗാലറിയിലിരുന്ന യുവതി ”ജോണി, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. നമ്മുടെ ആത്മാക്കള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു” എന്ന് അലറി. ഇതുകേട്ട ഡെപ്പ് യുവതിക്ക് നേരെ തിരിഞ്ഞ് കൈവീശിക്കാണിച്ചു. ”ഈ കുഞ്ഞ് നിങ്ങളുടേതാണ്. എപ്പോഴാണ് കുഞ്ഞിന്റെ പിതാവ് ആണെന്ന് അംഗീകരിക്കുന്നത്?”തന്റെ കയ്യിലിരുന്ന കുഞ്ഞിനെ ഉയര്‍ത്തിക്കാണിച്ച് യുവതി വീണ്ടും വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ ഇവരെ കോടതിമുറിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. 2015 ലാണ് ജോണി ഡെപ്പും ആംബര്‍ ഹെഡും വിവാഹിതരാവുന്നത്. എന്നാല്‍ 2017ല്‍ ഇരുവരും വിവാഹമോചിതരാകുകയായിരുന്നു. ആംബര്‍ ഹെഡ് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനമാണ് ഇപ്പോഴത്തെ കേസിന് ആസ്പദമായത്. താന്‍ ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണ് എന്നാണ്…
Read MoreTag: johnny depp
പൊട്ടിയ കുപ്പി ഉപയോഗിച്ച് ജോണി ഡെപ്പ് ലൈംഗികാതിക്രമം നടത്തി ! കോടതിയില്‍ പൊട്ടിക്കരഞ്ഞ് ആംബര്‍ ഹേഡ്…
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും അംബര്‍ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസ് പുതിയ തലത്തിലേക്ക്. 50 മില്യണ്‍ ഡോളറാണ് ജോണി ഡെപ് ആംബര്‍ ഹേഡില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അംബര്‍ ഹേഡിന്റെ വിചാരണയാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പൊട്ടിയ കുപ്പി ഉപയോഗിച്ച് ഡെപ് ലൈംഗിക അതിക്രമം നടത്തിയെന്നും മര്‍ദ്ദിച്ചുവെന്നും ഹേഡ് ആരോപിക്കുന്നു. കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹേഡ് മൊഴി നല്‍കിയത്. ഡെപ് എന്നെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. അവിഹിത ബന്ധം ആരോപിച്ചും മര്‍ദ്ദിച്ചിട്ടുണ്ട്. തന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയിട്ടുണ്ട്. മുഖത്തും അടിവയറിലും ചവിട്ടിയിട്ടുണ്ട് ഹേഡ് ആരോപിച്ചു. ഡെപ്പിന്റെ വിചാരണയില്‍ അദ്ദേഹം അദ്ദേഹം ഒരിക്കല്‍ പോലും താന്‍ ഹേഡിനെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞു. ഭാര്യയെ തല്ലുന്നവനായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു. എനിക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. എന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. ഹേഡിനെയെന്നല്ല, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ഒരു സ്ത്രീയെ തല്ലിയിട്ടില്ലെന്നും ഡെപ്പ്…
Read More