കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെതിരേ കോടതിയില്‍ മൊഴി നല്കി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍. കോഴിക്കോട് എന്‍ഐടിയില്‍ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) അധ്യാപികയാണെന്നു തന്നെ വിശ്വസിപ്പിച്ചിരുന്നതായാണ് ജയശ്രീ വാര്യര്‍ കോടതിയില്‍ മൊഴി നല്കി. ജോളിയുടെ പേരിലുള്ള ഭൂമിക്കു നികുതി സ്വീകരിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ കൂടത്തായി വില്ലേജ് ഓഫിസറോടു താന്‍ ആവശ്യപ്പെട്ടതായും കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കൂടത്തായി റോയ് തോമസ് വധക്കേസിന്റെ വിസ്താരത്തിനിടെ ജയശ്രീ പറഞ്ഞു. ബസ് യാത്രയിലാണു ജോളിയെ പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി. പലവട്ടം ജോളിയെ കാണാന്‍ എന്‍ഐടിയില്‍ പോവുകയും കന്റീനില്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നിച്ചു ചെറിയ യാത്രകള്‍ നടത്തി. ഭര്‍ത്താവ് റോയ് തോമസ് ഹൃദയാഘാതം മൂലം മരിച്ചതായി 2011ല്‍ ജോളി അറിയിച്ചിരുന്നു. അന്നു താന്‍ ജോളിയുടെ വീട്ടിലെത്തിയപ്പോള്‍, ഭര്‍ത്താവു മരിച്ചതിന്റെ വിഷമം ഒന്നുമില്ലാതെ മരണാനന്തര ചടങ്ങുകള്‍ക്കു…
Read MoreTag: jolly joseph
കുറ്റപത്രത്തിനോട് പോകാന്‍ പറ ! ജയിലില്‍ അടിച്ചു പൊളിച്ച് ‘ജോളിയായി’ ജോളി; കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ജോസഫിന്റെ ജയില്‍ ജീവിതം ഉല്ലാസഭരിതം…
ജോളി ഇപ്പോഴാണ് ‘ജോളിയായത്. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ കഴിയുന്നത് അതീവ സന്തോഷവതിയായി. മുമ്പ് വനിതാ സെല്ലില്‍ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന് കരയുകയായിരുന്നു ജോളി ചെയ്തിരുന്നത്. എന്നാല്‍ ആ പഴയ ജോളിയല്ല ഇപ്പോഴുള്ളതെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിക്കുന്നു. സഹതടവുകാരികളുമായി അടുത്തിടപഴകുകയും തമാശ പറയുകയും ചെയ്യുന്നു.അവസരത്തിനൊത്ത് പൊട്ടിച്ചിരിക്കുന്നു. കേസുകളില്‍ രണ്ട് കുറ്റപത്രം സമര്‍പ്പിച്ചതിന്റെ അങ്കലാപ്പും ജോലിയുടെ മുഖത്ത് ഇപ്പോഴില്ലെന്ന് അധികൃതര്‍ പറയുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാന്‍ ആറ് സെല്ലുകളാണ് ഉള്ളത്. 10 കുറ്റവാളികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരെ രണ്ട് സെല്ലുകളിലായാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ആദ്യത്തെ സെല്ലിലാണ് ജോളിയെ അടച്ചിട്ടുള്ളത്. ഇതില്‍ ജോളി അടക്കം ആറുപേരാണ് ഉള്ളത്. ജയിലില്‍ എത്തിയ നാളുകളില്‍ ആത്മഹത്യാപ്രവണത കാണിച്ചതിനെതുടര്‍ന്നാണ് കൂടുതല്‍ പേരുള്ള സെല്ലിലേക്ക് ജോളിയെ മാറ്റിയത്. ജയില്‍ അധികൃതരുടെ ശാസ്ത്രീയ സമീപനവും ജോളിയില്‍ മാറ്റം…
Read Moreജോളിയ്ക്ക് ക്ഷീണം ! തെളിവെടുപ്പിനിടെ ക്ഷീണിതയായി കൂടത്തായി കൊലപാതകക്കേസ് പ്രതി; ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല…
കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളിയാമ്മ ജോസഫ് തെളിവെടുപ്പിനോടു സഹകരിക്കുന്നില്ലെന്ന് പോലീസ്. പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ആറു ദിവസത്തെ കസ്റ്റഡികാലാവധി അവസാനിച്ചതോടെ മുഖ്യപ്രതി ജോളിയമ്മ ജോസഫിനെ ഇന്നലെ താമരശേരി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. ഒരു ദിവസത്തേയ്ക്ക് കൂടി അനുവദിച്ച കസ്റ്റഡി കാലാവധി ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ അവസാനിച്ചു. 17 വര്‍ഷത്തെ പഴക്കമുള്ള കേസായതിനാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണ്ടതുള്ളതിനാലും ജോളിയെ അഞ്ചു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് പ്രോസിക്യൂഷന് വേണ്ടി എപിപി സുജയ സുധാകരന് ആവശ്യപ്പെട്ടു. എന്നാല്‍ കട്ടപ്പനയിലുള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുനല്‍കേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. ജോളി ചോദ്യം ചെയ്യലിനോട് ശരിയായി സഹകരിക്കാത്തതിനാലും തെളിവെടുപ്പിനിടൈ ക്ഷീണിതയായ പ്രതിക്ക് ആവശ്യമായ വിശ്രമം അനുവദിച്ചതിനാലുമാണ് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്ന് എപിപി വാദിച്ചു. ഇരു വാദവും…
Read Moreപ്രീഡിഗ്രി പോലും പാസായിട്ടില്ല പിന്നല്ലേ എന്‍ഐടി ! പ്രൊഫസറായി വേഷം കെട്ടിയ ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് വിവരം…
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫ് പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് വിവരം. 14 വര്‍ഷമാണ് ഇവര്‍ എന്‍ഐടി പ്രൊഫസറായി വേഷം കെട്ടി നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ചത്. എല്ലാവരോടും പറഞ്ഞത് താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി. പാലായില്‍ പാരലല്‍ കോളജില്‍ ജോളി ബികോമിനു ചേര്‍ന്നിരുന്നു. പക്ഷെ പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണ് ബികോമിനു ചേര്‍ന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു മുമ്പിലുയരുന്നത്. പാരലല്‍ കോളജില്‍ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍…
Read More