മലയാളം മിനസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വന്തം സുജാത എന്ന പരമ്പര. നടി ചന്ദ്ര ലക്ഷ്മണ് ആണ് ഈ പരമ്പരയില്‍ സുജാത ആയി വേഷമിടുന്നത്. അതേ സമയം സ്വന്തം സുജാതയിലെ ശക്തയായ വില്ലത്തിയാണ് റൂബി. കണ്ടാല്‍ തന്നെ ഒരു അടി കൊടുക്കാന്‍ തോന്നും എന്ന് പ്രേക്ഷകര്‍ പറയുന്നത്ര വില്ലത്തരങ്ങളുമായാണ് കഥാപാത്രം സീരിയലില്‍ റൂബി നിറഞ്ഞാടുന്നത്. അനു നായരാണ് റൂബിയെ അവതരിപ്പിക്കുന്നത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അനു നായര്‍ സ്വന്തം സുജാതയെ പറ്റിയും സീരിയലിലും ജീവിതത്തിലും താന്‍ ചെയ്ത വില്ലത്തരങ്ങളെ പറ്റിയും തുറന്നു പറഞ്ഞിരുന്നു. താന്‍ അമ്പലത്തില്‍ ഒക്കെ പോകുമ്പോള്‍ അവിടെ കാണാറുള്ള പ്രായം ചെന്ന അമ്മമാരൊക്കെ വന്ന് തന്നോട് നിന്നെ കണ്ടാല്‍ രണ്ടെണ്ണം തരണം എന്ന് തോന്നിയിട്ടുണ്ട് എന്നൊക്കെ പറയാറുണ്ടെന്ന് താരം പറയുന്നത്. ജീവിതത്തില്‍ എന്തെങ്കിലും വില്ലത്തരം ചെയ്ത് കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ…
Read More