മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സ്വകാര്യ കമ്പനി മാസപ്പടി നല്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കാച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്.എല്‍.) സി.എഫ്ഒ കെ എസ് സുരേഷ് കുമാര്‍. പാരിസ്ഥിതിക ആഘാതമുണ്ടാക്കുംവിധം ഖനനം ചെയ്തെടുക്കുന്ന ഇല്‍മനൈറ്റാണ് കമ്പനിയുടെ അസംസ്കൃതവസ്തു. ഇക്കാരണത്താല്‍ വലിയഭീഷണികള് ബിസിനസിന് നേരിടാറുണ്ട്. അത് മറികടക്കാനാണ് രാഷ്ട്രീയക്കാര്‍ക്കും പോലീസിനും മാധ്യമങ്ങള്‍ക്കും പണം നല്കുന്നതെന്നുമാണ് സുരേഷ് കുമാര്‍ മൊഴിനല്‍കിയത്. 2013-14 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ സി.എം.ആര്.എല്ലിന് വ്യാജമായി കെട്ടിച്ചമച്ച ചെലവുകള്‍ 135.54 കോടി രൂപയാണെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍നിന്ന് 73.38 കോടിയുടെ റിബേറ്റ് വേണമെന്നാവശ്യപ്പെട്ട് കമ്പനി നല്കിയ ഒത്തുതീര്‍പ്പ് (സെറ്റില്‍മെന്റ്) അപേക്ഷയാണ് ബോര്‍ഡ് പരിഗണിച്ചത്. രാഷ്ട്രീയനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പണം നല്‍കിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്. ഇതിനെ ട്രാന്സ്പോര്ട്ടേഷന് ചെലവായാണ് കമ്പനിയുടെ കണക്കില്‍ എഴുതിയിരുന്നതെന്ന് കമ്പനി കാഷ്യര്‍…
Read MoreTag: JOURNALIST
സര് നിങ്ങള്‍ ക്യാബിനില്‍ നിന്ന് പലതവണ ഇറക്കിവിട്ട ആ പെണ്‍കുട്ടിയ്ക്ക് ഐഎഎസ് കിട്ടിയെങ്കില്‍ അവള് മരണമാസാണ് ! ശ്രീധന്യയുടെ വിജയത്തിന്റെ പങ്കാളിത്തം അവകാശപ്പെട്ട രംഗത്തെത്തിയ മന്ത്രി എ.കെ ബാലന് മറുപടിയുമായി മാധ്യമപ്രവര്‍ത്തക
സിവില്‍ സര്‍വീസ് നേടിയ വയനാട്ടുകാരി ശ്രീധന്യയെ എല്ലാവരും അനുമോദിക്കുകയാണ് ഇപ്പോള്‍. കുറിച്യ വിഭാഗത്തില്‍ നിന്നുള്ള ശ്രീധന്യ പരിമിതികള്ക്കിടയില് നിന്ന് പടപൊരുതിയാണ് ഉന്നത വിജയം കൈവരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ഐഎഎസ് അക്കാദമിയിലായിരുന്നു പരിശീലനം. ശ്രീധന്യയുടെ വിജയത്തില്‍ പങ്കാളിത്തം അവകാശപ്പെട്ട് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു. 2016-17ല്‍ പട്ടികജാതി വകുപ്പിന്റെ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ഥിനിയായിരുന്നു ശ്രീധന്യയെന്നും എന്നാല്‍ മെയിന്‍ പരീക്ഷ,ഇന്റര്‍വ്യൂ എന്നിവയ്ക്ക് പരിശീലനം നേടുന്നതിന് വകുപ്പ് സാമ്പത്തിക സഹായം നല്‍കിയെന്നും പറഞ്ഞുകൊണ്ടായിരുന്നു ബാലന്റെ അവകാശവാദം. എന്നാല്‍ ബാലനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് മാധ്യമപ്രവര്‍ത്തക ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. മുമ്പ് മന്ത്രി എ.