കോട്ടയം: എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവു നടപ്പാക്കി കണമലയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി ആവശ്യപ്പെട്ടു. ഉത്തരവു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു വനംവകുപ്പിനും പോലീസിനും ആശയക്കുഴപ്പമുണ്ടായതു ശരിയല്ല.റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പരിപൂര്‍ണമായ അധികാരം കളക്ടര്‍ക്കാണ്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
Read MoreTag: jose k mani
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു; മാണി ജൂനിയറിന്റെ കാർ ഇടിച്ച് മരിച്ച യുവാക്കളുടെ കുടുംബത്തെ സന്ദർശിച്ച് ജോസ് കെ. മാണി
കോട്ടയം: കെ.എം. മാണി ജൂനിയർ ഓടിച്ച കാറിടിച്ച് മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ. മാണി എംപി. മണിമലയിൽ മരിച്ച ജിസിന്റെയും ജിൻസിന്റെയും വീട്ടിലാണ് ഇന്ന് അഞ്ചരയോടെ ജോസ് കെ. മാണി എത്തിയത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നുവെന്നും ജോസ് കെ. മാണി അറിയിച്ചു. മണിമല ബിഎസ്എൻഎലിനു സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. സംഭവത്തിൽ കെ.എം മാണി ജൂനിയറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം വിട്ടയച്ചിരുന്നു. സംഭവം വലിയ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.
Read Moreനഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ്; പാലായിൽ സിപിഎം മുട്ടുമടക്കി; സ്വതന്ത്ര അംഗം ജോസിൻ ബിനോ ചെയർപേഴ്സൺ; കറുപ്പണിഞ്ഞ് ബിനുപുളിക്കകണ്ടം
ജിബിൻ കുര്യൻ കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെയും ചെയർമാൻ ജോസ് കെ. മാണിയുടെയും നിർദേശത്തിനു മുന്നിൽ സിപിഎം മുട്ടുമടക്കിയതോടെ പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഏക കൗണ്‍സിലർ ബിനു പുളിക്കകണ്ടത്തിനെ തഴഞ്ഞ് സിപിഎമ്മിന്റെ സ്വതന്ത്രാംഗം ജോസിൻ ബിനോയെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചു. സിപിഎം പാലാ ഏരിയാ കമ്മറ്റി ഓഫീസിൽ ഇന്നു രാവിലെ ചേർന്ന സിപിഎം ഏരിയാ കമ്മറ്റി യോഗവും തുടർന്നു ചേർന്ന നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗവുമാണ് ജോസിൻ ബിനോയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. രാവിലെ നടന്ന സിപിഎം ഏരിയാ കമ്മറ്റി യോഗത്തിൽ ബിനുപുളിക്കകണ്ടത്തിന്റെ പേരിനായി ഏരിയാ കമ്മറ്റി ഒന്നടങ്കം ശബ്ദമുയർത്തിയെങ്കിലും ജോസ് കെ. മാണിയെ പിണക്കി ബിനുവിന സ്ഥാനാർഥിയാക്കിയാൽ അതു മുന്നണി ബന്ധത്തെ ബാധിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗംങ്ങൾ യോഗത്തിൽ അറിയിച്ചു. ഒടുവിൽ സംസ്ഥാന കമ്മറ്റിയുടെ നിർദേശം കൂടി പരിഗണിച്ചാണ് സ്വതന്ത്രാംഗമായ ജോസിൻ…
Read Moreഅന്വേഷണ കമ്മീഷൻ റിപ്പോർട്ട് ! നേതാക്കൾക്കെതിരെ നടപടിയില്ല;മണ്ഡലം കമ്മിറ്റിയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് വിലയിരുത്തൽ…
ജിബിൻ കുര്യൻ കോട്ടയം: പാലായിലെ ഇടതു മുന്നണി സ്ഥാനാർഥി ജോസ് കെ.മാണിയുടെ പരാജയം സംബന്ധിച്ച് സിപിഎം ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ നടപടിയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച പാലാ മണ്ഡലം കമ്മറ്റിക്ക് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ പ്രഫ.എം.ടി. ജോസഫ്, ടി.ആർ.രഘുനാഥൻ എന്നിവരായിരുന്നു കമ്മീഷനംഗങ്ങൾ. കമ്മീഷൻ മൂന്നു തവണ പാലാ ഏരിയാ ഓഫീസിൽ സിറ്റിംഗ് നടത്തുകയും മണ്ഡലം കമ്മറ്റി വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. പാർട്ടി ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിമാരെ നേരിൽ കണ്ടു കമ്മീഷൻ തെളിവെടുത്തിരുന്നു. ഇതിനെത്തുടർന്ന് ആദ്യം സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ട് ജില്ലാ, സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. റിപ്പോർട്ട് അപൂർണമാണെന്നും യഥാർമായ പരാജയ കാരണം കണ്ടെത്താനായില്ലെന്നും പറഞ്ഞായിരുന്നു റിപ്പോർട്ട് തള്ളിയത്. തുടർന്ന് നടന്ന ഏരിയാ സമ്മേളനങ്ങളിൽ റിപ്പോർട്ട് നൽകാത്തതു വിമർശനത്തിനു കാരണമായി. ഇതിനെത്തുടർന്നാണ് ജില്ലാ…
