സ്വപ്നപദ്ധതിയായ കെ ഫോണിന്റെ ഫണ്ട് മുടങ്ങിയതോടെ വെട്ടിലായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയ്ക്കായി ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയെങ്കിലും കരാറെടുത്ത ബെല്‍ കണ്‍സോര്‍ഷ്യത്തിനു കഴിഞ്ഞ മൂന്നു മാസമായി ഒരു ബില്‍ തുക പോലും അനുവദിച്ചില്ല. പിഎം ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിക്കു നല്കിയ 85 കോടിയില്‍ 24 കോടി സര്‍ക്കാര്‍ പിടിച്ചുവയ്ക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. കൃത്യസമയത്തു ബില്‍ മാറി പണം അനുവദിക്കാനാകാതെ വന്നതോടെ, ബെല്‍ കണ്‍സോര്‍ഷ്യം ഉദ്യോഗസ്ഥരെ പിന്‍വലിച്ചുതുടങ്ങി. 10 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും ആ തുകയും എത്തിയില്ല. വാര്‍ഷിക പരിപാലനത്തുക ഒഴിച്ചുനിര്‍ത്തിയാല്‍ 1168 കോടി രൂപയുടേതാണു കെ ഫോണ്‍ പദ്ധതി. പദ്ധതിയുടെ 30 ശതമാനം മുടക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ബാക്കി കിഫ്ബി വായ്പയാണ്. ഇതു കെ ഫോണ്‍ തിരിച്ചടയ്ക്കണം. ബെല്‍ കണ്‍സോര്‍ഷ്യം നല്കുന്ന ബില്ലുകള്‍ കിഫ്ബിക്കും സര്‍ക്കാരിനുമാണു…
Read More