കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിലൂടെ ഇരകൾക്കു ലഭിക്കേണ്ട നീതി നാലരക്കൊല്ലം നിഷേധിച്ചതിന്റെ ഉത്തരവാദി സാംസ്കാരിക മന്ത്രി സജി ചെറിയാനാണെന്നു നടനും സംവിധായകനുമായ ജോയ് മാത്യു. ‘അമ്മ’ ഭരണസമിതിയിൽനിന്നു രാജിവച്ചശേഷം കോഴിക്കോട്ടെ വീട്ടിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിലൂടെ ഇരയാക്കപ്പെട്ടവർക്കു ലഭിക്കേണ്ട നീതി നാലരക്കൊല്ലം തടഞ്ഞുവച്ചു. മന്ത്രി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിൽ പങ്കെടുക്കില്ല. കോണ്‍ക്ലേവ് തട്ടിക്കൂട്ട് പരിപാടിയാണ്.- അദ്ദേഹം പറഞ്ഞു.
Read MoreTag: joy mathew
കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ; ‘പത്മ’ കൾക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ് മുന്നോട്ട് പോവുക; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ജോയ് മാത്യു
ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി നടൻ ജോയ് മാത്യു. കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ. മനുഷ്യർക്ക് വേണ്ടതd വിവരവും വിവേകവുമാണെന്ന് ജോയ് മാത്യു പറഞ്ഞു. ഇങ്ങനെയൊരാൾ ഉന്നതനായ ഒരു കലാകാരൻ കൂടിയാവുമ്പോൾ അയാൾക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ്. കഷ്ടപ്പെട്ട് പഠിച്ച് നൃത്തപഠനത്തിൽ ഡോക്ടറേറ്റ് നേടിയ ആർഎൽവി രാമകൃഷ്ണൻ തൽക്കാലം കറുത്ത് തന്നെ ഇരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേവിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടത് ,അങ്ങനെയൊരാൾ ഉന്നതനായ ഒരു കലാകാരൻ കൂടിയാവുമ്പോൾ അയാൾക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ്. നൃത്തപഠനത്തിൽ ഡോക്ടറേറ്റ് (കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെ )നേടിയ ആർഎൽവി രാമകൃഷ്ണൻ തൽക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ. “പത്മ”കൾക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ് മുന്നോട്ട് പോവുക പ്രിയ സുഹൃത്തെ
Read Moreസേവനത്തിനു നികുതി ഈടാക്കുക ‘ഹോ എന്തൊരു അസംബന്ധമാണത് ! GST ,IGST ക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്നത്തെ പിന്തുണയ്ക്കൂ; കൊടുംഭീകരനായ കുഴല്‍നാടന്റെ തന്ത്രത്തില്‍ വിപ്ലവകാരികള്‍ വീഴരുതെന്ന് ജോയ് മാത്യു
വീണാ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തില്‍ പരിഹാസവുമായി ജോയ് മാത്യു. സേവനത്തിന് നികുതി ഈടാക്കുകയെന്നത് എന്തൊരു അസംബന്ധമാണെന്നും അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെണ്‍കുട്ടി മേല്‍പ്പറഞ്ഞ നികുതികള്‍ അടയ്ക്കാന്‍ തയ്യാറാവാതിരുന്നതെന്നും ജോയ് മാത്യു പരിഹസിച്ചു. മുതലാളിത്ത പാതയും സാമ്രാജ്യത്വ പാതയും കൂട്ടിമുട്ടിക്കാനായി ഉമ്മറത്തെ തിണ്ണയിലിരുന്നു ചായകുടിച്ചും പത്രം വായിച്ചും നമ്മള് വിപ്ലവകാരികളെ നാണം കെടുത്തുന്ന കുഴല്‍നാടന്റെ തന്ത്രത്തില്‍ വിപ്ലവകാരികള്‍ വീണുപോകരുതെന്നും അയാള്‍ ഒരു മിത്തല്ല ,ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാളെന്നും ജോയ് മാത്യു കുറിച്ചു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്… ‘സേവനത്തിനു നികുതി ഈടാക്കുക ‘ഹോ എന്തൊരു അസംബന്ധമാണത് !അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെണ്‍കൊടി മേല്‍പ്പറഞ്ഞ നികുതികള്‍ അടക്കാന്‍ തയ്യാറാവാതിരുന്നത് എന്ന് ശ്രീ മാത്യു കുഴല്‍ നാടന്മനസ്സിലാക്കാതെ പോയി. GST,IGST എന്നീ സേവന നികുതികള്‍ മുതലാളിത്തത്തിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ബൂര്‍ഷ്വാ…
Read Moreകൊല്ലുന്നതിനു മുമ്പു വരെ സഖാവേ എന്നു വിളിക്കും ! എന്നിട്ട് അതേ സഖാവിനെ വെട്ടിക്കൊല്ലും; കമ്യൂണിസം എന്ന സാധനം ഇപ്പോള്‍ ഇല്ലെന്ന് ജോയ് മാത്യു…
വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുസമ്മേളന വേദിയില്‍ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് നടന് ജോയ് മാത്യു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വേച്ഛാധിപത്യം മാത്രമാണെന്നും കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. തെറ്റു കണ്ടാല്‍ ചൂണ്ടിക്കാട്ടുന്ന ഒറ്റയാള്‍ പോരാളിയാണ് രാഹുല്‍ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ ഇന്ത്യന്‍ അവസ്ഥയില്‍ ‘ഒരാള്‍ കള്ളന്’ എന്നു പറയാന്‍ അദ്ദേഹം കാണിച്ച ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജോയ് മാത്യു പറഞ്ഞു. ജോയ് മാത്യു പറഞ്ഞതിങ്ങനെ…എന്നെക്കാള്‍ പ്രശസ്തരും ആരാധകരും ഉള്ള ആളുകളെ വിളിക്കുന്നതിനു പകരം കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ച, കുറച്ച് കാര്യങ്ങളൊക്കെ പറയുന്നൊരാളെ വിളിച്ച് ഇത്രയും വലിയൊരു സദസിനു മുന്നില്‍ ഇരുത്തുക എന്ന് പറഞ്ഞാല്‍, എന്നില്‍ എന്തോ ഒരു നല്ല വശം ഉണ്ട്. ആ നല്ല…
Read Moreപറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിച്ചോളൂ…പക്ഷെ അത് എന്റെ ചെലവില്‍ വേണ്ട ! തുറന്നു പറച്ചിലുമായി ജോയ് മാത്യു…
താന്‍ പറഞ്ഞുവെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്കെതിരേ പ്രതികരണവുമായി ജോയ് മാത്യു. മാര്‍ക്സിസത്തെ കുറിച്ച് താന്‍ പറഞ്ഞുവെന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്ററിന് എതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്. ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക് എന്നാണ് ഇതേപ്പറ്റി ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ… അടുത്ത ദിവസങ്ങളില്‍ ഞാന്‍ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പോസ്റ്റര്‍ കണ്ടു. മാര്‍ക്സിസത്തെ കുറിച്ചു ഞാന്‍ പറഞ്ഞതായി ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല. മാര്‍ക്സിസം ഒരു ഫിലോസഫിയാണ്; ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തില്‍ പാളിച്ചകള്‍ പറ്റാം. പക്ഷേ അതിനേക്കാള്‍ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്നവര്‍ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാന്‍ പോലും മടിക്കാത്തവര്‍. പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ. നിങ്ങള്‍ക്ക് തോന്നിയത് പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത്…
Read Moreജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്ക്കുമ്പോള് അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് ! വിമര്‍ശനവുമായി ജോയ് മാത്യു…
മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിലുള്ള വാഗ്വാദമാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം. നിരവധി ആളുകള്‍ കോവിഡും അതിന്റെ അനന്തര ഫലങ്ങളും മൂലം നട്ടംതിരിയുമ്പോള്‍ പല മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ രാഷ്ട്രീയ നേതാക്കളുടെ വീരസ്യങ്ങള്‍ പൊലിപ്പിച്ചു കൊടുക്കുന്നതില്‍ താല്പര്യം കാട്ടുന്നു എന്നതാണ് യാഥാര്‍ഥ്യം. ഈ അവസരത്തില്‍ പിണറായി-സുധാകരന് പോരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്ക്കുമ്പോള് അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് എന്നാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ… ജീവിക്കാന്‍ വഴികാണാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്ക്കുമ്പോള് അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യന്‍ ജനതയ്ക്ക് മൊത്തത്തിലാണെങ്കിലും…
Read Moreഅഭിനന്ദിക്കാതിരിക്കാന്‍ വയ്യ
ഒരിക്കല്‍ കൂടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് അഭിനന്ദനം. രാജ്യം കോവിഡ് ഭീതിയില്‍ വിറങ്ങലിക്കുകയും രോഗ പ്രതിരോധത്തിനു ആവശ്യമായ വാക്സിനുകളുടെയും ഓക്സിജന്റെയും ദൗര്‍ലഭ്യം കാരണം ജനജീവിതം കൊടുംദുരിതത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ സംസ്ഥാന ഗവര്‍മെന്റ് കൈക്കൊള്ളുന്ന ജനരക്ഷക്ക് സര്‍വ പിന്തുണയും നല്കാന് തയാറായ പ്രതിപക്ഷത്തിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിനു മാതൃകയാവുന്നു. അഭിനന്ദനങ്ങള്‍… ഇതായിരിക്കണം പ്രതിപക്ഷം, ഇങ്ങിനെയായിരിക്കണം പ്രതിപക്ഷമെന്ന് ജോയ് മാത്യു
Read More“ആരാണ് യഥാർഥ ഹീറോ’; ചെന്നിത്തലയെ പ്രശംസിച്ച് ജോയ് മാത്യു; ചെന്നിത്തല സര്‍ക്കാരിനെതിരെ ഉന്നയിച്ച 12 ആരോപണങ്ങള്‍ പങ്കുവെച്ചായിരുന്നു പ്രശംസ….
കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. പിണറായി സർക്കാരിനെതിരേ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർഥ ഹീറോയെന്ന് ചെന്നിത്തലയെ ചൂണ്ടിക്കാട്ടി ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ചെന്നിത്തല സര്‍ക്കാരിനെതിരെ ഉന്നയിച്ച 12 ആരോപണങ്ങള്‍ പങ്കുവെച്ചായിരുന്നു ജോയ് മാത്യുവിന്റെ പരാമര്‍ശം. ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിനെ തിരുത്തിയെന്നും ജോയ് മാത്യു പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമാൻഡറോ ക്യപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം .എന്നാൽ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർഥ ഹീറോ..? ജോയ് മാത്യു ചോദിക്കുന്നു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരാണ് ഹീറോ അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം…
Read Moreമരട് പൊടിയായപ്പോള്‍ എന്തായിരുന്നു മലയാളിയുടെ മനസ്സില്‍ ! ആ ആര്‍പ്പുവിളികള്‍ പറയുന്നതെന്ത്; എന്താണിങ്ങനെയെന്ന് ചോദിച്ച് ജോയ് മാത്യു
അയല്ക്കാരന്റെ തകര്‍ച്ചയില്‍ സന്തോഷിക്കുന്ന മലയാള മനസ്സിന് ഒരു മാറ്റവും വന്നിട്ടില്ലെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ നമ്മള് കണ്ടത്. മലയാളിയുടെ ഈ ദുഷിച്ച മനസ്സിനെ വിമര്‍ശിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അവര്‍ക്കതു തന്നെ കിട്ടണം എന്ന മലയാളിയുടെ മനസ്സാണ് ഓരോ സ്ഫോടനം കഴിയുമ്പോഴും ആരവം മുഴക്കുന്നത്. എന്തുകൊണ്ടാണിങ്ങനെ ? എന്നാല്‍ മരട് ഫ്ലാറ്റുകളിലില്‍ നിന്നും കുടിയിറക്കപ്പെട്ട മനുഷ്യരുടെ മനസ് എന്തായിരുന്നിരിക്കണം ? അനധികൃതമായി ,അവിഹിതമായി കെട്ടിപ്പൊക്കിയത് എന്തുതന്നെയാണെങ്കിലും അത് പൊളിച്ച് നീക്കണം എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ ആരാണ് അവരെ വഞ്ചിച്ചത് ? ജോയ് മാത്യു ചോദിക്കുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ… മരട് പൊടിയായപ്പോള്‍ എന്തായിരുന്നു മലയാളിയുടെ മനസ്സില്‍ ? ആ ആര്‍പ്പുവിളികള്‍ പറയുന്നതെന്ത് ? ഒരു യുദ്ധം കണ്ട പ്രതീതി…
Read Moreസിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയത് വാളയാര്‍ കേസിലെ വീഴ്ച മറയ്ക്കാന്‍ ! കടുത്ത വിമര്‍ശനവുമായി ജോയ് മാത്യു
വാളയാര്‍ കേസിലെ വീഴ്ചകളും മാവോയിസ്റ്റ് വേട്ടയും മറച്ചു വെയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതെന്ന് ചലച്ചിത്രകാരന് ജോയ് മാത്യു. ആഭ്യന്തരവകുപ്പിന് പൊലീസിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണെന്നും ജോയ് മാത്യു കോഴിക്കോട്ട് പറഞ്ഞു. വ്യക്തമായ തെളിവില്ലാതെ യുഎപിഎ ചുമത്താനാകില്ലെന്ന് സംസ്ഥാന യുഎപിഎ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന് വ്യക്തമാക്കി. ലഘുലേഖ കൈവശം വച്ചാല്‍ മാവോയിസ്റ്റാകില്ല. പന്തീരാങ്കാവ് കേസില്‍ ഇപ്പോള്‍ എഫ്ഐആര്‍ മാത്രമേയുള്ളു. അതില്‍ പറയുന്ന വകുപ്പുകള്‍ നിലനില്ക്കണമെങ്കില് ശക്തമായ തെളിവുവേണം. തെളിവില്ലാതെ പ്രോസിക്യൂഷന് അനുമതി നല്‍കാനാവില്ലെന്നും ജസ്റ്റിസ് ഗോപിനാഥന് കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍ യുഎപിഎ ചുമത്തപ്പെട്ടവര് മാവോയിസ്റ്റുകള്‍ തന്നെയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ്.കേസില്‍ യുഎപിഎ നിലനില്‍ക്കുമോയെന്ന് അന്വേഷണത്തിനുശേഷം കോടതിയെ അറിയിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ ചുമത്തിയതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് പൊലീസ് നിലപാട്…
Read More