കെ ബാലനെ കാണാനായി എത്തിയ വേളയില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നും ശ്രീധന്യ അടക്കമുള്ളവരെ ഇറക്കിവിട്ടിരുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തക തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മന്ത്രിയുടെ ക്യാബിനില്‍ നിന്ന് പലതവണ ഇറക്കിവിട്ട ശ്രീധന്യയ്ക്ക് സിവില്‍…
Read Moreപതിനെട്ടാം വയസില്‍ മുരശൊലിയ്ക്കൊപ്പം തമിഴ് നാടിന്റെ തുടിപ്പറിഞ്ഞ മാധ്യമപ്രവര്‍ത്തകനായി; കരുണാനിധിയുടെ മാധ്യമജീവിതം അനുപമം…
വിടപറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയെ രാഷ്ട്രീയക്കാരന്, സിനിമാക്കാരന്,മാധ്യമപ്രവര്ത്തകന് എന്നീ നിലകളില്‍ എല്ലാവരും അറിയുമെങ്കിലും തമിഴ് മാധ്യമപ്രവര്‍ത്തനത്തിന്റെ കുലപതി എന്ന സ്ഥാനത്തിനു കൂടി അര്‍ഹതപ്പെട്ട ആളായിരുന്നു കരുണാനിധി. വിഷയത്തിന്റെ പ്രസക്തിയാലും അതിശക്തമായ വിമര്‍ശനാത്മക രചനകളാലും അനേകം ലേഖനങ്ങളും എഴുത്തുകളും തീര്‍ത്ത കരുണാനിധി ഏറ്റവും മൂത്ത മകനായി കരുതി എന്നും പ്രാധാന്യം നല്‍കിയിരുന്നത് ഡിഎംകെയുടെ മുഖപത്രമായ മുരശൊലിയെ ആയിരുന്നു. 1942 ല്‍ തുടങ്ങിയ മാധ്യമം 75 ാം പിറന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. ദ്രാവിഡ പാര്‍ട്ടികളുടെ മുന്നേറ്റത്തിന്റെ ഘട്ടത്തില്‍ എല്ലാ നേതാക്കളും മാധ്യമങ്ങളോ മാസികകളോ നടത്തിയിട്ടുണ്ട്. അവയെല്ലാം കൂടി കൂട്ടിയാല്‍ 250 ഓളം വരും. എന്നാല്‍ അതില്‍ പിടിച്ചു നില്ക്കാന് കഴിഞ്ഞത് വിടുതലൈയ്ക്കും ദ്രാവിഡര്‍ കഴകം ദിനപ്പത്രത്തിനും മുരശൊലിയ്ക്കും മാത്രമാണ്. തന്റെ മാധ്യമത്തിലുടെ അനേകം ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതി. 1953 ല്‍ സി എന്‍ അണ്ണാദുരൈ നടത്തിയ നാം നാട്…
Read Moreനാണംകെട്ട് ഇന്ത്യന്‍ സമൂഹം !മമതാ ബാനര്‍ജിക്കൊപ്പം ലണ്ടനിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും സ്പൂണും മോഷ്ടിച്ചു; തിരിച്ചു കൊടുക്കാത്തവരെ പോലീസ് കൈയ്യോടെ പിടിച്ചു
ലണ്ടന്‍: മമതാ ബാനര്‍ജിക്കൊപ്പം ലണ്ടനിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ പെരുമാറ്റമാണ് ഇപ്പോള്‍ ബ്രിട്ടീഷ് ഇന്ത്യക്കാരുടെ ഇടയിലെ ചര്‍ച്ചാവിഷയം.