കോട്ടയം മണിമലയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ മകന് കെ എം മാണി ജൂനിയര്‍. അറസ്റ്റു ചെയ്യപ്പെട്ട കെ എം മാണി ജൂനിയറിനെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയയ്ക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരായ മണിമല പതാലിപ്ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാന് മാത്യുവിന്റെ മകന് ജിന്‍സ് ജോണ്‍, സഹോദരന് ജിസ് എന്നിവരാണ് മരിച്ചത്. കെഎല്‍ 7 സിസി 1711 എന്ന നമ്പരിലുള്ള ഇന്നോവ ക്രിസ്റ്റയാണ് അപകടമുണ്ടാക്കിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അപകടത്തെ കുറിച്ച് വസ്തുതാപരമായി തന്നെ എഫ് ഐ ആറില്‍ വിശദീകരിക്കുന്നു. മൂവാറ്റുപുഴ പുനലൂര്‍ റോഡില്‍ മണിമല ഭാഗത്ത് നിന്നും കരിക്കാട്ടൂര്‍ ഭാഗത്തേക്ക് ഓടിച്ച് പോയ ഇന്നോവാ കാറിന്റെ ഭാഗത്താണ് തെറ്റെന്ന് എഫ്ഐ ആര് പറയുന്നു. ഉദാസീനമായും മനുഷ്യ ജീവന് അപകടം വരത്തക്കവിധം ഓടിച്ചെന്നും വിശദീകരിക്കുന്നു. എട്ടാം തീയതി…
Read MoreTag: k m mani
‘രാത്രിയേറെയായപ്പോള് അച്ചാച്ചന് എന്നോടു പറഞ്ഞു, നീ കാറെടുക്ക് നമുക്ക് പാലാ ടൗണ്‍ ഒന്ന് ചുറ്റണം’ ! വികാര നിര്‍ഭരമായ പ്രസംഗവുമായി ജോസ് കെ മാണി…
കേരളാരാഷ്ട്രീയത്തിലെ എക്കാലത്തെയും തിളക്കമുള്ള വ്യക്തിത്വങ്ങളിലൊന്നായ കെ.എം മാണിയുടെ 88-ാം ജന്മദിനമാണ് കഴിഞ്ഞു പോയത്. കെ.എം മാണിയുടെ 88-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹൃദയത്തില്‍ മാണി സാര്‍’ എന്ന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് പാലായില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ജോസ് കെ മാണി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കെ എം മാണിയെന്ന അതികായന്റെ ഇതുവരെ ആരുമറിയാത്ത അവസാന ആഗ്രഹത്തെക്കുറിച്ചാണ് ജോസ് കെ മാണി സമ്മേളനത്തില്‍ വികാരാധീനനായത്. രോഗം മൂര്‍ച്ഛിച്ചിരുന്ന കാലത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മാണിയെ ഇടയ്ക്കിടെ കൊണ്ടു പോകുമായിരുന്നു. എന്നാല്‍ ക്ഷീണം നാമമാത്രം കുറഞ്ഞാല്‍ തന്നെ പാലായിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അതായിരുന്നു പാലായും അദ്ദേഹവും തമ്മിലുള്ള ഹൃദയബന്ധം. ഇത്തരത്തില്‍ ഒരു ഘട്ടത്തില്‍ ആരോഗ്യ നില ആകെ വഷളായി ആശുപത്രിയില്‍ കഴിയേണ്ടി വന്നപ്പോഴും ആരോഗ്യനിലയില്‍ നേരിയ പുരോഗതി വന്നപ്പോള്‍ അത്യാവശ്യമായി പാലായിലേക്ക് പോകണമെന്നായിരുന്നു അച്ചാച്ചന്…
Read Moreജോസിന്റെ തീരുമാനം തെറ്റ് ! കെ എം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം; പാലായില്‍ കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കാന്‍ തയ്യാറെന്ന് കെ എം മാണിയുടെ മരുമകന്…
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെ എം മാണിയുടെ മരുമകന് രംഗത്ത്. ജോസ് കെ മാണിയുടെ തീരുമാനം അനുചിതമാണെന്ന് മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എംപി ജോസഫ് പറഞ്ഞു. കെ എം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാമെന്നും എംപി ജോസഫ് പറഞ്ഞു. കോട്ടയത്ത് ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ജോസ് വിഭാഗം തീരുമാനിച്ചത്. 39 വര്‍ഷത്തെ യുഡിഎഫ് ബന്ധം വിച്ഛേദിച്ചാണ് പാര്‍ട്ടി എല്‍ഡിഎഫിലേക്ക് പോകുന്നത്. രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് ജോസ് കെ മാണി പറഞ്ഞെങ്കിലും ഒഴിവ് വരുന്ന സീറ്റിന്റെ അവകാശമുന്നയിക്കുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ഇടതുമുന്നണി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സൂചന.
