കോട്ടയം: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ ഗൂഡാലോചന അന്വേഷിച്ചാൽ പിണറായി വിജയന് അകത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഉത്തര മലബാറില്‍ സിപിഎം നടത്തിയിട്ടുള്ള കൊലപാതക കേസുകള്‍ക്ക് പിന്നിലും പിണറായി വിജയനു പങ്കുണ്ടെന്നും സുധാകരന് ആരോപിച്ചു. കോട്ടയത്തെ സമരാഗ്നി സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതര ഭാരതത്തിന്റെ മുഖം തകര്‍ക്കുന്ന ബിജെപിയുമായി പിണറായി വിജയന് സന്ധി ചെയ്തിരിക്കുകായണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള താക്കീതായിരിക്കും ലോക്സഭ തെരഞ്ഞെടുപ്പു ഫലമെന്നും സതീശന് പറഞ്ഞു. സമരാഗ്നി സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു വി.ഡി. സതീശന്.
Read MoreTag: k sudhakaran
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഒരു ക്രെഡിറ്റും വേണ്ട, താന്‍ ആരോടും ക്രെഡിറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ. സുധാകരന്
കൊച്ചി: തനിക്ക് ഒരു ക്രെഡിറ്റും വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. താന്‍ ആരോടും ക്രെഡിറ്റ് ആവശ്യപ്പെട്ടിട്ടില്ല. തന്നെ വിട്ടേക്കെന്നും സുധാകരന് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ആരാദ്യം തുടങ്ങണമെന്നതിനെ ചൊല്ലിയുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും സുധാകരന്റെയും തര്‍ക്ക വീഡിയോ പുറത്തു വന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കമുണ്ടായത്. ഞാന്‍ തുടങ്ങാമെന്നു സതീശന് പറഞ്ഞപ്പോള്‍, ഇല്ലില്ല ഞാന്‍ തുടങ്ങാമെന്ന് സുധാകരനും പറയുകയായിരുന്നു. തുടര്‍ന്നു സതീശന് മുന്നിലുള്ള മൈക്ക് സുധാകരനുനേരേ മാറ്റിവച്ചു. പിന്നീട് എങ്ങനെ കാണുന്നു ഈ വിജയത്തെ എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശന്. പത്രസമ്മേളനത്തിലുടനീളം സതീശന് സംസാരിക്കാനും തയാറായില്ല. പിന്നീട് ഈ തര്‍ക്കവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
Read Moreസാമ്പത്തിക തട്ടിപ്പുകേസ്; ആവശ്യമെങ്കിൽ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കുമെന്ന് കെ. സുധാകരൻ
കൊച്ചി: തട്ടിപ്പ് കേസിലെ അറസ്റ്റിന് പിന്നാലെ ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിനിൽക്കുമെന്ന പ്രതികരണവുമായി കെ. സുധാകരൻ. അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിൽക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുകയാണ്. അന്വേഷണത്തെ നേരിടും. നിരപരാധിയെന്ന വിശ്വാസം തനിക്കുണ്ട്. കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു. അതേസമയം, മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കും. ബൂത്ത്തലം മുതൽ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികൾ നടക്കും. പ്രതിഷേധ പ്രകടനങ്ങളിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്
Read Moreമോന്സന് പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന് സ്ഥലത്തുണ്ടായിരുന്നു ! പുതിയ വാദവുമായി എം വി ഗോവിന്ദന്
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്കെപിസിസി പ്രസിഡന്റ് കെ സുധാകരന് അവിടെയുണ്ടായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന് ആ വീട്ടില്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ആ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. പീഡന വിവരം അറിഞ്ഞിട്ടും സുധാകരന് ഇടപെട്ടിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. അതിജീവിതയുടെ മൊഴി ഗൗരവമേറിയതാണ്. ആ കേസിലാണ് മോന്സന് മാവുങ്കലിനെ കോടതി ശിക്ഷിച്ചത്. പോക്സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യംചെയ്യേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. വളരെ ഗൗരവകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ക്കെതിരേയും കേസെടുക്കാന്‍ സിപിഎം നിര്‍ദേശിച്ചിട്ടില്ല. കള്ളക്കേസില്‍ ആരേയും കുടുക്കണമെന്ന് സിപിഎമ്മിന് താത്പര്യവുമില്ല. എല്ലാ അര്‍ത്ഥത്തിലും പത്രസ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് സിപിഎം നിലപാട്. സര്‍ക്കാരിനെയും എസ്എഫ്ഐയെയും വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. കുറ്റവാളികളെ…
Read Moreഒരു വിഭാഗം പ്രവര്‍ത്തകര്‍ അകന്നുനിന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ലെന്ന് കെ. മുരളീധരന്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് കെ. മുരളീധരന്‍എംപി. രാഷ്ട്രീയകാര്യസമിതി ചേര്‍ന്ന് നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹി പട്ടികയില്‍ അപാകതകള്‍ ഉണ്ട്. തര്‍ക്കം ഉന്നയിച്ചവരെല്ലാം പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ സ്വീകാര്യതയുള്ള നേതാക്കളുടെ കുറവ് പ്രകടമാകുന്നു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുമായി അകന്ന് നിന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല. കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളും പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിറ്റിംഗ് എംപിമാര്‍ തയാറാകാതെ മാറി നിന്നാല്‍ പരാജയഭീതിമൂലമാണെന്ന പ്രതീതി ഉണ്ടാകും. പുതുമുഖങ്ങള്‍ വന്നാല്‍ താന്‍ മാറി നില്ക്കാന് തയാറാണ്. അവര്‍ക്ക് അവസരം നല്‍കും. വടകരയില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഇനിയും മത്സരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുരളീധരന് ഇക്കാര്യങ്ങള്‍…
Read Moreപൊങ്ങച്ചക്കാരനായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി ; പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് കെ സുധാകരൻ
തിരുവനന്തപുരം: പൊങ്ങച്ചക്കാരനായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന് മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ലെന്ന് സുധാകരന് പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍വരെ സാധാരക്കാരായ ആളുകള്‍ കയറിയിരുന്ന ചരിത്രമാണുള്ളത്. അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന് ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണമെന്നും സുധാകരന് പറഞ്ഞു. പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍ പ്രവാസികളിലെ ഏതാനും സമ്പന്നന്മാര് പിണറായി ഭക്തിമൂത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്തകളോടാണ് എതിര്‍പ്പുള്ളതെന്ന് സുധാകരന് വിശദീകരിച്ചു.
