കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകര്‍ക്കെതിരേ അസഭ്യ പരാമര്‍ശവുമായി നെന്മാറ എംഎല്‍എ കെ ബാബു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ വനിതാ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിയതിനെയാണ് എംഎല്‍എ അശ്ലീല രീതിയില്‍ ചിത്രീകരിച്ചത്. സ്ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പില്‍ നില്ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കില്‍………. എത്ര നാണംകെട്ട സമരങ്ങളാണിവിടെയെന്നുമായിരുന്നു പരാമര്‍ശം.ആള് വേണ്ടേ, ആളെ കൂട്ടണ്ടേ അവര്‍. നിങ്ങള്‍ കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും. നാലും മൂന്നും ഏഴാള് കേറും. അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങളും കേറും എന്നുമാണ് കെ ബാബു പ്രസംഗിച്ചത്. തിങ്കളാഴ്ച രാത്രി നെന്മാറ പല്ലശ്ശനയില്‍ നടന്ന പ്രതിഷേധയോഗത്തിലായിരുന്നു എംഎല്‍എയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എന്താണ് തെറ്റെന്നായിരുന്നു എംഎല്‍എയുടെ…
Read MoreTag: k babu
“കെ.ബാബുവിനെ സ്ഥാനാർഥിയാക്കണം’;പള്ളുരുത്തിയിലും തൃപ്പൂണിത്തുറയിലും കോൺഗ്രസ് പ്രകടനം
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരേ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്കു പിന്നാലെ അദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി പ്രകടനം. വെള്ളിയാഴ്ച രാവിലെ പള്ളുരുത്തിയിലും തൃപ്പൂണിത്തുറയിലുമാണു പ്രകടനങ്ങള്‍ നടന്നത്. പള്ളുരുത്തിയില്‍ നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബേസില്‍ മൈലന്തറ, സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് എ.ജെ. ജെയിംസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കച്ചേരിപ്പടിയില്‍ നിന്ന് ആരംഭിച്ച പ്രകടനം പള്ളുരുത്തി വെളിയില്‍ സമാപിച്ചു. ബാബുവിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ് മേഖലകളിലാണു പോസ്റ്റര്‍ കണ്ടെത്തിയിരുന്നു. കെ. ബാബുവിനെ തൃപ്പൂണിത്തുറയ്ക്കു വേണ്ടേ വേണ്ടാ, എതിര്‍പ്പ് മറികടന്ന് മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കും എന്നു വ്യക്തമാക്കികൊണ്ടാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിനു പിന്നാലെയാണ് ഇവിടെ ഇന്ന് പ്രകടനം നടന്നത്. തൃപ്പൂണിത്തുറയില്‍ സ്റ്റാച്യു ജംഗ്ഷനില്‍നിന്നു ആരംഭിച്ച പ്രകടനം വടക്കേക്കോട്ട വഴി ടൗണില്‍ തിരിച്ചെത്തി. കെ.…
Read Moreവേണ്ടേ വേണ്ട..! കൊച്ചിയില്‍ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം; കെ ബാബുവിനെതിരേ പതിപ്പിച്ച പോസ്റ്ററിൽ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ…
കൊച്ചി: കുന്നത്തുനാട്, കളമശേരി നിയമസഭാ മണ്ഡലങ്ങള്‍ക്കു പിന്നാലെ എറണാകുളം ജില്ലയില്‍ വീണ്ടും പോസ്റ്റര്‍ യുദ്ധം. ഇക്കുറി മുന്‍ മന്ത്രി കെ. ബാബുവിനെതിരേയാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കെ. ബാബുവിനെ തൃപ്പൂണിത്തുറയ്ക്കു വേണ്ടാ. എതിര്‍പ്പ് മറികടന്ന് മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കും എന്നു വ്യക്തമാക്കികൊണ്ടാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി മേഖലകളിലാണു ഇന്നു പുലര്‍ച്ചെ മുതല്‍ പോസ്റ്റര്‍ കണ്ടെത്തിയത്.തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ബാബു വീണ്ടും മത്സരിക്കുമോയെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ കണ്ടെത്താല്‍ ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണു കൊച്ചിയില്‍ പോസ്റ്റര്‍ യുദ്ധവും ആരംഭിച്ചത്.ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കുന്നത്തുനാട്, കളമശേരി നിയമസഭാ മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. സിഐടിയു നേതാവ് കെ. ചന്ദ്രന്‍പിള്ളയെ സ്ഥാനാര്ഥിയാക്കണമെന്നാശ്യപ്പെട്ടായിരുന്നു കളമശേരി മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം 30 കോടി രൂപയ്ക്കു സീറ്റ് വിറ്റതായ ആക്ഷേപത്തോടെയായിരുന്നു കുന്നത്തുനാട് മണ്ഡലത്തില്‍…
Read More