മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച നടന് ജയസൂര്യയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.പി ജയസൂര്യ പറഞ്ഞത് ഈ നാട്ടിലെ കര്‍ഷകരുടെ വികാരമാണെന്ന് പറഞ്ഞ കെ മുരളീധരന്, പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമയാണെന്നും പരിഹസിച്ചു. മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ…ഇന്നത്തെ കര്‍ഷകന്റെ അവസ്ഥയാണ് അദ്ദേഹം സൂചിപ്പിച്ചത്. ഏറ്റവും അധികം പട്ടിണി സമരങ്ങള്‍ ഇത്തവണ നടത്തിയത് കര്‍ഷകരാണ്. അവര്‍ സംഭരിച്ച നെല്ലിനൊന്നും വില കിട്ടിയിട്ടില്ല. വളരെ ദുരിതം നിറഞ്ഞ ഓണമാണ് ഇത്തവണത്തേത്. ഏഴ് ലക്ഷത്തോളം മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് കൊടുത്ത കിറ്റ്, ഒരുലക്ഷത്തോളം ഇനിയും ബാക്കിയുണ്ട്. സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ വളരെ വ്യക്തമാണ്. അതുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലാത്ത ജയസൂര്യ, ചില അപ്രിയ സത്യങ്ങള്‍ തുറന്നുപറഞ്ഞത്. ഈ നാട്ടിലെ കര്‍ഷകന്റെ വികാരമാണ് അത്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാത്തതുമായി ബന്ധപ്പെട്ട് നടന് ജയസൂര്യ കഴിഞ്ഞ ദിവസം…
Read MoreTag: k muraleedharan
ചന്ദ്രയാന്‍ വിക്ഷേപിച്ചതിനു തൊട്ടടുത്ത ദിവസം സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി ! വോട്ടുബാങ്ക് ലക്ഷ്യമിട്ട് ചെയ്ത ഏര്‍പ്പാട്; സെമിനാറിനെ പരിഹസിച്ച് കെ. മുരളീധരന്
ഏക സിവില്നിയമത്തിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തിയ സെമിനാറിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംപി രംഗത്ത്. ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയെന്ന് മുരളീധരന് പരിഹസിച്ചു. അതിന് കോണ്‍ഗ്രസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എടുത്തുചാടി ഷൈന്‍ ചെയ്യരുതെന്ന് കോണ്‍ഗ്രസ് ആദ്യമേ മുന്നറിയിപ്പ് നല്‍കിയതാണ്. വോട്ടുബാങ്ക് ലക്ഷ്യമാക്കി ചെയ്ത ഏര്‍പ്പാട് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും മുരളീധരന് പരിഹസിച്ചു. മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ…ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണ വിജയത്തിന്റെ തൊട്ടടുത്ത ദിവസം സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോണ്‍ഗ്രസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ സിപിഐയുടെ ദേശീയ കൗണ്‍സില്‍ യോഗം പറഞ്ഞത് ബില്ല് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ്. ആരും അതിന്റെ പേരില്‍ ഓവര്‍ സ്മാര്‍ട്ടാകാന്‍ നോക്കരുതെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് കോണ്‍ഗ്രസും പറഞ്ഞത്. ഇന്നലെ കോണ്‍ഗ്രസിന്റെ…
Read More