വാളയാര്‍ സംഭവത്തിനു പിന്നാലെ മാവോയിസ്റ്റു വേട്ടയും സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മാവോയിസ്റ്റ് വേട്ടയെന്ന ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ പൊതു സമൂഹത്തില്‍ നിന്നുയരുന്നത്. സര്‍ക്കാരിനെയും മാവോയിസ്റ്റുകളെയും ഒരുപോലെ വിമര്‍ശിക്കുകയാണ് നടനും പഴയ നക്‌സലൈറ്റുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ചുവരെഴുതുക,പോസ്റ്റര്‍ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളില്‍ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും കയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്‌റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ…
Read MoreTag: joy mathew
വിപ്ലവം പല വഴികളിലൂടെയാണ് വരിക ! ചിലപ്പോള്‍ മുഖ്യശത്രുവിനെത്തന്നെ കൂട്ടുപിടിച്ചിട്ട് വേണം മുഖ്യ ശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍;’അറ്റ്ലസ് രാമചന്ദ്രന്‍ ഒരു വോട്ട് ബാങ്കല്ല, അദ്ദേഹത്തിന് പിതാവ് മതിലില്‍ കട്ട വെക്കാന്‍ പോയിട്ടുമില്ല;തുറന്നടിച്ച് ജോയ് മാത്യു
ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടാന്‍ ശ്രമിച്ചത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പലരും മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. ഈ സംഭവത്തില്‍ വിമര്‍ശനവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് നടന്‍ ജോയ് മാത്യുവാണ്. മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യ ശത്രുവിനെ തോല്‍പ്പിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിക്ക് തുഷാറിനോട് കരുണതോന്നിയത് എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ബിസിനസ് തിരിച്ചടിയുടെ പേരില്‍ അറ്റ്ലസ് രാമചന്ദ്രന്‍ ദുബായില്‍ തടവിലായപ്പോള്‍ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ല. കാരണം അദ്ദേഹം ഒരു വോട്ട് ബാങ്കല്ല. അദ്ദേഹത്തിന് പിതാവ് മതിലില്‍ കട്ട വെക്കാന്‍ പോയിട്ടുമില്ല.’ ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ജോയ് മാത്യുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; വിപ്ലവം പല വഴികളിലൂയാണ് വരിക. ചിലപ്പോള്‍ മുഖ്യശത്രുവിനെത്തന്നെ കൂട്ടുപിടിച്ചിട്ട് വേണം മുഖ്യ ശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍ ! വേണമെങ്കില്‍…
Read Moreഎല്ലാം കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ് ! ഒരു പണിയും ചെയ്യാത്ത ഘോഷയാത്രികരായ വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്‌കരിക്കാന്‍ കഴിയുന്ന ഒരു തലമുറയ്‌ക്കേ ഇനി ഈ നാടിനെ രക്ഷിക്കാനാകൂവെന്ന് ജോയ് മാത്യു
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ബാക്കിപത്രമായ കൊലപാതകങ്ങളെയും ഇതിനെത്തുടര്‍ന്നുണ്ടാകുന്ന ഹര്‍ത്താലുകാരെയും നിശിതമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കൊല്ലപ്പെട്ടവരുടെ വേര്‍പാട് സൃഷ്ടിക്കുന്ന ദുഃഖം അവരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണെന്നും, ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ അവര്‍ തിരിച്ചുവരുമോയെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഓരോ ജില്ലക്കാരും വിചാരിച്ചാല്‍ തന്നെ പ്രഹസനങ്ങളായ ശവഘോഷയാത്രകള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നും ജോയ് മാത്യു വിമര്‍ശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ശവഘോഷയാത്രകള്‍ ഘോഷയാത്രകള്‍ ജനങ്ങളെ പേടിപ്പിക്കാനുള്ളതാണ് .