മുംബൈ: 65കാരനായ വൃദ്ധനില്‍ നിന്നും ജോര്‍ദ്ദാനി പെണ്‍കുട്ടി ചമഞ്ഞ് ഫേസ്ബുക്ക് ഫ്രണ്ട് തട്ടിയെടുത്തത് 9.4 ലക്ഷം രൂപ.മുംബൈയിലെ കാന്തിവാദലിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലന ക്ലാസ് നടത്തുന്ന വൃദ്ധനാണ് യുവതിയുടെ മധുരവാക്കുകളില്‍ വീണുപോയത്. ഇയാള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഈ വര്‍ഷം ഓഗസ്റ്റിലായിരുന്നു ജോര്‍ദ്ദാന്‍ സ്വദേശിനിയായ ലിയോണി എന്ന യുവതിയുമായി വൃദ്ധന്‍ പരിചയപ്പെട്ടത്. ജോര്‍ദ്ദാനില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നയാളാണ് താനെന്നു പറഞ്ഞായിരുന്നു ലിയോണി സ്വയം പരിചയപ്പെടുത്തിയത്. പരിചയം പിന്നീട് സൗഹൃദമായി വളര്‍ന്നതോടെ സുഹൃത്ത് ഇന്ത്യയിലേക്ക് വരികയാണെന്ന് വിളിച്ചുപറഞ്ഞു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പരാതിക്കാരന് അമിത് എന്നയാളുടെ ഒരു കോള്‍ വന്നു. ലിയോണിക്ക് വേണ്ടപ്പെട്ടയാളാണെന്നും ഡല്‍ഹി വിമാനത്താളവത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അവരെ തടഞ്ഞു വെച്ചിരിക്കുകയാണെന്നും 70,000 ഡോളര്‍ നല്‍കണമെന്നും അത്യാവശ്യമായി 24,000 രുപ കൊടുക്കണമെന്നും പറഞ്ഞു. പണം മടക്കിക്കൊടുക്കാമെന്ന വ്യവസ്ഥയില്‍ പരാതിക്കാരന്‍ പണം ലിയോണിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് പലപ്പോഴായി…
Read More