ചില ആളുകള്‍ നിരവധി സിനിമകളില്‍ വേഷമിട്ടാലും ആളുകളുടെ മനസ്സില്‍ ഇടംപിടിക്കണമെന്നില്ല. എന്നാല്‍ ചിലര്‍ അവരുടെ ഏതാനും നിമിഷങ്ങള്‍ നീണ്ട സിനിമാജീവിതത്തിലൂടെത്തന്നെ ആളുകളുടെ ഓര്‍മകളില്‍ തങ്ങിനില്ക്കാറുണ്ട്. അത്തരത്തിലൊരു കഥാപാത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം സിനിമയിലെ ജോജി. ഒരു പക്ഷെ പേരുകൊണ്ട് കഥാപാത്രത്തിന്റെ മുഖം പിടിക്കിട്ടണമെന്നില്ല. മീന അവതരിപ്പിച്ച ഏയ്ഞ്ചല്‍ മേരി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് ജോജി. മോഹന്‍ലാല്‍ അവതരിപ്പിച്ച വര്‍ഗ്ഗീസ് ആന്റണി എന്ന കഥാപാത്രം സീമ അവതരിപ്പിച്ച സൂസന് റോയ് എന്ന സ്കൂള്‍ പ്രിന്‍സിപ്പളില്‍ നിന്ന് ഏയ്ഞ്ചല്‍ മേരിയുടെ മുന്‍കാലജീവിതം അറിയുമ്പോഴാണ് പ്രേക്ഷകര്‍ ജോജി എന്ന കഥാപാത്രത്തേയും കാണുന്നത്. ഏയ്ഞ്ചല്‍ മേരിയുടേയും ജോജിയുടേയും വിവാഹ ചിത്രങ്ങള്‍ സൂസന് റോയ് വര്‍ഗ്ഗീസ് ആന്റണിയെ കാണിക്കുന്നുണ്ട്. ആ ഫോട്ടോയില്‍ ജോജിയെ കാണുമ്പോള്‍ സുമുഖനും സുന്ദരനും പ്രശ്നക്കാരനുമല്ലെന്ന് തോന്നും. എന്നാല്‍ ജോജിയുടെ കഥകള്‍ അറിയുമ്പോള്‍ പ്രേക്ഷകരില്‍ ഞെട്ടലുണ്ടാകുന്നു. എല്‍പിജി സിലിണ്ടര്‍ തുറന്ന് വിട്ട്…
Read MoreTag: joji
ജോജിയില്‍ ബിന്‍സിയായി ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ ! വെളിപ്പെടുത്തലുമായി ഉണ്ണിമായ…
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്ത ജോജി മികച്ച അഭിപ്രായമാണ് നേടിയെടുത്തത്. ചിത്രത്തിലെ അഭിനേതാക്കളെല്ലാം പ്രകടനത്തില്‍ ഒന്നിനൊന്നു മികച്ചു നിന്നു. അതില്‍ ഒന്നാണ് ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ബിന്‍സി എന്ന കഥാപാത്രം. എന്നാല്‍ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്നത് മറ്റൊരു നടിയെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണിമായ. ബിന്‍സി രൂപപ്പെടുമ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ട്. അടുത്ത സിനിമ ജോജിയാണെന്ന് തീരുമാനിച്ചശേഷം കോ-ഡയറക്ടര്‍മാരായ അറാഫത്ത്, റോയി, പോത്തന്, ശ്യാം, ഞാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ്, പോത്തന്റെ നാടക അദ്ധ്യാപകനായ വിനോദ് മാഷ് എന്നിവരടങ്ങുന്ന സംഘം വാഗമണ്ണിന് പോയി.? ഞങ്ങള്‍ക്ക് കൊവിഡ് പ്രൈമറി കോണ്ടാക്ട് ഉണ്ടാവുകയും എല്ലാവരും ഒരുമിച്ച് പതിനാലുദിവസം ഐസോലേഷനിലാവുകയും ചെയ്തു. പക്ഷേ അത് ഒരര്‍ത്ഥത്തില്‍ അനുഗ്രഹം ചെയ്തു. ആര്‍ക്കും എവിടെയും പോവാന്‍ കഴിയില്ല. മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ശരിക്കും പേടിച്ച അവസ്ഥ. ഈ കഥ ഡെവലപ്പ്…
Read Moreകുറച്ചു മോശം സിനിമകള്‍ ഉണ്ടാക്കാന്‍ കൂടി നിങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു ! ജോജിയെ പുകഴ്ത്തി ‘ബദായി ഹോ’ താരം…
ദിലീഷ് പോത്തന് – ശ്യാം പുഷ്ക്കരന്‍ – ഫഹദ് ടീമിന്റെ പുതിയ സിനിമ ജോജിയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഗജരാജ് റാവു. ഇങ്ങനെ തുടര്‍ച്ചയായി മികച്ച ആശയങ്ങള്‍ ആത്മാര്‍ഥതയോടെ ആവിഷ്കരിക്കുന്നത് ശരിയായ കാര്യമല്ലെന്നും ഹിന്ദിയുള്‍പ്പെടെയുള്ള മറ്റു ഭാഷകളില്‍ നിന്ന് മോശം സിനിമകള്‍ നിര്മിക്കുന്നതെങ്ങനെയെന്നു കൂടി നിങ്ങള്‍ പഠിക്കണമെന്നുമായിരുന്നു ഗജരാജ് റാവുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതോടൊപ്പം ജോജിയുടെ ടീസറും ഗജരാജ് റാവു പങ്കുവെച്ചിരുന്നു. മാര്‍ക്കറ്റിങ് കാമ്പയിനുകളോ പ്രമോഷനുകളോ, ബോക്സോഫീസ് ഭ്രമമോ നിങ്ങള്‍ക്കില്ലാത്തത് എന്താണെന്നും എന്തുകൊണ്ടാണ് ഗുണമില്ലാത്ത റീമേക്ക് സിനിമകള്‍ ചെയ്യാത്തത് എന്നും ചോദിച്ചിട്ടുണ്ട്. പുതുമയുള്ള കഥ എഴുതി അത് നല്ല ചിത്രമാക്കി മാറ്റുന്ന ദിലീഷ് പോത്തനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും ഇനിയും ഇത് തുടരരുതെന്നാണ് റാവു തമാശയായി പറഞ്ഞിരിക്കുന്നത്. ഇത്തരം നല്ല സിനിമകള്‍ തുടര്‍ന്നും ചെയ്യാന്‍ സാധിക്കട്ടെയെന്നും, കോവിഡ്…
Read More