മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തിലെ പുതിയ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്. അപകടശേഷം മരിച്ച കെ.എം. ബഷീറിന്റെ ഫോണ്‍ കാണാതായതാണ് ഇപ്പോള്‍ ദുരൂഹതയുണര്‍ത്തുന്നത്. ഫാണ്‍ നഷ്ടമായതിന് ഒരു മണിക്കൂര്‍ ശേഷം അത് ആരോ ഉപയോഗിച്ചു എന്നാണ് വിവരം. ഇതോടൊപ്പം പോലീസിന്റെ റിപ്പോര്‍ട്ട് തള്ളി സിറാജ് പത്ര മാനേജ്‌മെന്റ് രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രതി ശ്രീറാമിന്റെ രക്ത പരിശോധന വൈകിയതിനു കാരണമായി പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായി തള്ളി സിറാജ് മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി രംഗത്തെത്തി. ബഷീര്‍ മരിച്ചശേഷം സിറാജ് പത്രത്തിന്റെ മാനേജരുടെ മൊഴി വൈകിയതാണു രക്തപരിശോധന വൈകുന്നതിനു കാരണമായതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയാറായില്ല. വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂവെന്നു അദ്ദേഹം പറഞ്ഞു. പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ…
Read MoreTag: k m basheer
മരിച്ച മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിന് യൂസഫലി 10 ലക്ഷം നല്‍കും ! കേരളത്തിന് നഷ്ടമായത് ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യുവ മാധ്യമപ്രവര്‍ത്തകനെയെന്ന് ലുലു ചെയര്‍മാന്‍…
ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ചു മരിച്ച ,സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ.എം ബഷീറിന്റെ കുടുംബത്തിന് താങ്ങായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്നാണ് യൂസഫലി അറിയിച്ചത്. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുട്ടികളുമടങ്ങുന്നതാണ് ബഷീറിന്റെ കുടുംബം. ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു. തുക ഉടന്‍ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണു ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീര്‍ മരിച്ചത്. ക്ലബിലെ പാര്‍ട്ടികഴിഞ്ഞു പെണ്‍സുഹൃത്തിനൊപ്പം മടങ്ങവേ മ്യൂസിയം റോഡില്‍ പബ്ലിക് ഓഫിസിനു മുന്‍പിലാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ്…
Read Moreഎന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. ‘ചേച്ചി ബഷീറാ’ എന്ന് പറഞ്ഞു ഇനി വിളിക്കില്ല; മാലാ പാര്‍വതിയുടെ കുറിപ്പ്…
ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയും. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ലെന്ന് നടി മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. മാലാ പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ…”വിശ്വസിക്കാനാകുന്നില്ല.. ബഷീര്‍.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. ‘ചേച്ചി ബഷീറാ’ എന്ന് പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാന്‍ ആവുന്നില്ല” വാഹനാപകടക്കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രീറാമിന്റെ മൊഴി രേഖപ്പെടുത്തി. രക്തസാംപിളും ശേഖരിച്ചു. മദ്യപിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ വാഹനം ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഒപ്പമുണ്ടായിരുന്ന യുവതി വഫയുടെ വാഹനം ഇതിനു മുമ്പും കേസില്‍പ്പെട്ടിരുന്നതിന്റെ തെളിവും പുറത്തുവന്നു. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത്…
Read More