അത് ജനസമ്പര്‍ക്കമായാലും ജനമൈത്രി ആയാലും ജനസംരക്ഷണമായാലും ഇനി മറ്റുവല്ല പേരിലായാലും എല്ലാം കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ്. അപരനെ പോരിന് വിളിക്കുകയാണ് ഓരോ പാര്‍ട്ടിക്കാരനും. ബലിയാകുന്നതോ സാധാരണക്കാരായ ജനങ്ങളും. ഇന്നു കാസര്‍കോഡ് രണ്ടു ചെറുപ്പക്കാരാണ് കൊലക്കത്തിക്കിരയായത് . നാളെ സര്‍വ്വകക്ഷി യോഗം ചേരും ,നേതാക്കള്‍പരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും പിന്നെ ചായകുടിച്ചും പിരിയും .കൊല്ലപ്പെട്ടവരുടെ വേര്‍പാട് സൃഷ്ടിക്കുന്ന ദുഃഖം…
Read Moreപ്രിയനന്ദനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിക്കുന്നു ! പക്ഷെ പ്രിയനന്ദന്‍ ഉപയോഗിച്ച ഭാഷ ഗുഹാമനുഷ്യനെയും ലജ്ജിപ്പിക്കുന്നതായിരുന്നു;സംവിധായകന്‍ ജോയ് മാത്യുവിന്റെ തുറന്നു പറച്ചില്‍…
സംവിധായകന്‍ പ്രിയനന്ദനു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.സുഹൃത്ത് എന്ന നിലയിലും ഒരു കലാകാരന്‍ എന്ന നിലയിലും പ്രിയനന്ദനനെ ആക്രമിച്ചവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല എന്ന് പറഞ്ഞ് ജോയ് മാത്യു പ്രിയനന്ദനന്‍ ഉപയോഗിച്ച ഭാഷ ഗുഹാമനുഷ്യനെയും ലജ്ജിപ്പിക്കുന്നതായിരുന്നു എന്നും വ്യക്തമാക്കി. പോസ്റ്റിന്റെ പൂര്‍ണരൂപം സംവിധായകന്‍ പ്രിയനന്ദനന്‍ എന്റെ ചിരകാല സുഹൃത്താണ്. ഞാന്‍ എഴുതിയ സങ്കടല്‍ എന്ന നാടകം പ്രിയന്‍ 1998ല്‍ സംവിധാനം ചെയ്യുകയുണ്ടായിട്ടുമുണ്ട്. പ്രിയന്റെ സിനിമയുമായി ഞാന്‍ സഹകരിച്ചിട്ടുമുണ്ട്. ശബരിമല വിഷയത്തില്‍ ഫേസ് ബുക്കില്‍ പ്രിയന്‍ എഴുതിയതിനെതിരെയുള്ള ഒരാക്രമണമാണല്ലോ പ്രിയന് നേരെ ഇപ്പോള്‍ നടന്നത്, ഗുഹാജീവികളില്‍ നിന്നും വലിയ പരിഷ്‌ക്കാരമൊന്നും ചിന്തകളില്‍ സംഭവിക്കാത്ത ഒരു ജനവിഭാഗമാണ് നമ്മള്‍. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിച്ചു പറയാന്‍ കെല്‍പ്പില്ലാത്ത, ശാസ്ത്രീയമായചിന്ത തങ്ങള്‍ക്കാണെന്ന് അവകാശവാദമുള്ള അതേസമയം തങ്ങള്‍ ദൈവവിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് വീണ്ടും വീണ്ടും വിലപിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടം ഒരു…
Read Moreഎനിക്ക് പറയാന്‍ ഒരു ഷട്ടറെങ്കിലും ഉണ്ട് താങ്കള്‍ക്കോ ? ഡോക്ടര്‍ ബിജു പറയുന്ന ജാതിഅധിക്ഷേപക്കഥ ശുദ്ധനുണ; ഡോക്ടര്‍ ബിജുവിന് കുറിയ്ക്ക് കൊള്ളുന്ന മറുപടി കൊടുത്ത് ജോയ് മാത്യു…
