മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലാ കോടതിയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. കോടതി മുറിയില്‍ ജഡ്ജിയെയും ജീവനക്കാരനെയും അഞ്ജാതന് പൂട്ടിയിടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഉച്ചഭക്ഷണത്തിനായി ചേമ്പറില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയ ജഡ്ജിയെയും ജീവനക്കാരനെയും മുറിയില്‍ നിന്ന് പുറത്തിറക്കാതെ പൂട്ടിയിടുകയായിരുന്നു. ജഡ്ജിയുടെ ചേംബറിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയതിനു പുറമെ ഒരു പേപ്പറും എഴുതി ഒട്ടിച്ച് വച്ചിട്ടുണ്ടായിരുന്നു. നീതി നിഷേധിച്ചതിലുള്ള പ്രതിഷേധമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ആരാണ് ഇതിനു പിന്നില്‍ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടിനും 2.30നും ഇടയിലാണ് ജഡ്ജിയുടെ ചേംബര്‍ അജ്ഞാതന്‍ പൂട്ടിയിട്ടത്. ഇതോടൊപ്പം ചേംബറിനു പുറത്ത് ഒരു പേപ്പറില്‍ ചില കാര്യങ്ങള്‍ ഏഴുതി ഒട്ടിക്കുകയു ചെയ്തിരുന്നു. ”മുംബൈ സെഷന്‍സ് കോടതി സല്മാന് ഖാനെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്ന് സല്മാന് ജാമ്യം…
Read More