Read Moreമാണിസാറിന്റെ സ്വപ്ന പദ്ധതി നിര്‍ത്തലാക്കി പിണറായി സര്‍ക്കാര്‍ ! മരണക്കിടക്കയിലും മാണിസാര്‍ പറഞ്ഞത് കാരുണ്യ പദ്ധതി നിര്‍ത്തരുതെന്ന്; കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരരോഗങ്ങള്‍ പിടിപ്പെട്ട സാധുക്കള്‍ക്ക് വലിയ ആശ്വാസമാകുന്ന പദ്ധതി ഇല്ലാതാകുമ്പോള്‍
കോഴിക്കോട്: കേരളാ രാഷ്ട്രീയത്തിലെ പകരംവയ്ക്കാനില്ലാത്ത നേതാവായിരുന്ന കെ എം മാണിയുടെ മനസ്സില്‍ പിറന്ന പദ്ധതിയായിരുന്നു കാരുണ്യ ബെനവലന്റ് പദ്ധതി. പാവപ്പെട്ടവര്‍ക്കിടയില്‍ മാണിയെ ജനപ്രിയനാക്കിയ പദ്ധതിയായിരുന്നു ഇത്. നിരവധി പാവപ്പെട്ടവര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുകയും ചെയ്തു. എന്നാല്‍ മാണിയുടെ മരണത്തോടെ പദ്ധതി പൂട്ടിക്കെട്ടിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ആയിരക്കണക്കിന് സാധുക്കള്‍ക്ക് ആശ്രയമാകുന്ന പദ്ധതിയാണ് ഇതോടെ ഇല്ലാതാകുന്നത്. പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫിസുകളില്‍ അപേക്ഷ സ്വീകരിക്കുന്നത് ഇന്നു നിര്‍ത്തും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മതി ഇനി ചികിത്സാനുകൂല്യങ്ങള്‍ എന്നാണ് തീരുമാനമെന്നറിയുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2011-12 വര്‍ഷത്തെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി കെ.എം.മാണിയാണ് സ്വപ്ന പദ്ധതിയായി കാരുണ്യ കൊണ്ടുവന്നത്. സംസ്ഥാന ഭാഗ്യക്കുറിക്കും പ്രതിച്ഛായത്തിളക്കം നല്കിയ പദ്ധതിയില്‍ ഒട്ടേറെ പാവപ്പെട്ട രോഗികള്‍ക്ക് കോടിക്കണക്കിനു രൂപയുടെ ചികിത്സാനുകൂല്യം ലഭിച്ചിരുന്നു. കാന്‍സര്‍, ഹൃദ്രോഗം, വൃക്ക, കരള്‍ രോഗം തുടങ്ങിയവ ബാധിച്ച പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍…
Read Moreജോസഫിനെപ്പോലെയൊരു നേതാവിനെ അത്ര പെട്ടെന്ന് തള്ളരുതെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉപദേശിച്ചതോടെ മാണിയ്ക്കും മകനും വീണ്ടു വിചാരം ! ജോസഫിനു കോട്ടയത്തു സീറ്റ് കൊടുക്കുന്നതിനെപ്പറ്റി ചര്‍ച്ച തുടങ്ങി…
കേരളാ കോണ്‍ഗ്രസിലെ സീറ്റു പ്രതിസന്ധി ഇന്നു തീര്‍ന്നേക്കുമെന്നു സൂചന. പി ജെ ജോസഫിനെ ഒപ്പം നിര്‍ത്തിയാകും കേരളാ കോണ്‍ഗ്രസ് മുന്നോട്ടു പോവുകയെന്ന ഉറപ്പ് കെ എം മാണി നല്‍കിക്കഴിഞ്ഞു. കോട്ടയത്ത് ജോസഫിനെ സ്ഥാനാര്‍ഥിയാക്കുകയും കേരളാ കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം ജോസ് കെ മാണിക്ക് നല്‍കുകയും ചെയ്യുന്ന തരത്തിലായിരിക്കും ഒത്തുതീര്‍പ്പെന്നാണ് സൂചന. യുപിഎ അധികാരത്തിലെത്തിയാല്‍ ജോസ് കെ മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ചാണ് ജോസഫിന് സീറ്റ് നല്കാന് മാണിയുടെ സമ്മതം മൂളല്‍. ആരോഗ്യപ്രശ്നങ്ങളാല്‍ തീരുമാനം എടുക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് നേരത്തെ തന്നെ മാണി നല്‍കിയിരുന്നു. ജോസഫിനെ തള്ളരുതെന്ന് നിരവധി പേരുടെ ഉപദേശത്തിനു ശേഷമാണ് ജോസ് കെ മാണി ഈ തീരുമാനത്തിലെത്തിയത്. പി ജെ ജോസഫിനെ കൈവിടരുതെന്ന ആവശ്യം കോണ്‍ഗ്രസാണ് ജോസ് കെ മാണിക്ക് മുന്നില്‍ പ്രധാനമായും വച്ചത്. കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ പിളരുന്നത് യുഡിഎഫിന്റെ…
Read More