തിരുവനന്തപുരം: തൃശൂർപൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിന്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും കെ.മുരളീധരൻ. മുഖ്യമന്ത്രി ആർഎസ്എസ് ഏജന്റാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരത്തിനിടെ രണ്ടു ദേവസ്വങ്ങളും ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ജുഡീഷൽ അന്വേഷണമല്ലാതെ പോംവഴിയില്ല. പൂരം റിപ്പോർട്ട് അംഗീകരിക്കില്ല. പൂരത്തിനേക്കാൾ വലിയ വെടിക്കെട്ട് ഇപ്പോൾ നടക്കുന്നു. ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreTag: k muralidharan
ചാണ്ടിയുടെ വിജയത്തിന് കാരണം പ്രതിപക്ഷ ത്തിന്റെ പ്രവർത്തനങ്ങളല്ല, ജനങ്ങൾക്ക് സർക്കാരിൽ നിന്നുണ്ടായ ദുരനുഭവമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത് മനപൂര്‍വം. കെപി സിസി നേതൃത്വത്തെ വിമര്‍ശിച്ച് കെ. മുരളീധരന്. ചാണ്ടിയുടെ വന്‍ വിജയത്തിന് കാരണം പ്രതിപക്ഷത്തിന്റെ പ്രവര്ത്ത നത്തെക്കാളുപരി ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ദുരനുഭവങ്ങളെന്ന് മുരളീധരൻ സര്‍വീസ് ബ്രേക്ക് പറഞ്ഞാണ് പ്രവര്‍ത്തക സമിതിയില്‍ നിന്നും തന്നെ ചിലര്‍ വെട്ടിയതെന്നും പ്രവര്‍ത്തക സമിതി യിലുള്ളത് തന്റെ ബ്രേക്കിനോളം സര്‍വീസ് ഇല്ലാത്തവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇനി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചാലും ഞാൻ മന്ത്രിയാകില്ല. അപ്പോഴും തന്നെ തഴയാന്‍ ന്യായീകരണങ്ങളു ണ്ടാകും. ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് വെട്ടിമാറ്റും. മനപ്പൂര്‍വമാണ് പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത്. വന്‍ വിജയത്തിന് കാരണം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തെക്കാളുപരി ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ദുരനുഭവങ്ങളുണ്ടായത് മൂലമാണ്. പടവെട്ടാനുളള്ള സാഹചര്യമല്ലാത്തതു കൊണ്ടാണ് പല കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി…
Read More”കൈ വിടില്ല”..! ലീഡേഴ്സ് മീറ്റിലെ പാർട്ടി തീരുമാനം അനുസരിക്കും; ലോക്സഭയിലേക്കു മത്സരിക്കുമെന്ന് കെ. മുരളീധരൻ
കോഴിക്കോട്: ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.ഇന്നലെ ചേർന്ന ലീഡേഴ്സ് മീറ്റില്‍ സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്നാണ് നിർദേശം.സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്ന് ആണെന്ന സന്ദേശം നൽകും. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല. പാര്‍ട്ടിയിലെ പുനഃസംഘടന 30ന് പൂർത്തിയാക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വയനാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ലീഡേഴ്സ് മീറ്റിലാണ് ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ. മുരളീധരനും ടി.എന്‍. പ്രതാപനും പ്രഖ്യാപിച്ചത്. ഇത് വികാരനിര്‍ഭര രംഗങ്ങള്‍ക്കിടയാക്കി.വി.ഡി. സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗത്തെ തുടർന്ന് ഇരു നേതാക്കളും പാർട്ടി തീരുമാനം അനുസരിക്കുമെന്ന് പറഞ്ഞു മയപ്പെടുകയായിരുന്നു. ബിജെപിയെ മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയനയരേഖയ്ക്ക് കെപിസിസി നേതൃയോഗം അംഗീകാരം നൽകി. അഞ്ചുമാസം നീളുന്ന രാഷ്ട്രീയ കർമപരിപാടികൾക്കും വയനാട്ടിൽ ചേർന്ന ലീഡഴ്സ് മീറ്റ് രൂപം നൽകി.
Read Moreകോൺഗ്രസിന്റെ വൈക്കം സത്യഗ്രഹവേദിയിൽ അയിത്തം..! ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന് കെ.മുരളീധരന് എംപി. പാര്‍ട്ടിക്ക് തന്റെ സേവനം വേണ്ടെങ്കില്‍ അറിയിച്ചാല്‍ മതി. ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലതെന്നാണ് അവരുടെയൊക്കെ മനോഭാവമെന്നും അദ്ദേഹം വിമര്‍ശിച്ചു. വേദിയില്‍ ഉണ്ടായിരുന്നത് മൂന്ന് മുന്‍ കെപിസിസി പ്രസിഡന്റുമാരാണ്. രമേശ് ചെന്നിത്തലയ്ക്കും, എം.എം.ഹസനും സംസാരിക്കാന്‍ അവസരം നല്കി, തനിക്ക് മാത്രമാണ് അവസരം നല്‍കാതിരുന്നതെന്ന് മുരളീധരന് തുറന്നടിച്ചു. പരിപാടി സംബന്ധിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേര് വച്ചില്ല. അവഗണനയുടെ കാരണം എന്താണെന്ന് തനിക്കറിയില്ല. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ താന്‍ തയാറാണ്. പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ അറിയിച്ചാല്‍ മതി താന്‍ മാറി നിന്നോളാമെന്ന് കെ.സി.വേണുഗോപാലിനെയും, കെ.സുധാകരനെയും അറിയിച്ചെന്നും മുരളീധരന് കൂട്ടിചേര്‍ത്തു.