Read Moreസന്ധിയില്ലാസമരമെന്ന് കെ. സുധാകരന് ! പ്രതിദിനം ഒരാള്‍ക്ക് ആയിരക്കണക്കിന് രൂപ പിഴ നല്‍കേണ്ടി വരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകര്‍ക്കും
സന്ധിയില്ലാസമരമെന്ന് കെ. സുധാകരന് ! പ്രതിദിനം ഒരാള്‍ക്ക് ആയിരക്കണക്കിന് രൂപ പിഴ നല്‍കേണ്ടി വരുന്നത്സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകര്‍ക്കും തിരുവനന്തപുരം: എഐ കാമറ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ജനങ്ങളെ ദ്രോഹിക്കുന്ന പെറ്റിനടപടികൾ അംഗീകരിക്കില്ലെന്നും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ. സുധാകരൻ വ്യക്തമാക്കി. എഐ കാമറ വഴി പിഴ ഈടാക്കി തുടങ്ങുന്ന ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ എഐ കാമറകള്‍ക്ക് മുന്നില്‍ കാമറ മറച്ചുള്ള ഉപരോധ സമരം കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കാമറ സ്ഥാപിച്ചതുമായി നടന്ന അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ എല്ലാ മേഖലകളിലും ഇപ്പോള്‍ നടത്തുന്നത് നികുതി ഭീകരതയാണ്. കാമറ പിഴയിലൂടെ സാധാരണക്കാരെ കൊള്ളയടിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് സാമൂഹിക പ്രതിബദ്ധതയില്ലെന്നും…
Read More‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ ! കെ സുരേന്ദ്രന്റെ പരാമര്‍ശനത്തിനെതിരേ കെ സുധാകരന് രംഗത്ത്…
ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തെ അപലപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് രംഗത്ത്. ‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ലെന്നും സുധാകരന് അഭിപ്രായപ്പെട്ടു. സുരേന്ദ്രന് പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും സുധാകരന് ആവശ്യപ്പെട്ടു. കെ സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യം കാണിക്കണമെന്നും സുധാകരന് പറഞ്ഞു. സുരേന്ദ്രനെതിരെ ശബ്ദിക്കാന്‍ പിണറായി വിജയനും എം വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുധാകരന്, എന്തെങ്കിലും നാക്കുപിഴകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോള്‍ വലിയ പ്രതികരണങ്ങള്‍ നടത്തുന്ന സിപിഎം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. സുധാകരന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍… ‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി ‘ എന്ന…
Read Moreപാവങ്ങളെ പിഴിഞ്ഞെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനാണ് പിണറായിയും നേതാക്കളും ശ്രമിക്കുന്നത് ! ആരോപണവുമായി കെ. സുധാകരന്…
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത് സമാനതകളില്ലാത്ത ജനവിരുദ്ധ ബജറ്റാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. നികുതികൊള്ളയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക ശാസ്ത്രജ്ഞന്മാര് പോലും ഈ കൊള്ള സമ്മതിക്കുന്നുണ്ട്. പാവങ്ങളെ പിഴിഞ്ഞെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനാണ് പിണറായി വിജയനും നേതാക്കളും ശ്രമിക്കുന്നത്. മുഖ്യമന്ത്രി തന്റെ വ്യക്തിപരമായ താല്പര്യങ്ങള് സംരക്ഷിക്കാന്‍ നടത്തുന്ന ധൂര്‍ത്ത് എത്രയാണെന്ന് നേരത്തെ തന്നെ അറിയാവുന്നതാണ്. മുഖ്യമന്ത്രിയുടെ യാത്ര, താമസം, വീട്, മക്കളേയും കൂട്ടിയുള്ള വിദേശയാത്ര പോലും പാവപ്പെട്ട ജനങ്ങള്‍ നല്കുന്ന നികുതിപ്പണം കൊണ്ടുള്ള പൊതുഫണ്ടില്നിന്നാണ്. പിണറായി വിജയന് സര്‍ക്കാര്‍ പാവങ്ങളെ ഊറ്റിക്കുടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. ഈ വിലവര്‍ധനവ് സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കും. ഇരുചക്ര വാഹനത്തിന് പോലും നികുതി വര്‍ധിപ്പിച്ച സര്‍ക്കാരിന് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടുണ്ടോ എന്ന് സുധാകരന് ചോദിച്ചു. സംസ്ഥാനത്തുടനീളം നിരോധിത ലഹരി വസ്തുക്കളുടെ വിതരണക്കാരായി…
Read Moreഅധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ലെന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെ സുധാകരൻ
തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം; അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വിമർശിച്ചു. സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിനാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനമാണ്. രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്. രാജ്യത്തിനോട് നിർവ്യാജമായ കൂറും സ്നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂ ക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവർത്തകർ ഈ…
Read More