Read Moreമുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനം ;രണ്ടു മന്ത്രിസ്ഥാനം ചോദിച്ചു, കിട്ടിയത് ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവുമെന്ന് ജോസ് കെ. മാണി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ രൂപീകരണത്തിൽ പൂർണ തൃപ്തരെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. രണ്ടു ക്യാബിനറ്റ് പദവികളാണ് പാർട്ടിക്ക് ലഭിച്ചത്. ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവുമാണിതെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിമിതികൾ കൊണ്ടാണ് ഒരു മന്ത്രിസ്ഥാനം ലഭിച്ചത്. മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനം അത് മനസിലാക്കി മുന്നോട്ട് പോകുമെന്നും ജോസ് വ്യക്തമാക്കി. മന്ത്രിയുടെയും ചീഫ് വിപ്പിന്റെയും തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreടീം ജയിച്ചെങ്കിലും ക്ലീൻ ബൗൾഡായി ക്യാപറ്റൻ; തകർന്ന മനസുമായി കേരള കോണ്‍ഗ്രസ് എം
കോട്ടയം: ടീം ജയിച്ചെങ്കിലും ക്ലീൻ ബൗൾഡായ ക്യാപറ്റൻ ഗ്രൗണ്ടിനു പുറത്തായ അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ് എം.ടീം അംഗങ്ങൾ വിജയിച്ചെങ്കിലും പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ പരാജയം വിജയത്തിന്റെ മാറ്റു കുറയ്ക്കുന്നു. ഇത്തവണ ഇടതു മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് എം 12 ഇടങ്ങളിൽ മത്സരിച്ച് അഞ്ചു സീറ്റുകളിലാണ് ജയിച്ചത്. ഇടുക്കി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി, റാന്നി എന്നിവിടങ്ങളിലാണു കേരള കോണ്‍ഗ്രസ് എമ്മിന്റെ വിജയം. പാലാ, കടുത്തുരുത്തി, ചാലക്കുടി, പെരുന്പാവൂർ, ഇരിക്കൂർ, പിറവം എന്നിവിടങ്ങളിൽ തോറ്റു. കേരള കോണ്‍ഗ്രസ് ജോസഫിനും പിളർപ്പിനു ശേഷം പറയാൻ നേട്ടമൊന്നുമില്ല. യുഡിഎഫിൽ 10 ഇടങ്ങളിൽ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെയും തൊടുപുഴയിൽ പി.ജെ. ജോസഫിന്റെയും വിജയമാണ് ആശ്വാസം നൽകുന്നത്. തിരുവല്ല, ചങ്ങനാശേരി, കോതമംഗലം, ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ, ഇരിങ്ങാലക്കുട, കുട്ടനാട് എന്നിവിടങ്ങളിൽ ജോസഫിന്റെ സ്ഥാനാർഥികൾ പരാജയപ്പെട്ടു. എൽഡിഎഫിൽ…
Read Moreസിപിഐ നല്‍കിയത് വലിയ പിന്തുണ;ഭിന്നത ഉണ്ടെന്നു വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് വ്യാജവാർത്തയെന്ന് ജോസ് കെ. മാണി
കോട്ടയം: കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സിപിഐക്കെതിരായി വിമർശനമെന്ന പേരിൽ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് വ്യാജവാർത്തയെന്ന് ചെയർമാൻ ജോസ് കെ. മാണി. ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ ഭിന്നത ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഈ വാർത്തയ്ക്ക് പിന്നിലെന്നും ജോസ് കെ. മാണി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചു എന്ന വിലയിരുത്തലാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടത്തിയത്. കേരള കോണ്‍ഗ്രസ്- എം മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഐയുടെ ഭാഗത്തുനിന്നു വലിയ പിന്തുണ ഉണ്ടായി. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തിയുണ്ടെന്നാണ് സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തിയത്. ഇതിനു വിപരീതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരള കോണ്‍ഗ്രസ്- എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ റാന്നിയിലെ സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ സംബന്ധിച്ച് വിമർശനം ഉന്നയിച്ചെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നു റാന്നിയിലെ ഇടതുമുന്നണി സ്ഥാനാർഥി…
Read Moreജോസഫിന് തിരിച്ചടി..! ഇടതു ചേർന്ന ജോസ് കെ മാണിക്കൊപ്പം രണ്ടിലയും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ഹൈക്കോടതി ശരിവച്ചു
ന്യൂഡൽഹി: രണ്ടില ചിഹ്നം കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരേ പി.ജെ. ജോസഫ് നൽകിയ അപ്പീലാണ് തള്ളിയത്. ഇനി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് ഉപയോഗിക്കാം. ഇതോടെ ജോസഫ് വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ നവംബർ 20നാണ് പി.ജെ. ജോസഫിന്റെ അപ്പീൽ സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നായിരുന്നു ഡിവിഷൻ ബെഞ്ചിനെ പി.ജെ. ജോസഫ് സമീപിച്ചത്.
