ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മ നേരത്തേ ഷാരോണുമായി നടത്തിയ ‘ജ്യൂസ് ചലഞ്ച്’ കൊലപാതകത്തിനു മുന്‍പുള്ള ‘ട്രയല്‍ റണ്‍’ ആയിരുന്നുവെന്ന് പോലീസ്. ഷാരോണിന്റെ പ്രതികരണം അറിയാനായിരുന്നു ഈ ജ്യൂസ് ചലഞ്ച് നടത്തിയത്. ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നതായും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ മൊഴി നല്കി. ഗ്രീഷ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കളനാശിനി കലര്‍ത്തി നല്കിയ കഷായത്തിന്റെ കുപ്പി കണ്ടെത്താനാണ് തെളിവെടുപ്പ്. നേരത്തേ കളനാശിനിയുടെ കുപ്പി കുളക്കരയില്‍നിന്നു കണ്ടെത്തിയിരുന്നു. തെളിവെടുപ്പ് കാമറയില്‍ ചിത്രീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗ്രീഷ്മയും ഷാരോണും പോയിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും.
Read MoreTag: juice challenge
സോറി ഞാനിത്രയും പ്രതീക്ഷിച്ചില്ല…ഞാന്‍ കാരണമല്ലേ ! ഷാരോണും കാമുകിയുമായി ‘ജ്യൂസ് ചലഞ്ച്’ നടന്നതിന്റെ തെളിവ് പുറത്ത്…
തിരുവനന്തപുരം പാറശ്ശാലയില്‍ മരിച്ച ഷാരോണും കാമുകിയുമായി ജ്യൂസ് ചലഞ്ച് നടത്തിയിരുവെന്ന് വിവരം. തെളിവായി ഇരുവരും ഒപ്പമുള്ള മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷാരോണ്‍ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ഈ ജ്യൂസ് ചലഞ്ച്. കടയില്‍നിന്ന് വാങ്ങിയ രണ്ട് കുപ്പി ജ്യൂസ് കുടിപ്പിച്ചായിരുന്നു ചലഞ്ച്. അന്നും ഷാരോണ്‍ ഛര്‍ദിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതോടൊപ്പം കാമുകിയുമായുള്ള അവസാന വാട്ട്സ്ആപ്പ് സന്ദേശവും പുറത്തുവന്നു. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്ന് ഷാരോണ്‍ ചാറ്റില്‍ പറയുന്നുണ്ട്. തീയതി കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്നമെന്ന് ഷാരോണ്‍ പറയുമ്പോള്‍ ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് പെണ്‍കുട്ടിയും ഷാരോണിനോട് പറയുന്നുണ്ട്. സോറി, താന്‍ ഇത്രയും പ്രതീക്ഷിച്ചില്ലെന്നും പെണ്‍കുട്ടി ചാറ്റില്‍ പറയുന്നു. സംഭവത്തില്‍ പ്രതികരണവുമായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റെജിന്‍ രംഗത്തുവന്നു. എന്തിനാണ് കഷായം കുടിച്ചെന്നു ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നും പറഞ്ഞെന്നും യാത്രയ്ക്കിടെ പലതവണ നീലനിറത്തില്‍ ഷാരോണ്‍ ഛര്‍ദിച്ചിരുന്നെന്നും റെജിന്‍ വെളിപ്പെടുത്തി. സംഭവ ദിവസം…
Read More