കോവിഡ് രോഗികളുടെ അന്ത്യ നിമിഷങ്ങളെപ്പറ്റി ഇന്ത്യന്‍ നഴ്‌സ് പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ ഏവരെയും കണ്ണീരണിയിക്കുകയാണ്. യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ അനുദിനം മരിച്ചു വീഴുന്ന കോവിഡ് രോഗികളുടെ അന്ത്യനിമിഷമാണ് ഇന്ത്യന്‍ നഴ്‌സായ ജ്വാനിത നിത്‌ല പങ്കുവച്ചിരിക്കുന്നത്. ഇവരുടെ മരണം ഉറപ്പാക്കുന്നത് വരെ കൈകളില്‍ മുറുകെ പിടിക്കുമെന്നും ഹൃദയമിടിപ്പ് പൂജ്യമാവുമ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുമെന്നുമാണ് ഈ സീനിയര്‍ സിസ്റ്റര്‍ വെളിപ്പെടുത്തുന്നത്. കണ്ണീരോടെയാണ് ഇവര്‍ ഇക്കാര്യം പറയുന്നത്. കൊറോണ വാര്‍ഡുകളിലെ ഡ്യൂട്ടിക്കിടയില്‍ നിരവധി കോവിഡ്-19 രോഗികളുടെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് 42കാരിയായ ജ്വാനിത ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള നഴ്‌സായ ഒരു രോഗി മരിക്കുമ്പോള്‍ അവരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള സംഗീതം പശ്ചാത്തലത്തില്‍ പ്ലേ ചെയ്തിരുന്നുവെന്നും ഇത് രോഗിയുടെ മകള്‍ ഫോണിലൂടെ കേട്ടിരുന്നുവെന്നും ജ്വാനിത വേദനയോടെ ഓര്‍ക്കുന്നു. നോര്‍ത്ത് ലണ്ടനിലെ ഹാംസ്റ്റെഡിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലെ കൊറോണ വാര്‍ഡിലാണിവര്‍…
Read More