കൊല്ലൂര്‍: ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന്റെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ മൂകാംബികയില്‍ അഭൂതപൂര്‍വമായ തിരക്ക്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആരാധകരും സംഗീതാസ്വാദകരും ഒഴുകിയെത്തിയതോടെ നവരാത്രിക്കാലത്തിന് സമാനമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭാര്യ പ്രഭയ്ക്കും മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം രാവിലെ തന്നെ ക്ഷേത്രത്തിലെത്തിയ യേശുദാസ് പൂജാദികര്‍മങ്ങളിലും കുടുംബാംഗങ്ങളും ആരാധകരും നടത്തുന്ന വഴിപാടുകളിലും പങ്കെടുത്തു. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഈ ദിവസം നടത്തുന്ന സംഗീതാര്‍ച്ചനയിലും സൗപര്‍ണികാമൃതം പുരസ്കാര സമര്‍പ്പണത്തിലും അദ്ദേഹം പങ്കെടുക്കും. സംഗീതജ്ഞനായ ടി.എസ്. രാധാകൃഷ്ണനാണ് ഈ വര്‍ഷത്തെ പുരസ്കാര ജേതാവ്. രാവിലെ ആറുമണിക്ക് തുടങ്ങിയ സംഗീതാര്‍ച്ചനയില്‍ അറിയപ്പെടുന്ന ഗായകരും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ സംഗീതാലാപനം നടത്തി. കൂപ്പുകൈകളുമായി പയ്യന്നൂരിലെ ആരാധകര്‍ പയ്യന്നൂര്‍: ഗാനഗന്ധര്വന് യേശുദാസിന്റെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ കൂപ്പുകൈകളോടെ അദ്ദേഹത്തിനായി പ്രാര്‍ഥിക്കുകയാണ് പയ്യന്നൂരിലെ കടുത്ത രണ്ട് ആരാധകരായ മഹാദേവ ഗ്രാമത്തിലെ ആർ. അരവിന്ദനും കാങ്കോലിലെ ഹരീഷ് ചേണിച്ചേരിയും. യേശുദാസിന്റെ…
Read MoreTag: k j yesudas
ഗാനഗന്ധർവന് എൺപതാം പിറന്നാൾ; ആശംസകൾ നേർന്ന് സംഗീത ലോകം
കോട്ടയം: മലയാളിക്ക് ഒരിക്കലും കേട്ട് മതിവരാത്ത ശബ്ദം കെ.ജെ. യേശുദാസ് എൺപതിന്റെ നിറവിൽ. സംഗീതത്തിന്റെ നിത്യവസന്തം തീർത്ത ഗാനഗന്ധർവന്റെ ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ് ആരാധകർ. എല്ലാ ജന്മദിനത്തിലുമെന്ന പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദേഹം തന്റെ ജന്മദിനം കൊണ്ടാടുന്നത്. അന്‍പതുവർഷത്തിലധികം നീണ്ട ചലച്ചിത്രസംഗീത യാത്രയ്ക്കിടയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് യേശുദാസ് ആലപിച്ചത്. ഇന്നും യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന ഒരുഗാനമെങ്കിലും കേള്‍ക്കാതെ മലയാളികള്‍ ഉറങ്ങാറില്ല. ഇനിയും എത്രയോ ഗാനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും കേള്‍ക്കാനുമുണ്ട്.!സംഗീത പ്രേമികള്‍ കാത്തിരിപ്പിലാണ്..!
Read Moreദാസേട്ടന്റെ പേരില്‍ ആരും ഇന്നേ വരെ ഒരു ട്രിബ്യൂട്ട് നടത്തിയിട്ടില്ല; അദ്ദേഹത്തെ മലയാളികള്‍ ഇത്രയും ഇടിച്ചു താഴ്ത്തുന്നത് എന്തിനെന്ന് അറിയില്ല; മാര്‍ക്കോസ് പറയുന്നു…
യേശുദാസിനെ ഇത്രയധികം ഇടിച്ചു താഴ്ത്തിക്കാണിക്കാന്‍ അദ്ദേഹം മലയാളികളോട് എന്താണ് ചെയ്തതെന്ന് ഗായകന് കെ.ജി മാര്‍ക്കോസ്. ‘യേശുദാസിനെ അനുകരിക്കുന്നു എന്നതാണ് കരിയറില്‍ താന്‍ നേരിട്ട വലിയൊരു ആരോപണം.’ അനുകരിക്കാന്‍ കൊള്ളാത്തയാളാണോ യേശുദാസെന്ന് താന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും മാര്‍ക്കോസ് പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കരിയറില്‍ മാറ്റിനിര്‍ത്തലുകള്‍ ഒരുപാട് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു…എന്റെ കാലഘട്ടത്തില്‍ എനിക്കെതിരേ ഉപയോഗിച്ചിരുന്ന ഒരു പ്രധാന പ്രയോഗമായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നും പറഞ്ഞിരുന്നു. ഞാന്‍ പിന്നീട് പലപ്പോഴും ചോദിച്ചിട്ടുണ്ട്, എന്താ യേശുദാസിനെ അനുകരിക്കാന്‍ കൊള്ളില്ലേ എന്ന്. അനുകരിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണോ യേശുദാസിന്റേത്? സംഗീതത്തില്‍ അങ്ങനെയാണ്, മറ്റെന്തോ ആയിക്കോട്ടെ. സംഗീതത്തില്‍ യേശുദാസ് എന്നത് വലിയൊരു സര്‍വ്വകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും പാടുന്ന കാര്യത്തിലും ശബ്ദം കൊടുക്കുന്നതിലും ഉച്ചാരണത്തിലും വികാരത്തിന്റെ കാര്യത്തിലുമൊക്കെ. അദ്ദേഹത്തില്‍നിന്നും ഒരുപാട് പഠിക്കാനുണ്ട്’, മാര്‍ക്കോസ് പറയുന്നു. യേശുദാസിനുവേണ്ടി താന്‍ പാടിയ ട്രിബ്യൂട്ടുകളെക്കുറിച്ചും…
Read More