തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ഭൂമി സംബന്ധമായ നടപടികൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിക്കെതിരെ സമരം നടത്തിയവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളൊന്നും പിൻവലിക്കില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. കേന്ദ്രഅനുമതി കിട്ടുന്ന മുറക്ക് സിൽവർ ലൈനുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാരിന് അനുമതി നൽകേണ്ട വരുമെന്നും അദ്ദേഹം ആവർത്തിച്ചു. കൊച്ചി മെട്രോ നെടുന്പാശേരി വരെ നീട്ടുന്ന കാര്യം പരിഗണനയിൽഅതേസമയം കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ്ങ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. 1016 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രവുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Read MoreTag: k rail
അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാന്‍ മോഹം ! കടമെടുപ്പ് മുടങ്ങിയാല്‍ ശമ്പളവും പെന്‍ഷനും ഗുദാ ഹവാ…
കേരളത്തിന്റെ സാമ്പത്തിക നില ദിനംപ്രതി പരുങ്ങലിലായിരിക്കുമ്പോഴും കെ-റെയില്‍ പദ്ധതിയുമായി മുമ്പോട്ടു പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ പദ്ധതി. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള കാര്യങ്ങള്‍ക്ക് വായ്പ എടുത്തു മുന്നോട്ടു പോകുന്ന കേരളത്തിന്റെ കാര്യങ്ങളെല്ലാം അവതാളത്തില്‍ ആക്കുന്നതാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഇടപെടല്‍. സാമ്പത്തികവര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയില്ല. എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം തുടരുന്നതാണ് കാരണം. കിഫ്ബി വായ്പയിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളിലും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതിനെ എതിര്‍ത്ത് കേരളം രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതോടെ വായ്പ എടുക്കുന്നതില്‍ അനിശ്ചിതത്വം ഉണ്ടായിരിക്കുകയാണ്. ഈ 2000 കോടിയും കേരളത്തിന്റെ ആകെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. വായ്പ മുടങ്ങിയാല്‍ ശമ്പള- പെന്ഷന് വിതരണത്തിലും പ്രതിസന്ധിയേറും എന്നതാണ് വസ്തുത. കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതര…
Read Moreഇത് ഫ്രഞ്ച് കമ്പനിയ്ക്ക് കമ്മീഷന് കൊടുക്കാനുള്ള പദ്ധതി ! കേരളം നീങ്ങുന്നത് ശ്രീലങ്കയുടെ അവസ്ഥയിലേക്കെന്ന് ചെന്നിത്തല…
കെ റെയിലിനെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചിച്ച് രമേശ് ചെന്നിത്തല. ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം പ്രശ്നമല്ലെന്നും സാമൂഹിക പരിസ്ഥിതി പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പഠിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സമരക്കാരെ തല്ലി മുന്നോട്ട് പോകാമെന്ന വ്യാമോഹം വേണ്ടെന്നും രമേശ് ചന്നിത്തല പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് വിപുലമായ സരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കല്ല് പിഴുതുമാറ്റുന്നവര്ക്കെതിരേ കേസെടുക്കുകയാണെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കും എതിരെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊതുകിനെ വെടിവെക്കാന്‍ തോക്കെടുക്കണോ എന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. സര്‍ക്കാരിനെ താഴെയിറക്കാന്‍ വിമോചന സമരത്തിന്റെ ആവശ്യമില്ലെന്നും, ഫ്രഞ്ച് കമ്പനിക്ക് കമ്മീഷന് കൊടുക്കാനുള്ള പദ്ധതിയാണ് കെ റെയിലെന്നും ചെന്നിത്തല ആറോപിച്ചു. കല്ലിടുന്നത് ഭൂമി പണയപ്പെടുത്തി കടമെടുക്കാനെന്നും കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Read Moreസഖാവ് കോടിയേരി ഡാ ! കേരളത്തില്‍ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നെങ്കിലും കല്ലിടുമെന്ന് കോടിയേരി…
കെ റെയിലിനെതിരായ സമരത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പറഞ്ഞ കോടിയേരി ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമായിരുന്നുവെന്നും എന്നാല്‍ പോലീസ് സംയമനം പാലിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. പ്രതിഷേധക്കാര്‍ സര്‍വേ കല്ല് എടുത്തുകൊണ്ടുപോയി എന്നു വെച്ച് കല്ലിന് ക്ഷാമമുണ്ടാകില്ല. കേരളത്തില്‍ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വന്നെങ്കിലും കല്ലിടും. ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമല്ല സര്‍ക്കാര്‍ ലക്ഷ്യം. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും. ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയതിന് ശേഷമെന്നും കോടിയേരി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയ പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നു പറഞ്ഞ കോടിയേരി, സര്‍വേ നടത്താനും ഡിപിആര്‍ തയ്യാറാക്കാനും ഉള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. വിമോചനസമരമാണ് പ്രതിപക്ഷ ലക്ഷ്യമെങ്കില്‍ അതിവിടെ നടക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം…
Read Moreമാടപ്പള്ളി വെങ്കോട്ടയിൽ സ്ഥാപിച്ച കെ-റെയിൽ കല്ലുകൾ പിഴുതുമാറ്റി !
