തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് അംഗങ്ങളെ നിയമിച്ചതില്‍ വകുപ്പ് മന്ത്രി കെകെ ഷൈലജ സ്വജനപക്ഷപാതം നടത്തിയെന്ന് കോടതി തന്നെ കണ്ടെത്തിയിരുന്നു. കോട്ടയം സ്വദേശി ജാസ്മിന് അലക്്സ് നിയമ നടപടികളുമായി മുന്നോട്ടു പോയതോടെയാണ് സംഭവം വിവാദമായത്. അഭിമുഖത്തില്‍ ഉയര്‍ന്ന യോഗ്യതയുണ്ടായിട്ടും 300ല്‍ 75 മാര്‍ക്കില്‍ അവരെ ഒതുക്കുകയാണ് മന്ത്രിയും പിണിയാളുകളും ചെയ്തത്. മന്ത്രി ഉള്‍പ്പെട്ട അഭിമുഖം നടത്തുന്ന ബോര്‍ഡ് പക്ഷേ വെറും മൂന്ന് മിനിറ്റില്‍ താഴെ മാത്രമാണ് ജാസ്മിനോട് സംസാരിച്ചത്. ചോദിച്ചതാകട്ടെ വെറും ഒരു ചോദ്യവും. വയനാട് ജില്ലാ ബാലാവകാശ കമ്മിറ്റി അംഗത്തിനെതിരെ ക്രിമിനല്‍ കേസുകളുമുണ്ടായിരുന്നു ഇത് പോലും പരിഗണിക്കാതെ ഇയാളെ നിയമിക്കുകയും ചെയ്തിരുന്നു. കൃത്യമായ രീതിയില്‍ അപേക്ഷിച്ചിട്ടും ഒരു മറുപടിയും ഇല്ലാതിരുന്നപ്പോഴാണ് ജാസ്മിന് കോടതിയെ സമീപിച്ചത്. പിന്നീട് അപേക്ഷ അയച്ചതിന്റെ അഭിമുഖത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ പരാതി കൊടുത്തതിന്റെ നീരസം ബോര്‍ഡ് അംഗങ്ങളുടെ മുഖത്ത് വ്യക്തമായിരുന്നുവെന്നും ജാസ്മിന് പറയുന്നു. ആദ്യത്തെ…
Read More