ബാലതാരമായെത്തി മലയാള സിനിമയില്‍ നായികയായി ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ജോമോള്‍. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ട് ഒരുക്കിയ ഒരു വടക്കന്‍ വീരഗാഥ എന്ന ക്ലാസ്സിക് ഹിറ്റ് ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പം അവതരിപ്പിച്ചു കൊണ്ടായിരുന്നു ജോമോളുടെ സിനിമ അരങ്ങേറ്റം. വടക്കന്‍ വീരഗാഥയെ തുടര്‍ന്ന് അനഘ, മൈ ഡിയര്‍ മുത്തച്ഛന് എന്നീ ചിത്രങ്ങളിലും ബാലതാരമായി ജോമോള്‍ അഭിനയിച്ചു. പിന്നീട് ജയറാം നായകനായ സ്നേഹത്തിലൂടെയാണ് നായികാ വേഷങ്ങളിലേക്ക് താരം കാലെടുത്ത് വെയ്ക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം,ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെ ആണ് ജോമോള്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. വിവാഹ ശേഷം സിനിമകളില്‍ സജീവം ആല്ലാതായെങ്കിലും ടെലിവിഷന്‍ സീരിയലുകളിലൂടെ നടി മിനിസ്ക്രീനില്‍ സജ്ജീവമാണ്. 2002 വിവാഹിതയായ ജോമോള്‍ പിന്നീട് സിനിമയില്‍ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുക…
Read More