അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിന്നു ചാടി യുവനടി ജീവനൊടുക്കി;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിന്നും ചാടി യുവനടി ജീവനൊടുക്കി. 25 വയസുള്ള പേള്‍ പഞ്ചാബിയെന്ന നടിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മുംബൈയിലെ ഓഷിവാരയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് അപ്പാര്‍ട്ട്‌മെന്റിന്റെ സെക്യൂരിറ്റി പറയുന്നതിങ്ങനെ…” രാത്രിയില്‍ എന്തോ ശബ്ദം കേട്ടിരുന്നു.റോഡില്‍ ആളുകള്‍ ബഹളമുണ്ടാക്കുന്നതാണെന്നാണ് കരുതിയത്. എന്നാല്‍ അവിടെച്ചെന്നപ്പോള്‍ സംഭവം അതല്ലെന്നു മനസ്സിലായി. തിരികെയെത്തിയപ്പോള്‍ നടി താമസിച്ചിരുന്ന മൂന്നാം നിലയില്‍ നിന്നും എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടു” സെക്യൂരിറ്റിയായ ബിപിന്‍ കുമാര്‍ താക്കൂര്‍ പറയുന്നു. ഇതിനു ശേഷമായിരുന്നു നടി താഴേക്കു ചാടി ജീവനൊടുക്കിയത്. സിനിമമോഹവുമായി ഏറെ നാള്‍ നടന്നെങ്കിലും പഞ്ചാബിയ്ക്ക് സിനിമയില്‍ അവസരം നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. അതില്‍ നടി അസ്വസ്ഥയായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇവര്‍ മുമ്പും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് രക്ഷപ്പെടുകയായിരുന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ അമ്മയുമായി വഴക്കടിച്ചിരുന്നുവെന്നും പറഞ്ഞ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More