ലണ്ടനില്‍ ഔദ്യോഗിക പര്യടനത്തിനെത്തിയ മമത ബാനര്‍ജിയുടെ സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളാണ് ലണ്ടനിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വച്ച് നടന്ന ഡിന്നറിനിടെ ഹോട്ടലിലെ വെള്ളി ഫോര്‍ക്കുകളും സ്പൂണുകളും മോഷ്ടിച്ച് നാണക്കേട് ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. മോഷണം സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ് പിടിക്കപ്പെട്ടപ്പോള്‍ മിക്കവരും ഇവ തിരിച്ച് നല്കാന് തയ്യാറായി.എന്നാല്‍ മോഷണം നടത്തിയെന്നത് നിഷേധിച്ച ഒരു ജേര്ണലിസ്റ്റിനെ കൈയോടെ പിടിച്ച് പൊലീസ് 50 പൗണ്ട് പിഴ ചുമത്തിയത് ബ്രിട്ടനിലെ ഇന്ത്യാക്കാര്‍ക്ക് ആകെ നാണക്കേടായി. ഡിന്നറിനിടെ മാധ്യമപ്രവര്‍ത്തകര്‍ സാധനങ്ങള്‍ ബാഗിലാക്കുന്നത് സിസിടിവിയിലൂടെ കണ്ടതോടെ ധര്‍മസങ്കടത്തിലായത് സെക്യൂരിറ്റി ജീവനക്കാരാണ്. വിവിഐപിയ്ക്കൊപ്പം വന്നവരെ അലാറം മുഴക്കി അപമാനിക്കുന്നത് ശരിയല്ലെന്നായിരുന്നു അവരുടെ നിലപാട്.ഈ ഔദ്യോഗിക ഡിന്നറില്‍ ഇന്ത്യയിലെയും യുകെയിലെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നതിനാല്‍ മോഷണത്തെ ചൊല്ലി ഇവിടെ ഒരു സീനുണ്ടാക്കാനും ഹോട്ടലിലെ സെക്യൂരിറ്റി സ്റ്റാഫുകള്‍…
Read Moreമാധ്യമപ്രവര്‍ത്തകയുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് താഴെ ഞരമ്പുരോഗി എഴുതിവിട്ടത് പച്ച അശ്ലീലം; എന്നാല്‍ ഒടുവില്‍ സംഭവിച്ചതോ…?
സ്ത്രീ വിരുദ്ധതയും ഞരമ്പുരോഗികളുടെ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ട് കാലങ്ങളായി. സ്ത്രീ പ്രൊഫൈലുകള്‍ കണ്ടാല്‍ പിന്നെ പലരുടെ ഉള്ളിലെ ഞരമ്പന്മാര് ഉണരും.പിന്നെ അശ്ലീല കമന്റുകളുടെ ബഹളമായി. സിനിമാ നടി പാര്‍വതിക്കെതിരായ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് കടുത്ത നടപടി സ്വീകരിച്ച് കാടിളക്കിയെങ്കിലും ഞരമ്പ് രോഗികള്‍ അതൊന്നും കണ്ട മട്ടില്ല. പാര്‍വതിക്കെതിരെ മോശം കമന്റ് ചെയ്തതിന്റെ പേരില്‍ രണ്ട് പേര് അറസ്റ്റിലായ ദിവസവും ഇത്തരക്കാരുടെ വിളയാട്ടം തുടരുക തന്നെയാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവും തെളിയിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായ യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് താഴെ അശ്ലീലമെഴുതിയാണ് മുനീര്‍ കീച്ചേരി എന്ന യുവാവ് തന്റെ തിനിനിറം തുറന്ന് കാട്ടിയത്. ഇയാളുടെ പ്രൊഫൈല്‍ ചിത്രമുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വീണ്ടും പല സ്ത്രീകളോടും ഇത്തരത്തില്‍ അശ്ലീലം പറയുന്നത് ഇയാള്‍ തുടരുകയാണ്. കമന്റ് ബോക്സിലും മെസേജിലുമായി സ്ത്രീകളെ തുടര്‍ച്ചയായി ശല്ല്യം ചെയ്യുന്ന വിരുതനെതിരെ…
Read More