പാക്കിസ്ഥാനില്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മുമ്പില്‍ നിന്ന പയ്യന്റെ കരണത്തടിച്ച് മാധ്യമപ്രവര്‍ത്തക. ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നുകൊണ്ട് ഈദ് ദിനത്തിലെ ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തക മയ്ര ഹാഷ്മി യുവാവിനെ തല്ലിയത്. അഞ്ച് സെക്കന്റ് മാത്രമുള്ള ഇതിന്റെ വീഡിയോ ഞൊടിയിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ഇടയില്‍നിന്ന് ഹാഷ്മി കാര്യങ്ങള്‍ വിവരിക്കുന്നതിനിടയ്ക്ക് വെളുത്ത ഷര്‍ട്ട് ധരിച്ച യുവാവ് കാമറയ്ക്ക് മുന്നിലെത്തി മറ്റൊരാളെ കൈ കാണിച്ച് വിളിച്ച് എന്തോ പറയുന്നതു വീഡിയോയില്‍ കാണാം. ഇതിനുപിന്നാലെയാണ് ഹാഷ്മി ഇയാളടെ കരണത്തടിച്ചത്. എന്തിനാണ് തല്ലിയതെന്ന് വീഡിയോയില്‍ വ്യക്തമല്ലാത്തതിനാല്‍ സമൂഹമാധ്യമങ്ങളില്‍ ഹാഷ്മിയെ വിമര്‍ശിച്ചും പിന്തുണച്ചും ആളുകളെത്തി. മോശമായി പെരുമാറിയതില്‍ നിയന്ത്രണം വിട്ട് അടിച്ചതാകുമെന്ന് ചിലര്‍ പറയുമ്പോള്‍ യുവതിയുടെ നടപടി ശരിയായില്ലെന്ന് മറ്റുചിലര്‍ വാദിച്ചു. ചര്‍ച്ച കൈവിട്ടുപോയതോടെ മാധ്യമപ്രവര്‍ത്തക തന്നെ വിശദീകരണവുമായി രംഗത്തെത്തി. ലൈവ് ബ്രോഡ്കാസ്റ്റിനിടയില്‍ ഒരു കുടുംബത്തെ യുവാവ് മോശമായി പറഞ്ഞെന്നും അത്തരം പ്രവണതയെ…
Read More