സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച പദ്ധതികളിലൊന്നായ കെ ഫോണില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തി എ ജി റിപ്പോര്‍ട്ട്. മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥയുടെ ലംഘനം പദ്ധതിയില്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കെ ഫോണിനായി എത്തിച്ച കേബിളുകളുടെ കാര്യത്തിലും ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടിലുണ്ട്. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയില്‍ നിന്നാണ് എത്തിച്ചത്. കേബിളിന്റെ ഗുണനിലവാരത്തില്‍ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്കും സംശയമുണ്ട്. കരാര്‍ കമ്പനിയായ എല്‍എസ് കേബിളിന് കെഎസ്ഐടിഎല്‍ നല്‍കിയത് അനര്‍ഹമായ സഹായമാണെന്നും എജി കണ്ടെത്തിയിരിക്കുന്നു. ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണ്. കെ ഫോണിലെ കേബിളുകളുടെ ഇറക്കുമതി സംബന്ധിച്ച് പ്രതിപക്ഷം നേരത്തേ തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ജൂണ്‍ അഞ്ചിനാണ് കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിന് സമര്‍പ്പിച്ചത്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും…
Read More