മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റിഷോയായ ബിഗ്ബോസ് സീസണ് അഞ്ചിന് കഴിഞ്ഞ ദിവസമായിരുന്നു സമാപനമായത്. ഇത്തവണ അഖില്‍ മാരാരാണ് ബിഗ് ബോസ് കപ്പ് സ്വന്തമാക്കിയത്. 50 ലക്ഷം രൂപയും കാറുമാണ് ഒന്നാംസ്ഥാനക്കാരനായ അഖിലിന് ലഭിച്ചത്. റെനീഷയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍ മൂന്നാം സ്ഥാനം നേടിയത് ജുനൈസ് വിപിയായിരുന്നു. ഇപ്പോഴിതാ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തിയ ജുനൈസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. അഖില്മാരാറുമായ ബിഗ് ബോസ് ഹൗസില്‍ വെച്ച് തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. അതെല്ലാം അവിടെ വെച്ച് തന്നെ കഴിഞ്ഞുവെന്നും ഷോയില്‍ 100 ദിവസം നില്‍ക്കാനായത് ഭയങ്കര ഭാഗ്യമാണെന്നും ഇപ്പോള്‍ സന്തോഷം തോന്നുന്നുവെന്നും ജുനൈസ് കൂട്ടിച്ചേര്‍ത്തു. കുറേ കാര്യങ്ങള്‍ തനിക്ക് ഷോയില്‍ നിന്നും പഠിക്കാന്‍ പറ്റി. തനിക്ക് സെറീനയുമായുള്ള അടുപ്പം ഒരു സ്ട്രാറ്റജി ആയിരുന്നില്ലെന്നും സെറീന നോ പറഞ്ഞപ്പോള്‍ തകര്‍ന്നുപോയിരുന്നുവെന്നും പിന്നീട് താനും അങ്ങനെ അത് നിര്‍ത്തിയെന്നും തനിക്ക് ഇപ്പോഴും സെറീനയെ…
Read MoreTag: junaiz vp
എനിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് വാപ്പ ഉമ്മയെ കൊല്ലുന്നത് ! ജീവിതകഥ വിവരിച്ച് ബിഗ്ബോസ് താരം; കണ്ണു നിറഞ്ഞ് സഹമത്സരാര്‍ഥികള്‍…
മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ്ബോസ്. ബിഗ്ബോസ് അഞ്ചാം സീസണ് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. പുതിയ സീസണിലെ ഒരു സെഗ്നമെന്റാണ് ‘എന്റെ കഥ’. ഇതില്‍ മത്സരാര്‍ത്ഥികള്‍ അവരുടെ ജീവിത കഥ തുറന്നുപറയും. ഇതില്‍ ആദ്യത്തെ ജീവിതം പറഞ്ഞത് യൂട്യൂബറായ ജുനൈസ് വിപി ആയിരുന്നു. തനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ സംഭവിച്ച കാര്യത്തെ കുറിച്ചായിരുന്നു ജുനൈസ് സംസാരിച്ചത്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോഴായിരുന്നു ഉമ്മ വിട്ടുപോയത്. ഉപ്പ ഉമ്മയെ കൊല്ലുകയായിരുന്നുവെന്നും തന്റെ ഉമ്മ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നുവെന്നും ഒരു സാധുവായിരുന്ന ഉമ്മ വളരെ ചെറുപ്പത്തിലാണ് കൊല്ലപ്പെട്ടതെന്നും ജുനൈസ് പറഞ്ഞു. അഞ്ചുമക്കളില്‍ ഇളയ ആളായിരുന്നു താന്‍. ഉമ്മയുടെ സഹോദരനായിരുന്നു തന്നെ വളര്‍ത്തിയതെന്നും ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഉമ്മയില്ലെന്ന് അറിഞ്ഞതെന്നും ചേട്ടന് ജോലിയൊക്കെ ആയപ്പോള്‍…
Read More