മുഗള്‍ ഭരണകാലത്ത് മുസ്ലിം ഭരണാധികാരികള്‍ കാണിച്ച ദയ കൊണ്ടാണ് ഇപ്പോഴും ഹിന്ദുക്കള്‍ ഈ രാജ്യത്ത് നിലനില്ക്കുന്നതെന്ന രീതിയില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക മുന്‍ ജില്ലാ ജഡ്ജി വസന്ത മുളസവലകി. അന്ന് മുസ്ലിങ്ങള്‍ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യന്‍ ഒരു ഹിന്ദു പോലും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മുഗള്‍ ഭരണ കാലത്ത് ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു ഹിന്ദു പോലും ഇവിടെ കാണില്ലായിരുന്നു. അവര്‍ക്ക് വേണമെങ്കില്‍ എല്ലാ ഹിന്ദുക്കളേയും കൊല്ലാമായിരുന്നു. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുസ്ലിങ്ങള്‍ ഇപ്പോഴും ന്യൂനപക്ഷമായി തുടരുകയാണ്’- മുന്‍ ജഡ്ജി വ്യക്തമാക്കി. കര്‍ണാടകയിലെ വിജയപുര സിറ്റിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേയാണ് മുന്‍ ജഡ്ജിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഭരണഘടാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടോ എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ‘മുസ്ലിങ്ങള്‍ അതു ചെയ്തു ഇതു ചെയ്തു എന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. അവര്‍ ഒരു കാര്യം മനസിലാക്കേണ്ടത് 700 വര്‍ഷത്തോളം ഇവിടെ മുഗളന്മാര്…
Read MoreTag: judge
ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ കട്ടിലില്‍ അര്ധനഗ്നയായിക്കിടന്ന് പുകവലിച്ച് വനിതാ ജഡ്ജി ! സസ്പെന്ഷന്
കോടതി വിചാരണ ഓണ്‍ലൈനായി നടത്തുന്നതിടെ അര്‍ദ്ധനഗ്നയായി കട്ടിലില്‍ കിടന്ന് സിഗരറ്റ് വലിച്ച ജഡ്ജിക്ക് സസ്പെന്ഷന്.കൊളംബിയയിലാണ് സംഭവം. സൂം കോളിലൂടെയുള്ള ഓണ്‍ലൈന്‍ വിചാരണയ്ക്കിടെയാണ് വിവിയന്‍ പോളോണിയ എന്ന ജഡ്ജി കോടതി മര്യാദ ലംഘിച്ചതായി അച്ചടക്ക സമിതി കണ്ടെത്തിയത്. ഇവരെ മൂന്നു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. അഭിഭാഷകരില്‍ ഒരാളാണ് ജഡ്ജിയുടെ കാമറ ഓണ്‍ ആണെന്ന് അറിയിച്ചത്. ജഡ്ജി വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്ന് സമിതി കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍നടപടിയുടെ ഭാഗമായി അച്ചടക്ക സമിതി ഫെബ്രുവരി വരെ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടു. അതേസമയം താന്‍ അര്‍ദ്ധ നഗ്നയായിരുന്നുവെന്ന ആരോപണം ജഡ്ജി നിഷേധിച്ചു. ഉത്കണ്ഠയും ടെന്‍ഷനും കാരണം താന്‍ കിടക്കുകയായിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു. മുന്‍പും മോശം വസ്ത്രധാരണത്തിന്റെ പേരില്‍ ഇവര്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Read More‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു… പടി കയറാന്‍ വയ്യാത്ത വൃദ്ധയുടെ മുമ്പില്‍ ഫയലുമായി എത്തി ജഡ്ജി;തീര്‍പ്പായത് രണ്ടു വര്‍ഷമായി പരിഹാരമില്ലാതെ കിടന്ന കേസ്…
