മലയാളത്തിലെ ശ്രദ്ധേയഗായികയാണ് ജോത്സ്ന.പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിലൂടെയാണ് മലയാള സംഗീത ലോകത്ത് ജ്യോത്സ്ന എത്തുന്നത്. എന്നാല്‍ നമ്മള് എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ഇടയില്‍ ജ്യോത്സ്നയെ ഏറെ പ്രശസ്തയാക്കിയത്. ഇന്നും ഈ ഗാനം മലയാളി പ്രേക്ഷകരുടെ ഇഷ്ടഗാനമാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് പ്രിയ ഗായികയെ കുറിച്ചുള്ള അമ്മ ഗിരിജയുടെ വാക്കുകളാണ്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ 4ന്റെ വേദിയില്‍ എത്തിയപ്പോഴാണ് മകളുടെ കുട്ടിക്കാലത്തെ കുസൃതിയെക്കുറിച്ച് അമ്മ ഗിരിജ വെളിപ്പെടുത്തിയത്. ജ്യോത്സ്നയ്ക്ക് അവസാനമായി തല്ലു കൊടുത്തത് എപ്പോഴായിരുന്നു എന്ന് മത്സരാര്ഥികളില് ഒരാള്‍ ചോദിച്ചപ്പോഴായിരുന്നു കുട്ടിക്കാലത്തെ ആ രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും എന്നാണെന്ന് കൃത്യമായി ഓര്‍മയില്ലെന്നും അബുദാബിയിലായിരുന്നു സമയത്താണ് എന്ന് പറഞ്ഞു കൊണ്ടാണ് അമ്മ ആരംഭിക്കുന്നത്. ജ്യോത്സ്നയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ.. ജ്യോത്സ്ന കൂടാതെ വീണ…
Read More