ആർത്രോൺ എന്നാൽ സന്ധി, ഐറ്റിസ് എന്നാൽ നീർക്കെട്ട്. അങ്ങനെയാണ് സന്ധിവാത രോഗങ്ങൾക്ക് ആർത്രൈറ്റിസ് എന്ന് പേര് വന്നത്. ശരീരത്തിലുള്ള അസ്ഥി സന്ധികളിൽ നീർക്കെട്ടും വേദനയും ഉണ്ടാകുന്നതാണ് സന്ധിവാത രോഗങ്ങളിലെ പ്രധാന പ്രശ്നം. നീർക്കെട്ടും വേദനയും ഉണ്ടാകുന്നതിന്റെ ഭാഗമായി സന്ധികൾ ചലിപ്പിക്കാൻ പ്രയാസം ഉണ്ടാകുന്നതാണ് അടുത്ത അസ്വസ്ഥത. ചിലരിൽ, ഒരുപാടു സന്ധികളിൽഒരുപാടു കാരണങ്ങളുടേയും അസ്വസ്ഥതകളുടേയും ആകെത്തുകയാണ് ഈ രോഗം. അസ്ഥിസന്ധികളിലെ പ്രവർത്തനങ്ങളെ ഈ രോഗം തകിടം മറിക്കുന്നതാണ്. ചിലരിൽഇത് ചിലപ്പോൾ ഏതെങ്കിലും ഒന്നോ രണ്ടോ സന്ധികളിൽ മാത്രമാണ് കാണാൻ കഴിയുക. എന്നാൽ പലരിലും ഇത് ഒരുപാടു സന്ധികളിൽ ബാധിക്കാറുമുണ്ട്. സന്ധിവാത രോഗങ്ങൾ നൂറിലധികം തരത്തിൽ ഉണ്ട് എന്നാണ് പുതിയ അറിവുകൾ പറയുന്നത്. അസ്ഥികളിൽ തേയ്മാനംഅസ്ഥികളുടെ അഗ്രഭാഗം ആവരണം ചെയ്തിരിക്കുന്ന ഉറപ്പുള്ളതും വഴുവഴുപ്പുള്ളതും ആയ ഘടനയാണ് തരുണാസ്ഥികൾ. സന്ധിവാത രോഗികളിൽ ഈ തരുണാസ്ഥികൾക്ക് നാശം സംഭവിക്കാറുണ്ട്. തരുണാസ്ഥികളിൽ ഉണ്ടാകുന്ന നാശം…
Read More