റെനീഷ് മാത്യു കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്ക് കെപിസിസിക്ക് ശിപാർശ. കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെപിസിസിയുടെ റിപ്പോർട്ട് ഉടൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറും. ട്രസ്റ്റ് ചെയർമാനും കെപിസിസി മുൻ നിർവാഹക സമിതി അംഗവുമായ കെ. കുഞ്ഞികൃഷ്ണൻ നായർ, സെക്രട്ടറിയും മുൻ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റുമായ റോഷി ജോസ്, ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ.കെ. സുരേഷ് കുമാർ, ഈസ്റ്റ് എളേരിയിലെ കോൺഗ്രസ് നേതാവ് ടോമി പ്ലാച്ചേരി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിര നടപടിക്ക് ശിപാർശ ചെയ്തിട്ടുള്ളത്. രണ്ടു ഘട്ടങ്ങളിലായാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ നേതാക്കൾക്കെതിരെയുള്ള അച്ചടക്ക നടപടിക്കുള്ള റിപ്പോർട്ടാണ് സമർപ്പിക്കുക. രണ്ടാം ഘട്ടത്തിൽ ട്രസ്റ്റുമായി ബന്ധപ്പെട്ട കെപിസിസി നടത്തിയ അന്വേഷണവുമാണ് സമർപ്പിക്കുന്നത്. ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി…
Read MoreTag: joseph death
ചെറുപുഴയിലെ കരാറുകാരന്റെ മരണം; നിയമോപദേശം തേടിയ ശേഷം അന്വേഷണ റിപ്പോർട്ട്
ചെറുപുഴ: ചെറുപുഴയിലെ കെട്ടിട നിർമാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണം സംബന്ധിച്ച കേസിൽ പോലീസ് നിയമോപദേശം തേടുന്നു. ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾവച്ച് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാൽ നിലനിൽക്കുമോയെന്നാണ് പരിശോധിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറോടാണ് നിയമോപദേശം തേടിയിട്ടുള്ളത്. ജോസഫിന്റെ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച സാഹചര്യത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കുമോയെന്നാണു പോലീസ് പരിശോധിക്കുന്നത്. നിയമോപദേശം തേടിയ ശേഷമായിരിക്കും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.ജോസഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. എന്നാൽ, മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘമുള്ളത്. ജോസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പരിയാരം മെഡിക്കൽ കോളജിലെ പോലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ മൊഴിയെടുത്തതിനുശേഷമാണ് അന്വേഷണസംഘം ഈ നിഗമനത്തിലെത്തിയത്. കുടുംബാംഗങ്ങളും സർജനുമായി സംസാരിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളാണ് ഡോ.ഗോപാലകൃഷ്ണപിള്ള പോലീസിന് കൈമാറിയതെന്നറിയുന്നു. ജോസഫിന്റെ ഇരു കൈത്തണ്ടയിലുമുള്ള മുറിവുകൾ പരിശോധിച്ചതിൽ ഇടതുകൈയിലെ മുറിവാണ് ആഴത്തിലുള്ളത്. ഇരുകൈകളിലും ബ്ലേഡ് ഉപയോഗിച്ചുണ്ടാക്കിയ നേരിയ മുറിപ്പാടുകളും ആത്മഹത്യയിലേക്കാണ്…
Read Moreജോസഫിന്റെ കുടുംബത്തിന് പുതിയ ഫ്ലാറ്റും, ഭാര്യക്ക് ജോലിയും, മകന്റെ ചികിത്സക്ക് 10 ലക്ഷം രൂപയും; കുടുംബത്തിന്റെ കൂടെ നിന്ന് കണ്ണീരൊപ്പാൻ സാധിച്ചെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി
കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ കുടുംബത്തിന് പുതിയ ഫ്ലാറ്റും ഭാര്യക്ക് ജോലിയും മകന്റെ ചികിത്സക്ക് 10 ലക്ഷം രൂപയും നല്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പത്രസമ്മേളനത്തിൽ പറഞ്ഞു. ജോസഫിന്റെ കുടുംബത്തിന് നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത പൂർണമായും പരിഹരിക്കാൻ ധാരണയായി. അത് യാഥാർഥ്യമാക്കുന്നതിന് വേണ്ടി ഒരു ചെറിയ സമയം മാത്രമേ ഇനി കാലതാമസമുള്ളൂ. കുടുംബത്തിന് ഒന്നാം ഗഡുവായി 60 ലക്ഷം രൂപയുടെ ചെക്ക് കൈമാറിക്കഴിഞ്ഞു.ചെറുപുഴയിലെ കോൺഗ്രസ് പാര്ട്ടി ഭാരവാഹികള് കൂടി അംഗങ്ങളായ പാട്ണർഷിപ്പ് സ്ഥാപനമായചെറുപുഴ ഡവലപ്പേഴ്സ് ജോസഫിന് നല്കാനുള്ള സാമ്പത്തികമായ ബാധ്യതകളെ കുറിച്ചുള്ള കുടുംബക്കാരുടെ അഭിപ്രായത്തിനനുസരിച്ചുള്ള തുക തീർച്ചപ്പെടുത്തിയിട്ടുണ്ട്. അത് ഉടൻ തന്നെ പൂർണമായും കുടുംബത്തിന് നല്കും. ജോസഫിന്റെ വിയോഗം മൂലം ഭാര്യയുടെയും മക്കളുടെയും സംരക്ഷണത്തിനും മെച്ചപ്പെട്ട താമസ സൗകര്യത്തിനും ആവശ്യമായ കാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കുടുംബത്തിനുള്ള ഫ്ലാറ്റ്…
Read Moreജോസഫിന്റെ മരണം; എത്ര ഉന്നതനായാലും കുറ്റക്കാരനെന്നു കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് ഉണ്ണിത്താൻ
ചെറുപുഴ: മരിച്ച കെട്ടിട നിർമാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ വീട് രാജ്മോഹൻ ഉണ്ണിത്താൻ എംപി സന്ദർശിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബത്തിന് സംശയമുള്ളതിനാൽ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്ന് എംപി ആവശ്യപ്പെട്ടു. മരിച്ച ജോസഫിന്റെ കുടുംബത്തിനോടൊപ്പമാണ് കോൺഗ്രസ്. ട്രസ്റ്റിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ നൽകാനുള്ള പണം പാർട്ടി തിരിച്ചുനൽകുകതന്നെ ചെയ്യും. ട്രസ്റ്റിന്റെ പേരിൽ ഉയർന്ന ആരോപണം അന്വേഷിക്കാൻ കെപിസിസി പ്രസിഡന്റ് കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ എത്ര ഉന്നതനായാലും കർശന നടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.
Read More