കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പ്രധാനമന്ത്രിക്കു വേണ്ടി അദാനിയും മുഖ്യമന്ത്രിക്കുവേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും കെ എം ഷാജി ആരോപിച്ചു. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്ലസ്ടു കോഴ കേസില്‍ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് റദ്ദാക്കി. തുടര്‍ന്ന് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കെ.എം ഷാജിക്ക് നല്കിയ സ്വീകരണത്തിനിടെയാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. തനിക്കെതിരായ അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് നേരത്തെ ഷാജി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പിണറായിലെ വീടിന്റെ ഹൗസ് നമ്പര്‍ ഔട്ട് ഹൗസിന്റേതാണ്. സമാനമായി ഔട്ട്ഹൗസിന് നല്‍കിയിരിക്കുന്നത് വീടിന്റെ നമ്പറും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ മുഖ്യമന്ത്രി നടത്തുന്നുവെന്നും ഷാജി ആരോപിച്ചു. ആരോപണങ്ങളെല്ലാം അന്വേഷിക്കാവുന്നതാണ്. തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്നും ഷാജി വെല്ലുവിളിച്ചു.
Read MoreTag: k m shaji
പണ്ട് ഗള്‍ഫില്‍ വെച്ച് ആഞ്ഞു തള്ളിയ ആ വാഗ്ദാനമില്ലേ…ജോലി ഇല്ലാതെ വരുന്ന പ്രവാസികള്‍ക്കുള്ള ആ ആറു മാസത്തെ ശമ്പളം;അതില്‍ നിന്ന് ക്വാറന്റൈന് ചെലവെടുത്ത് ബാക്കി വരുന്നത് ‘കൊലപാതകികളെ ജയിലില്‍ നിന്നിറക്കാന്‍ എടുത്തോളൂ…സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കെ. എം ഷാജി
തിരികെയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന് ചെലവ് അവര്‍ സ്വയം വഹിക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇതിനോടകം വന്‍ ജനരോഷമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് എംഎല്‍എ കെ.എം ഷാജി. സര്‍ക്കാര്‍ ചെലവ് വഹിച്ചില്ലെങ്കിലും പ്രവാസികള്‍ കേരളത്തിലേക്ക് വരുമെന്നും അവര്‍ക്ക് കിടക്കാന്‍ ഒരു പായയും അല്പം പൊതിച്ചോറും പട്ടിണി കിടന്നിട്ടാണെങ്കിലും കേരളത്തിലെ സുമനനസ്സുകള് കരുതിയിട്ടുണ്ടെന്നും ഷാജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… പ്രവാസികളുടെ ക്വാറന്റൈന് ചെലവ് അവര്‍ വഹിക്കണം എന്നാണല്ലോ ‘കേ മു’ വക പുതിയ ഉത്തരവ്. കേട്ടാല്‍ തോന്നും ഇത് വരെ വന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഫുഡും സ്യൂട്ടും സൗജന്യമായി കൊടുത്ത് മുടിഞ്ഞതാണെന്ന് മരബെഞ്ചില്‍ കിടക്കാനും കമ്യൂണിറ്റി കിച്ചണിലെ കഞ്ഞിയും പയറും കൊടുക്കാനും ഒരു രൂപ ഖജനാവില്‍…
Read Moreമുസ്ലിം ലീഗും കോഴവിവാദത്തില്‍ ! അഴീക്കോട് എംഎല്‍എ കെ.എം ഷാജി 25 ലക്ഷം വാങ്ങിയെന്ന് ലീഗ് നേതാക്കള്‍; ഇടപാട് നടന്നത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെന്ന് ആരോപണം
കണ്ണൂര്‍: മുസ്ലീം ലീഗ് എംഎല്‍എ കെ.എം ഷാജിക്കെതിരേ കോഴ ആരോപണം. കണ്ണൂരിലെ മുസ്ലീം ലീഗ് നേതാക്കളാണ് കെ.എം ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന ആരോപണവുമായി രംഗത്തുവന്നത്. പൂതപ്പാറയിലെ മുസ്ലീം ലീഗ് നേതാക്കള്‍ എംഎല്‍എയ്ക്കെതിരേ അഴിക്കോട് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിക്ക് പരാതി നല്കി. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കോഴ ഇടപാട് നടന്നത്. സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് അനുവദിക്കുന്നതിന് പൂതപ്പാറ ശാഖാ കമ്മിറ്റിയെ അഴീക്കോട് ശാഖാ കമ്മറ്റിയെ അഴീക്കോട് ഹൈസ്കൂള്‍ കമ്മറ്റി സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പ്ലസ് ടു അനുവദിച്ചാല്‍ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് കെട്ടിട നിര്‍മ്മാണ ചെലവിലേക്ക് ഒരു തസ്തികയ്ക്ക് സമാനമായ തുക നല്‍കാമെന്ന് ഹൈസ്കൂള്‍ കമ്മിറ്റി ഉറപ്പ്…
Read More