കോഴിക്കോട്: തനിക്കു നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഡോ.ബിജുവിനെ പൊളിച്ചടുക്കി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു രംഗത്ത്. തന്റെ ചിത്രത്തിന് പുരസ്‌ക്കാരം ലഭിക്കാത്തതിന് സംവിധായകന്‍ ഡോ: ബിജുവിനെ തെറിവിളിച്ചുവെന്നത് തെറ്റാണ്. അവാര്‍ഡ് കിട്ടാത്തതിനല്ല, മറിച്ച് അവാര്‍ഡ് അര്‍ഹിക്കുന്ന തന്റെ ഷട്ടറെന്ന സിനിമ ദേശീയ പുരസ്‌ക്കാരത്തിന് അയക്കാതിരുന്നതിന്റെ കാരണം തിരക്കി റീജണല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഡോ: ബിജുവിനെ വിളിച്ച് കാര്യം അന്വേഷിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ജോയ് മാത്യു പറയുന്നു. ഷട്ടര്‍ മികച്ചൊരു സിനിമയായിരുന്നു. ആ പടത്തിന്റെ പേരിലാണ് താനിന്നും അറിയപ്പെടുന്നത്. ആ സിനിമ എന്തുകൊണ്ട് ദേശീയ പുരസ്‌ക്കാരത്തിന് അയച്ചില്ല എന്ന് ചോദിക്കുക മാത്രമാണ് ഉണ്ടായത്. ഒടുവില്‍ താങ്ക്സ് പറഞ്ഞുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്. എന്നാല്‍ താന്‍ അദ്ദേഹത്തെ തെറി വിളിച്ചുവെന്നും ജാതീയമായി അധിക്ഷേപിച്ചന്നെും പറഞ്ഞ് ബിജു തനിക്കെതിരെ കേസ് നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ആര് എന്തു പറഞ്ഞുവെന്ന് കോടതി…
Read Moreരോമം കളയുമ്പോഴോ മറ്റോ അബദ്ധത്തില്‍ ലിംഗഛേദനം സംഭവിച്ചതാണെന്നു സ്ഥാപിക്കാനാണോ വിഷമം; പെണ്‍കുട്ടിയ്ക്കു കട്ട സപ്പോര്‍ട്ട് കൊടുക്കുന്നവര്‍ സമയമെത്തുമ്പോള്‍ കൈയ്യൊഴിയും; ജോയ് മാത്യു പറയുന്നു…
ലിംഗം നഷ്ടമായ ഗംഗേശാനന്ദയാണ് ഒരാഴ്ചയായി വാര്‍ത്തകളിലെ താരം. ഈ വിഷയത്തില്‍ പല പ്രമുഖരും പ്രതികരണങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ … ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ എന്നെ തെല്ലും ഭയപ്പെടുത്തുകയോ നിശബ്ദനാക്കുകയൊ ചെയ്യുന്നില്ല. പാര്‍ട്ടി (ഏതായാലും) ഭക്തന്മാര്‍ക്ക് വേണ്ടി സ്തുതിഗീതങ്ങള്‍ രചിക്കുക എന്റെ ജോലിയുമല്ല.അതിനാല്‍ മുന്‍ വിധിയുമായി ചാടിവീഴുന്ന ഭക്തര്‍ മാറി നില്‍ക്കാന്‍ അഭ്യര്‍ഥിക്കട്ടെ. പകരം അല്‍പമെങ്കിലും ഹ്യൂമര്‍ സെന്‍സ് ഉള്ളവര്‍ കടന്നു വരട്ടെ. അത് എനിക്കേറെ സന്തോഷം. ലിംഗം മുറിയെക്കുറിച്ചു തന്നെ നമുക്ക് സംസാരിക്കാം. പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ച് മാറ്റിയതില്‍ ആ പെണ്‍കുട്ടിയെ സപ്പോര്‍ട്ട് ചെയ്യുക എന്നത് സ്ത്രീ പീഡനങ്ങള്‍ പെരുകുന്ന നമ്മുടെ നാട്ടിലെ ശക്തമായ ചെറുത്തു നില്‍പ്പിന്റെ പ്രതീകം തന്നെയാണെന്നതില്‍ സംശയമില്ല. ഞാനും സമ്മതിക്കുന്നു. സപ്പോര്‍ട്ട് ചെയ്യുന്നു പക്ഷേ ഇനിയാണു…
Read Moreഅനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗൂഡാലോചനക്കുറ്റവും ഞാനിതാ പിന്‍വാങ്ങുന്നു; സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. സാംസ്കാരിക നായകരുടെ മൗനത്തെയും അദേഹം കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയവരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശം. നോട്ടു കിട്ടാതാവുമ്പോള്‍ മാത്രം വാ തുറക്കുന്ന സാംസ്കാരിക നായകന്മാരെ മുന്നില്‍ക്കണ്ട് ഒരു പ്രതിഷേധത്തിനും നമ്മളില്ലേ എന്നാണ് ജോയ് മാത്യു അവസാനം കുറിക്കുന്നത്. സര്‍ക്കാരിന്റെയും ചില സാംസ്കാരിക പ്രവര്‍ത്തകരുടെയും കുറ്റകരമായ മൗനത്തെയും ന്യായീകരണങ്ങളെയും ജോയ്മാത്യു ഈര്‍ഷ്യയോടെയാണ് പ്രതികരിക്കുന്നത്. ജോയ് മാത്യുവിന്റെ പോസ്റ്റ്: അനുഭാവം പ്രകടിപ്പിക്കാന്‍ സമരക്കാരുടെ അരികില്‍ പോയാല്‍ അറസ്റ്റും ഗുഡാലോചനാക്കുറ്റവും! ഷാജഹാനും ഷാജിര്‍ ഖാനും മിനിയും അങ്ങിനെ ജയിലിലായിതോക്കില്ലാതെ അതിനടുത്തൂടെ നടന്നുപോയ തോക്ക് സാമി വരെ അകത്തായി അതുകൊണ്ട്…
Read More