Read More‘നിങ്ങൾക്കു വേണ്ടെങ്കിലും ഞങ്ങൾക്കു വേണം ഈ നേതാവിനെ’; കെ. മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡ്
കോഴിക്കോട്: കെ. മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ. “നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ബോർഡുകൾ. നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് കെ. മുരളീധരൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അച്ചടക്കം പാലിക്കണമെന്നു ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെയാണു താൻ ഇനി ഒരു മത്സരത്തിനുമില്ലെന്ന് മുരളി പ്രഖ്യാപിച്ചത്. തർക്കം പരിഹരിച്ചുവെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചെന്നും ഹൈക്കമാന്‍ഡ് അവകാശപ്പെടുമ്പോഴാണ് താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ ഫ്ളക്സുകളായി രംഗത്തെത്തിയിരിക്കുന്നത്.
Read Moreഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി പമ്പാവാലിയിലെ കർഷകരെ സംരക്ഷിക്കുമെന്ന് കെ. മുരളീധരൻ
കണമല: പന്പാവാലിയിലെ കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ നീക്കമുണ്ടായാൽ ഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി ഇവിടത്തെ കർഷകരെ സംരക്ഷിക്കുമെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എംപി പറഞ്ഞു. ഇന്നലെ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോണിലാണ് പന്പാവാലിക്കാർ. ഇതു നീക്കംചെയ്യാതെ സർക്കാർ പറയുന്നതെല്ലാം തട്ടിപ്പാണ്. പെരിയാർ കടുവാസങ്കേതത്തിന്റെ ബഫർസോണിൽനിന്ന് നാടിനെ നീക്കാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാവില്ല. കർഷകരെ കുടിയിറക്കി വനമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കർഷകൻ ഏബ്രഹാം ജോസഫ് കല്ലേക്കുളത്ത് രാവിലെ ഉപവാസ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം, പ്രഫ. പി.ജെ. വർക്കി, ഫാ. ജയിംസ് കൊല്ലംപറന്പിൽ, ഫാ. സോജി, മാത്യു…
Read Moreപ്രതിപക്ഷത്ത് പത്തു കൊല്ലമിരുന്നാൽ നശിക്കില്ല; ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുത്; കോൺഗ്രസ് തിരിച്ചുവരുമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷത്ത് പത്തു കൊല്ലമിരുന്നാൽ നശിക്കുന്നതല്ല കോൺഗ്രസ് പാർട്ടിയെന്നും ശക്തമായി തിരിച്ചുവരുമെന്നും കെ. മുരളീധരൻ എംപി. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിച്ചതിൽ ഞങ്ങൾക്കും സന്തോഷമെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരേയും മുരളീധരൻ വിമർശനം നടത്തി. തെരഞ്ഞെടുപ്പിൽ ജനം വിജയിപ്പിക്കുമ്പോൾ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ്. സമുദായ സംഘടനകൾക്ക് വിമർശിക്കാനുള്ള അവകാശമുണ്ട്. എന്നാൽ വിമർശിക്കുന്നവരെ കല്ലെറിയുന്ന സമീപനമാണ് സിപിഎം വച്ചു പുലർത്തുന്നത്. ബംഗാളിലെ ഫലമെന്തായെന്നും മുരളീധരൻ ചോദിച്ചു.കോൺഗ്രസിനെ തകർക്കാൻ ന്യൂനപക്ഷങ്ങൾക്കിടയിൽ എസ്ഡിപിഐയെക്കൊണ്ട് സിപിഎം പ്രചാരണം നടത്തി. എന്നാൽ ബിജെപി വാർഡുകളിൽ പോലും കോൺഗ്രസ് മുന്നേറ്റമുണ്ടാക്കി. വട്ടിയൂര്‍കാവിൽ യുഡിഎഫ് ജയിച്ച തെരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ അഹങ്കരിക്കരുത്. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. അങ്ങനെ തകര്‍ന്ന് പോകുന്ന…
Read Moreനിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല; സ്ഥാനാർഥി പട്ടിക തയാറാക്കുന്ന രീതിയെ വിമർശിച്ച് കെ. മുരളീധരൻ
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ നിന്നോ, നേമത്തു നിന്നോ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെ. മുരളീധരൻ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് മുരളി വ്യക്തമാക്കി. എംപിമാർ മൽസരിക്കേണ്ടെന്നതാണു പൊതുവായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സാമാന്യ മര്യാദ പോലുമില്ലാതെ ഏതാനും പേർ ചേർന്നു സ്ഥാനാർഥി പട്ടിക തയാറാക്കുന്ന രീതിയോടുള്ള കടുത്ത വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു.
Read More