ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡര്‍ നിര്‍മാണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി. കമ്പനിക്ക് ഉത്പന്നം നിര്‍മിക്കുകയും വിപണനം നടത്തുകയും ചെയ്യാമെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, എസ്ജി ദിഗെ എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ ഉത്തരവ് അയുക്തികവും മര്യാദയില്ലാത്തതുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കമ്പനിയില്‍നിന്ന് 2018 ഡിസംബറില്‍ പിടിച്ചെടുത്ത സാംപിളുകള്‍ പരിശോധിക്കാന്‍ താമസം വരുത്തിയതിന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെ കോടതി വിമര്‍ശിച്ചു. സൗന്ദര്യസംരക്ഷക ഉത്പന്നങ്ങളുടെ ഗുണനിലവാരം അതീവ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. എന്നാല്‍ ഒരു ഉത്പന്നത്തിന്റെ നിലവാരത്തില്‍ ചെറിയൊരു കുറവ് കണ്ടെന്നുവച്ച് ഫാക്ടറി മൊത്തത്തില്‍ അടച്ചുപൂട്ടുന്നതു സാമാന്യയുക്തിക്കു നിരക്കുന്നതെന്ന് കോടതി പറഞ്ഞു. വാണിജ്യരംഗത്തെ കുഴപ്പത്തിലാക്കുകയാണ് അതിലൂടെ ഉണ്ടാവുകയെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉറുമ്പിനെ കൊല്ലാന്‍ ചുറ്റിക കൊണ്ട് അടിക്കേണ്ടതില്ലെന്ന്, സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കോടതി പറഞ്ഞു. പിഎച്ച് ലെവല്‍ കൂടുതലാണെന്നു…
Read MoreTag: johnson and johnson
സ്പ്രേ അടിക്കൂ ആത്മഹത്യയില്‍ നിന്ന് രക്ഷ നേടൂ ! ആത്മഹത്യാ പ്രവണതയില്‍ നിന്ന് മോചനം നേടാനുള്ള സ്പ്രേയുമായി ജോണ്സണ് ആന്‍ഡ് ജോണ്സന്…
ലോകത്ത് എല്ലാം അവസാനിപ്പിച്ച് ആത്മഹത്യയില്‍ അഭയം തേടുന്ന ആളുകള്‍ നിരവധിയാണ്. ഇത്തരത്തില്‍ ആത്മഹത്യാ പ്രവണതയുള്ളവരെ രക്ഷിക്കാനുള്ള സ്പ്രേ ഇറക്കിയിരിക്കുകയാണ് ജോണ്സന് ആന്‍ഡ് ജോണ്സന് കമ്പനി. ഈ നേസല്‍ സ്പ്രേ ആത്മഹത്യ പ്രവണതയുള്ളവരുടെ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ് എഫ്ഡിഎ(ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്. ഈ മരുന്നിന് അംഗീകാരം നല്കി. ആത്മഹത്യാ ചിന്താഗതിയുള്ളവര്‍ക്കിടയില്‍ ജോണ്സണ് ആന്റ് ജോണ്സണ് നേസല്‍ സ്പ്രേ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഉടന്‍ ആളുകള്‍ക്ക് ലഭ്യമാക്കുമെന്നും ജോണ്സണ് ആന്റ് ജോണ്‍സണിന്റെ വൈസ് പ്രസിഡന്റ് മിഷേല്‍ ക്രാമര്‍ പറഞ്ഞു. മാനസികസമ്മര്ദമുള്ളവരിലെ ആത്മഹത്യാ പ്രവണത ജോണ്സണ് & ജോണ്സണ് നേസല്‍ സ്പ്രേ ഉപയോഗിക്കുന്നതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. അമേരിക്കയില്‍ കൊവിഡ് മഹാമാരി മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തിവരികയായിരുന്നു. 2019 മാര്‍ച്ചില്‍ അംഗീകാരം ലഭിച്ചതു മുതല്‍ 6,000ത്തോളം ആളുകള്‍ വിഷാദരോഗ ചികിത്സയ്ക്കായി സ്പ്രേ ഉപയോഗിച്ചതായി ക്രാമര്‍ പറഞ്ഞു. പഴയ ആന്റീഡിപ്രസന്റുകളേക്കാള് ഈ…
Read More