ആശിച്ചു മോഹിച്ച് വിവാഹിതയായ മകള്‍ക്ക് അമ്മ സമ്മാനമായി നല്‍കിയത് 14 ലക്ഷം രൂപ. എന്നാല്‍ മകളുടെ വിവാഹം കഴിഞ്ഞ് ഒമ്പതു മാസങ്ങള്‍ക്ക് ശേഷം അമ്മ മകള്‍ക്ക് കൊടുത്തത് ഒരു ഒന്നൊന്നര സര്‍പ്രൈസായിരുന്നു. മകളുടെ ഭര്‍ത്താവിന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിനെ പ്രസവിച്ചാണ് അമ്മ മകളെ ഞെട്ടിച്ചത്. അമ്മയുടെ ചതി തിരിച്ചറിഞ്ഞ മകള്‍ തനിക്ക് ഒരിക്കലും അമ്മയോട് പൊറുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ മകളുടെ ഭര്‍ത്താവ് അമ്മയ്ക്ക് സ്വന്തമാണ്. ഇരുവരും വളരെ സന്തോഷമായി ജീവിക്കുകയാണിപ്പോഴെന്നും മകള്‍ ലോറന്‍ പറയുന്നു. ലോറന്‍ വാള്‍ എന്ന 34കാരിയാണ് അമ്മയുടെയും ഭര്‍ത്താവിന്റെയും ചതിയുടെ കഥ ലോകത്തോടു വിളിച്ചു പറഞ്ഞത്. 19-ാം വയസ്സിലാണ് ലോറന്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ പോള്‍ വൈറ്റിനെ വിവാഹം ചെയ്തത്. ഇപ്പോള്‍ 53 വയസ്സുള്ള ലോറന്റെ അമ്മ ജൂലി ലോറന് വിവാഹ സമ്മാനമായി 14 ലക്ഷം രൂപയും നല്‍കി. വിവാഹ ശേഷം ഇരുവരം ഡെവണിലേക്ക്…
Read More