ജൂഹി ചൗളയ്ക്ക് തെറ്റു തിരുത്താന്‍ ഒരാഴ്ച സമയം ! നടിയുടെ നടപടി ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി…

നടി ജൂഹിചൗളയ്‌ക്കെതിരേ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. കോടതി വിധിച്ച പിഴ അടയ്ക്കാത്ത ജൂഹി ചൗളയുടെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. ജൂഹി ചൗളയെയും മറ്റു ഹര്‍ജിക്കാരെയും വിമര്‍ശിച്ച കോടതി ഒരാഴ്ചയ്ക്കുള്ളില്‍ 20 ലക്ഷം രൂപ പിഴയായി സമര്‍പ്പിക്കണമെന്നും അല്ലാത്ത പക്ഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. 5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി ബോളിവുഡ് നടി ജൂഹി ചൗളയും രണ്ടു സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ ഹര്‍ജി നേരത്തെ തള്ളിയ ഹൈക്കോടതി ജൂഹിയ്ക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരേ ജൂഹി ചൗളയും മറ്റു രണ്ടു പേരും നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. പിഴ അടയ്ക്കാത്ത ഹര്‍ജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നതാണെന്നായിരുന്നു ജസ്റ്റിസ് ജെ ആര്‍ മിധയുടെ പ്രതികരണം. കോടതി ഫീസ് തിരികെ നല്‍കുക, പിഴ ചുമത്തിയ നടപടി പിന്‍വലിക്കുക, ഹര്‍ജി തള്ളി എന്ന പരാമര്‍ശം ഒഴിവാക്കി നിരസിക്കുക…

Read More

വല്ല കാര്യവുമുണ്ടായിരുന്നോ…! 5ജിയ്‌ക്കെതിരേ കോടതിയെ സമീപിച്ച ജൂഹി ചൗളയ്ക്ക് കോടതി പിഴയിട്ടത് 20 ലക്ഷം രൂപ; നടിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ…

വടി കൊടുത്ത് അടി മേടിക്കുകയെന്നു കേട്ടിട്ടില്ലേ, ഏതാണ്ട് സമാനമായ ഒരു അവസ്ഥയിലാണ് നടി ജൂഹി ചൗള ഇപ്പോള്‍. രാജ്യത്ത് 5ജി നെറ്റ് വര്‍ക്ക് വരുന്നതിനെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചാണ് നടി പണി വാങ്ങിച്ചത്. കോടതി നടിയുടെ ഹര്‍ജി തള്ളിയെന്നു മാത്രമല്ല 20 ലക്ഷം രൂപ പിഴയൊടുക്കണമെന്ന് വിധിക്കുകയും ചെയ്തു. ജൂഹി ചൗളയുടെ നടപടി നിയമ സംവിധാനത്തെ അപമാനിക്കുന്നതാണെന്നും കോടതി പരാമര്‍ശിച്ചു. നടപടി പ്രശസ്തി ലക്ഷ്യമിട്ടാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി കുറ്റപ്പെടുത്തി. 5 ജി സാങ്കേതിക വിദ്യ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും അത് മനുഷ്യരെയും മൃഗങ്ങളെയും അപകടകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ നിരവധി സെലിബ്രിറ്റികള്‍ ഇത്തരം പ്രചരണങ്ങളുമായി മുമ്പോട്ടു പോകുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. കോടതിയില്‍ ഹര്‍ജി നല്‍കി പണി വാങ്ങിക്കാനുള്ള യോഗം ഉണ്ടായത് ജൂഹി ചൗളയ്ക്കായിരുന്നുവെന്നു മാത്രം.…

Read More