ലച്ചുവിനെ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. ഉപ്പും മുളകും ആയിരം എപ്പിസോഡ് പിന്നിട്ടതിനു പിന്നാലെ പരമ്പരയില്‍ ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി രുസ്തഗി അപ്രത്യക്ഷയായതിനെ ചുറ്റിപ്പറ്റി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രേക്ഷകരുടെ സംശയങ്ങളെല്ലാം ജൂഹി തന്നെ ഇപ്പോള്‍ ദൂരീകരിച്ചിരിക്കുകയാണ്. ഇനി താന്‍ ഉപ്പും മുളകിലേക്ക് ഇല്ലെന്നും പഠിത്തം മുടങ്ങുന്നതാണ് അതിനു കാരണമെന്നും ജൂഹി വ്യക്തമാക്കി. ‘ഞാന്‍ പുറത്തിറങ്ങുമ്പോള്‍ പൊതുവേ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ലേ, വരുന്നുണ്ടോ പോയതാണോ എന്നൊക്കെ. അത് പറയാന്‍ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം പറഞ്ഞാല്‍ ഇനി ഉപ്പും മുളകിലേക്കും തിരിച്ചില്ല. കാരണം വേറെ ഒന്നും അല്ല’ ‘ഷൂട്ടും, ഈ പ്രോഗ്രാമും എല്ലാം കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോള്‍ പപ്പയുടെ ഫാമിലിയില്‍ നിന്നും അത്യാവശ്യം നല്ല പ്രെഷര്‍ ഉണ്ടായിരുന്നു. പരമ്പരയില്‍ നിന്നു പിന്മാറണമെന്നായിരുന്നു അവരുടെയെല്ലാം ആഗ്രഹം.…
Read More