ബെന്നി ചിറയിൽ ചങ്ങനാശേരി: ജനകീയ പ്രതിഷേധത്തെ പോലീസ് തേർവാഴ്ചയിലുടെ അടിച്ചമർത്തി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി ഭാഗത്ത് സ്വകാര്യ ഭൂമികളിൽ കെ-റെയിൽ ഉദ്യോഗസ്ഥ സംഘം സ്ഥാപിച്ച കല്ലുകൾ പിഴുതുമാറ്റി.സമരക്കാരെയും രാഷ്ട്രീയ നേതാക്കളെയും ചവിട്ടി വീഴ്ത്തി ഇന്നലെ ഉച്ചയോടെയാണ് പോലീസിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥ സംഘം സർവേക്കല്ലുകൾ നാട്ടിയത്. ഇന്നു പുലർച്ചെയോടെയാണ് കല്ലുകൾ അപ്രത്യക്ഷമായത്. പ്രദേശത്ത് സ്ഥാപിച്ച കല്ലുകൾ എല്ലാം കാണാതായിട്ടുണ്ട്. പോലീസ് അക്രമത്തിൽ ഗുതുതരമായി പരിക്കേറ്റ സമരസമിതി നേതാക്കൻമാരായ വി.ജെ. ലാലി, ജിൻസണ് മാത്യു എന്നിവർ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലും പരിക്കേറ്റ വീട്ടമ്മ മുണ്ടുകുഴി കൊരണ്ടിത്തറ ജിജി ചങ്ങനാശേരി ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. സമരസമിതി നേതാക്കളെയും സ്ത്രീകൾ അടക്കമുള്ള സമരക്കാരെയും ആക്രമിച്ച പോലീസിന്റെയും നടപടികളിൽ പ്രതിഷേധിച്ചു കെ-റെയിൽ വിരുദ്ധ സമിതി, യുഡിഎഫ്, ബിജെപി എന്നിവരുടെ നേതൃത്വത്തിൽ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നടത്തുന്ന ഹർത്താൽ ആരംഭിച്ചു. കട കന്പോളങ്ങൾ അടഞ്ഞു…
Read Moreകേരളത്തിൽ ഇത് കെ-റെയിൽ ലഘുലേഖക്കാലം ! സിപിഎമ്മിനു പിന്നാലെ കോൺഗ്രസും ലഘുലേഖയുമായി വീടുകൾ കയറും…
തിരുവനന്തപുരം: കെ- റെയിൽ പദ്ധതി വിഷയത്തിൽ സിപിഎം നടത്തുന്ന ലഘുലേഖ പ്രചാരണത്തിനു ബദലുമായി കോൺഗ്രസ്. പദ്ധതിയുടെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടുന്ന ലഘുലേഖയുമായി വീടുകൾ തോറും കയറിയിറങ്ങാനാണ് കോൺഗ്രസും നീക്കം തുടങ്ങിയിരിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവരെ സമരമുഖത്തേക്കു കൊണ്ടുവരാനും ആലോചനയുണ്ട്. കെ- റെയിൽ പദ്ധതിക്കെതിരേ ആദ്യഘട്ടത്തിൽ നടത്തിയ പ്രതിഷേധങ്ങൾ സർക്കാർ തള്ളിക്കളയുന്ന സാഹചര്യത്തിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതേക്കുറിച്ചു ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ഇന്നു ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒന്നാം തീയതിയിലേക്കു മാറ്റിയിട്ടുണ്ട്. ഇതിനുശേഷം യുഡിഎഫ് യോഗം ചേർന്ന് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകും. രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ -റെയിൽ അട്ടിമറിക്കാൻ യുഡിഎഫ്- ബിജെപി ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലഘുരേഖയുമായി വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ മുഖ്യമന്ത്രിയുടെയും മുതിർന്ന…
Read More