Read Moreജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്ക് ! പിണറായി ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ സിനിമ കാണണമെന്നും മാണി സി കാപ്പന്…
ജോസ് കെ മാണി ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ ആണെന്ന് മാണി സി കാപ്പന്. തനിക്ക് പിണറായി വിജയനോടു പറയാനുള്ളത് ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന പടമൊന്നു കാണണമെന്നാണെന്നും കാപ്പന് പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയുടെ പാലായിലെ സ്വീകരണ വേദിയിലില്‍ നടത്തിയ പ്രസംഗത്തിലാണ് കാപ്പന്റെ മാന്‍ഡ്രേക്ക് പരാമര്‍ശം. യുഡിഎഫിന്റെ നേതാക്കള്‍ ജോസ് കെ മാണിയെ സന്തോഷത്തോടെ എല്‍ഡിഎഫിനു കൊടുത്തു. അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേട്. അടുത്ത ഭരണം യുഡിഎഫിന്റേതാകുമെന്ന് ഉറച്ച് പറയാന്‍ തനിക്കു കഴിയുമെന്നും പാലായിലെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കാപ്പന് പറഞ്ഞു.
Read More‘രാത്രിയേറെയായപ്പോള് അച്ചാച്ചന് എന്നോടു പറഞ്ഞു, നീ കാറെടുക്ക് നമുക്ക് പാലാ ടൗണ്‍ ഒന്ന് ചുറ്റണം’ ! വികാര നിര്‍ഭരമായ പ്രസംഗവുമായി ജോസ് കെ മാണി…
കേരളാരാഷ്ട്രീയത്തിലെ എക്കാലത്തെയും തിളക്കമുള്ള വ്യക്തിത്വങ്ങളിലൊന്നായ കെ.എം മാണിയുടെ 88-ാം ജന്മദിനമാണ് കഴിഞ്ഞു പോയത്. കെ.എം മാണിയുടെ 88-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹൃദയത്തില്‍ മാണി സാര്‍’ എന്ന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് പാലായില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ജോസ് കെ മാണി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കെ എം മാണിയെന്ന അതികായന്റെ ഇതുവരെ ആരുമറിയാത്ത അവസാന ആഗ്രഹത്തെക്കുറിച്ചാണ് ജോസ് കെ മാണി സമ്മേളനത്തില്‍ വികാരാധീനനായത്. രോഗം മൂര്‍ച്ഛിച്ചിരുന്ന കാലത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മാണിയെ ഇടയ്ക്കിടെ കൊണ്ടു പോകുമായിരുന്നു. എന്നാല്‍ ക്ഷീണം നാമമാത്രം കുറഞ്ഞാല്‍ തന്നെ പാലായിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അതായിരുന്നു പാലായും അദ്ദേഹവും തമ്മിലുള്ള ഹൃദയബന്ധം. ഇത്തരത്തില്‍ ഒരു ഘട്ടത്തില്‍ ആരോഗ്യ നില ആകെ വഷളായി ആശുപത്രിയില്‍ കഴിയേണ്ടി വന്നപ്പോഴും ആരോഗ്യനിലയില്‍ നേരിയ പുരോഗതി വന്നപ്പോള്‍ അത്യാവശ്യമായി പാലായിലേക്ക് പോകണമെന്നായിരുന്നു അച്ചാച്ചന്…
Read More