തൃശൂർ: കോവിഡ് കാലത്ത് ജനങ്ങൾക്കു കിറ്റ് നൽകിയതിന്റെ കമ്മീഷൻ റേഷൻ ഉടമകൾക്കു ലഭ്യമാക്കാൻ വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ ജോണി നെല്ലൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ 23നകം കമ്മീഷൻ വിതരണം ചെയ്യണമെന്നു ഹൈക്കോടതി വിധിച്ചിരിക്കയാണ്. ഇതിനെ ചോദ്യം ചെയ്ത് സർക്കാർ അപ്പീലിനു പോകുന്നുവെന്നാണു പറയുന്നത്. അന്പതു കോടി മതി കമ്മീഷൻ കൊടുത്തു തീർക്കാൻ. അപ്പീലിനുപോയി വക്കീലിനു കൊടുക്കാൻ പണമുള്ളവർക്ക് കോവിഡ് കാലത്ത് റേഷൻ കടകൾ തുറന്നിരുന്ന് കിറ്റുകൾ വിതരണം ചെയ്തവരെ സഹായിക്കാൻ താല്പര്യമില്ലെന്നാണ് ഇതിലൂടെ തെളിയിക്കുന്നത്. പിണറായി സർക്കാരിനു രണ്ടാമൂഴം നൽകിയതിന്റെ പ്രധാന പങ്കുവഹിച്ചതു കിറ്റായിരുന്നു. അതിനുവേണ്ടി പ്രവർത്തിച്ച റേഷൻ കടക്കാരെ തള്ളിപ്പറയുന്ന നിലപാട് മര്യാദകേടാണെന്നും ജോണി നെല്ലൂർ പറഞ്ഞു. പ്രതിമാസ കമ്മീഷൻ ഒക്ടോബർ മാസത്തെ ഇതുവരെ കിട്ടിയിട്ടില്ല. ഓരോ മാസത്തെയും…
Read More