ചന്ദ്രയാന്‍-2 പേടകം വിജയകരമായി മുകളിലേക്ക് കുതിക്കുമ്പോള്‍ ഇതിനെല്ലാം നേതൃത്വം നല്കിയ ‘ഉറങ്ങാത്ത മനുഷ്യന്’ ദൈവത്തോട് നന്ദി പറയുന്ന തിരക്കിലായിരുന്നു. കര്‍ഷകന്റെ മകനായി ജനിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ചു വളര്‍ന്ന് ഒടുവില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ തലപ്പത്തെത്തിയ കെ. ശിവന് എന്ന വ്യക്തിയുടെ അക്ഷീണ പരിശ്രമമാണ് ഈ നേട്ടം വേഗത്തില്‍ കൈവരിക്കാന്‍ ഭാരതത്തിനു സഹായകമായത്. ഇന്ത്യ സ്വന്തമായി നിര്‍മിച്ച ക്രയോജനിക് എന്ജിന് ഉപയോഗിച്ച് ഒരേസമയം 104 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചതിന്റെ പിന്നിലെ ബുദ്ധിയും അധ്വാനവും ഈ മനുഷ്യന്റേതായിരുന്നു. തൊട്ടുപിന്നാലെ ഇന്നലെ ചന്ദ്രയാന്‍-2. അഭിമാനം തൊട്ട പട്ടിക ഇങ്ങനെ പോകുന്നു. 1983ല്‍ ആണ് ശിവന് ഐഎസ്ആര്‍ഒയില്‍ പിഎസ്എല്‍വി പ്രോജക്ടില്‍ ചേര്‍ന്നത്. പടിപടിയായി ഉയര്‍ച്ച. വൈകാതെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറായി. 2014 ജൂലൈ മുതല്‍ 2015 മേയ് വരെ എല്പിഎസ്സി ഡയക്ടറായിരുന്നു. ആ വര്‍ഷം തന്നെ ജൂണില്‍…
Read More