‘ഇന്ത്യയില്‍ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു..’ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രവും കുറിപ്പും രാജ്യമെങ്ങും ചര്‍ച്ചയാവുകയാണ്. തെലങ്കാനയിലെ ഭൂപാല്‍പ്പള്ളി ജില്ലാ കോടതിയില്‍ നടന്ന ഒരു സംഭവമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് ആധാരം. കോടതിയുടെ പടികള്‍ കയറാന്‍ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് അവരുമായി ബന്ധപ്പെട്ട ഫയലുകളുമായി ജഡ്ജി ഇറങ്ങി വരികയും ആ പടിക്കെട്ടില്‍ ഇരുന്ന് അവര്‍ക്ക് നീതി നല്‍കുകയും ചെയ്തു. മുടങ്ങിയപ്പോയ പെന്ഷന് ലഭിക്കുന്നതിനായി വൃദ്ധ നടത്തിയ രണ്ടു വര്‍ഷം നീണ്ട പോരാട്ടത്തിനാണ് ജഡ്ജിയുടെ സന്മനസിനെത്തുടര്‍ന്ന് അന്ത്യമായത്. പ്രായത്തിന്റെ ബുദ്ധിമുട്ട് കൊണ്ട് കോടതിയുടെ പടിക്കെട്ട് കയറാനാവാതെ അവിടെ ഇരിക്കുകയായിരുന്നു വൃദ്ധ. കോടതിയിലെ ക്ലര്‍ക്ക് പറഞ്ഞാണ് ജഡ്ജായ അബ്ദുള്‍ ഹസീം വിവരമറിഞ്ഞത്. തുടര്‍ന്ന് അങ്ങോട്ട് പോകാമെന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു. പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് ജഡ്ജി കോടതിക്ക് മുന്നിലെ പടിക്കെട്ടിലെത്തി. വൃദ്ധയായ സ്ത്രീയുടെ പ്രശ്നങ്ങള്‍…
Read Moreപ്യൂണിന്റെ പ്രതികാരം ! മോശമായി പെരുമാറിയ വനിതാ ജഡ്ജിയോട് പ്യൂണ്‍ ദേഷ്യം തീര്‍ത്തത് ദിവസവും ജഡ്ജിയുടെ കുടിവെള്ളത്തില്‍ തുപ്പിവച്ച്
ഓഫീസില്‍ മേലുദ്യോഗസ്ഥനോടുള്ള ദേക്ഷ്യം തീര്‍ക്കാന്‍ അവര്‍ക്കുള്ള ചായയില്‍ തുപ്പി വയ്ക്കുന്ന സീനുകള്‍ നമ്മള് മലയാള സിനിമയില്‍ ഒരുപാടു തവണ കണ്ടു ചിരിച്ചിട്ടുണ്ട്.എന്നാല്‍ ഈ അനുഭവം സ്വന്തം ജീവിതത്തില്‍ സംഭവിച്ചതിന്റെ ഞെട്ടലിലാണ് അലിഗഡ് സെഷന്‍സ് കോടതിയിലെ സിവില്‍ ജഡ്ജി.മേലുദ്യോഗസ്ഥയായ വനിതാ ജഡ്ജിയോട് കടുത്ത വിരോധമുള്ള വ്യക്തിയാണ് കോടതിയിലെ പ്യൂണായ വികാസ് ഗുപ്ത. വൈരാഗ്യം തീര്‍ക്കാന്‍ ഇയാള്‍ കണ്ടെത്തിയത് ഏറ്റവും വൃത്തികെട്ട പ്രവൃത്തിയും. ജഡ്ജിക്ക് കുടിക്കാനുള്ള വെള്ളത്തില്‍ തുപ്പിയാണ് ഇയാള്‍ വനിതയായ മേലുദ്യോഗസ്ഥയോട് തന്റെ ദേഷ്യം തീര്‍ത്തത്. എല്ലാ ദിവസവും ഇങ്ങനെ തുപ്പിയാണ് ജഡ്ജിയ്ക്ക് വെള്ളം നല്‍കിയിരുന്നത്.വികാസ് ഗുപ്തയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജഡ്ജി ഓഫിസില്‍ സിസി ടിവി ക്യാമറ ഘടിപ്പിച്ചിരുന്നു. ക്യാമറയില്‍ ഇയാള്‍ കുടിവെള്ളത്തില്‍ തുപ്പുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതോടെ ജഡ്ജി തന്നെ കൈയോടെ പിടികൂടി. ഇയാള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സീനിയര്‍ ജഡ്ജിമാര്‍ അറിയിച്ചു. മലയാള സിനിമകള്‍ കണ്ടിട്ടുള്ള ആളാണോ…
Read More