ആറ് ദിവസം മുമ്പ് കാണാതായ പണമിടപാടുകാരൻ ആ​ളൊ​ഴി​ഞ്ഞ പു​ഴ​യി​ട​ത്തി​ൽ മരിച്ച നിലയിൽ; ജില്ലയിലെ ബ്ലേഡ് മാഫിയ സംഘങ്ങളുടെ കേന്ദ്രമായി ഏറ്റുമാനൂർ; മരണ കാരണം കണ്ടെത്താനായി പരിശോധനാഫലം കാത്ത് പോലീസ്

കോ​ട്ട​യം: പ​ണ​മി​ട​പാ​ടു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ആ​ളൊ​ഴി​ഞ്ഞ പു​ഴ​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം ഭാ​ഗ​ത്ത് പ​ന​ച്ചേ​ൽ (നി​ര​പ്പേ​ൽ) ജോ​ഷി ജോ​സ​ഫി (50)ന്‍റെ മൃ​ത​ദേ​ഹ​മാ​ണു കാ​ണ​ക്കാ​രി സ​ബ് സ്റ്റേ​ഷ​നു​സ​മീ​പം വി​ജ​ന​മാ​യ പു​ര​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ആ​ന്ത​രികാ​വ​യ​വ​ങ്ങ​ൾ ര​സ​പ​രി​ശോ​ധ​ന​യ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​യ​ച്ചിട്ടുണ്ട്. ഇ​തി​ന്‍റെ ഫ​ലം കൂ​ടി ല​ഭി​ച്ച​ശേ​ഷ​മേ തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നാ​കൂ. സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി മ​ര​ണ​ത്തി​നു ബ​ന്ധ​മു​ണ്ടോ, സ്വ​ഭാ​വി​ക മ​ര​ണ​മാ​ണോ​യെ​ന്നും അ​ന്വേ​ഷി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ഏ​റ്റു​മാ​നൂ​ർ വ​ൻ​സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ്. മ​ര​ണ​ത്തി​നു പി​ന്നി​ൽ സാ​ന്പ​ത്തി​ക പ്ര​ശ്ന​മു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​റു ദി​വ​സം മു​ന്പാ​ണു ജോ​ഷി​യെ കാ​ണാ​താ​കു​ന്ന​ത്. ക​ഴി​ഞ്ഞ 28ന് ​രാ​വി​ലെ പ​തി​വു​പോ​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ ജോ​ഷി പി​ന്നെ തി​രി​ച്ചു വ​ന്നി​ല്ല. 29ന് ​ഇ​യാ​ളെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് കാ​ട്ടി ല​ഭി​ച്ച പ​രാ​തി​യി​ൽ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ഇ​വ​രു​ടെ വീ​ടി​ന​ടു​ത്തു കൂ​ടി​യു​ള്ള ഇ​ട​വ​ഴി​യി​ൽ ദു​ർ​ഗ​ന്ധം…

Read More