ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്കരിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി തെറിച്ചേക്കുമെന്ന് വിവരം. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ ഒലിയുടെ ഏകാധിപത്യ പ്രവണതയ്ക്കെതിരേ ശക്തമായ വിമര്‍ശനം ഉയരുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒലി പരാചയമാണെന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ പൊതുവികാരം. മാത്രമല്ല ചൈനയുടെ കൈയ്യേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന ഒലിയുടെ പ്രവണതയും പാര്‍ട്ടിക്കുള്ളിലെ പ്രധാന എതിരാളിയായ പ്രചണ്ഡ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പിനിടയാക്കിരിക്കുകയാണ്. ചൈനയ്ക്ക് അനുകൂലമായ തീരുമാനങ്ങള്‍ നിരന്തരമായി കൈക്കൊള്ളുന്നതില്‍ പാര്‍ട്ടിയ്ക്ക് ഒന്നടങ്കം എതിര്‍പ്പാണുള്ളത്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുള്ള പ്രശ്നപരിഹാരത്തിനാണ് ഇന്ത്യയുടെ നീക്കം.കഴിഞ്ഞ ദിവസം നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഒലിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നത്. പ്രധാനമന്ത്രിയായി തുടരാന്‍ ഒലി ചെയ്ത പ്രവൃത്തികളെക്കുറിച്ചു പ്രചണ്ഡ വെളിപ്പെടുത്തല്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അധികാരത്തില്‍ തുടരാന്‍ പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലദേശ് മോഡലുകള്‍…
Read More