കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് പിന്‍വലിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബാറുടമ ബിജു രമേശ്. ബാര്‍കോഴക്കേസ് പിന്‍വലിക്കാന്‍ ആദ്യം ഭീഷണിപ്പെടുത്തിയെന്നും പിന്നീടാണ പണം വാഗ്ദാനം ചെയ്തതെന്നും ബിജു രമേശ് പറഞ്ഞു. ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരെ ഗൂഢാലോചനയെന്ന് ആരോപിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ബാര്‍കോഴക്കേസില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് തങ്ങളുടെ കയ്യിലുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. സംഭവം…
Read MoreTag: jose k mani
ജോസിന്റെ തീരുമാനം തെറ്റ് ! കെ എം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം; പാലായില്‍ കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കാന്‍ തയ്യാറെന്ന് കെ എം മാണിയുടെ മരുമകന്…
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെ എം മാണിയുടെ മരുമകന് രംഗത്ത്. ജോസ് കെ മാണിയുടെ തീരുമാനം അനുചിതമാണെന്ന് മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എംപി ജോസഫ് പറഞ്ഞു. കെ എം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാമെന്നും എംപി ജോസഫ് പറഞ്ഞു. കോട്ടയത്ത് ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ജോസ് വിഭാഗം തീരുമാനിച്ചത്. 39 വര്‍ഷത്തെ യുഡിഎഫ് ബന്ധം വിച്ഛേദിച്ചാണ് പാര്‍ട്ടി എല്‍ഡിഎഫിലേക്ക് പോകുന്നത്. രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് ജോസ് കെ മാണി പറഞ്ഞെങ്കിലും ഒഴിവ് വരുന്ന സീറ്റിന്റെ അവകാശമുന്നയിക്കുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ഇടതുമുന്നണി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സൂചന.
Read Moreജോസ് കെ മാണി എല്‍ഡിഎഫില്‍; കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് കടുത്ത അനീതിയെന്നും യുഡിഎഫ് കെ എം മാണിയെ ചതിച്ചെന്നും ജോസ് കെ മാണി…
കേരളാ കോണ്‍ഗ്രസ് എം ഇനി എല്‍ഡിഎഫിന്റെ ഭാഗം. പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എല്‍ഡിഎഫില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയും കാഞ്ഞിരപ്പള്ളിയുമുള് പ്പെടെയുള്ള 12 സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് നല്കാന് എല്‍ഡിഎഫില്‍ ധാരണയായി. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് കടുത്ത അനീതിയാണെന്നും യുഡിഎഫ് കെ.എം മാണിയെ അപമാനിച്ചുവെന്നും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ചതിയുണ്ടാ യെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാലാ സീറ്റ്പാലാ സീറ്റ് കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗത്തിനു വേണമെന്ന് അവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പാർട്ടിയുടെ കേന്ദ്രമെന്ന നിലയിലും കെ.എം. മാണി മത്സരിച്ച മണ്ഡലം എന്ന നിലയിലും ഏറ്റവും ആദ്യം അവർ ആവശ്യപ്പെടുന്ന സീറ്റാണത്. എൻസിപിയുടെ സിറ്റിംഗ് സീറ്റായതിനാൽ ശക്തമായ എതിർപ്പ് ആദ്യം തന്നെ പ്രകടമാക്കിയിരുന്നു.…
Read More