പാലക്കാട് വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ഒമ്പതു പേരുടെ മരണത്തിനിടയായ അപകടത്തിനിടയാക്കിയ ബസ് അപകടത്തിന്റെ കാരണഭൂതനായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ പഴയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അറസ്റ്റിലായ ജോമോന്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് ഡാന്‍സ് ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വിദ്യാര്‍ഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വടക്കഞ്ചേരി അപകടത്തില്‍ ജോമോനെതിരെ ഇന്ന് നരഹത്യാകുറ്റം ചുമത്തിയിരുന്നു. ടൂര്‍ ഓപ്പറേറ്ററെന്ന് പറഞ്ഞ് അപകട സ്ഥലത്തുനിന്ന് രക്ഷപെട്ടതും മദ്യപിച്ചിരുന്നോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുമറിയുകയായിരുന്നു. അതേസമയം, പാലക്കാട്…
Read MoreTag: jomon
സാമ്രാജ്യം ഹിന്ദിയില്‍ ചെയ്യണമെന്ന ആവശ്യവുമായി സാക്ഷാല്‍ അമിതാഭ് ബച്ചന്‍ വന്നു ! അഡ്വാന്‍സ് നല്‍കുകയും ചെയ്തു; സിനിമ നടക്കാതെ പോയത് തന്റെ പിടിപ്പുകേടു കൊണ്ടു മാത്രമെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍…
മലയാള സിനിമയിലെ വമ്പന്‍ഹിറ്റുകളിലൊന്നാണ് മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം. മലയാള സിനിമയിലെ എക്കാലത്തെയും ഡോണ്‍ മൂവികളില്‍ മുന്‍നിരയിലാണ് സാമ്രാജ്യത്തിന്റെ സ്ഥാനം. ഈ സിനിമ ബോളിവുഡിന്റെ വരെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ ജോമോനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും വെച്ച് സിനിമ ചെയ്യണമെന്നും ബിഗ്ബി ആവശ്യപ്പെട്ടിരുന്നു. നിര്‍മാതാവ് ഗുഡ്നൈറ്റ് മോഹന്‍ വഴിയാണ് അമിതാഭ് ബച്ചന്‍ ജോമോനെ ബന്ധപ്പെട്ടത്. അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയില്‍ എത്തിയാണ് ജോമോന്‍ കൂടിക്കാഴ്ച നടത്തിയത്. സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ”ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബച്ചന്‍ സാര്‍ കാമറയ്ക്ക് മുന്‍പിലായിരുന്നു. ഞങ്ങളോട് മേക്കപ്പ് റൂമില്‍ കാത്തിരിക്കാന്‍ പറഞ്ഞു. ഞാനും മോഹനും മേക്കപ്പ് റൂമില്‍ ചെന്നിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ മോഹനന്‍ സിഗരറ്റ് വലിക്കാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴാണ് ബച്ചന്‍ സാര്‍ കാറ്റുപോലെ മുറിയിലേക്ക്…
Read More