പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്നും സുധാകരന് പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് കൊലയ്ക്ക് പിന്നില്‍ എന്ന് സിപിഎം അംഗങ്ങള്‍ തന്നെയാണ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്നെങ്കിലും എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല. എല്ലാ കൊലപാതകങ്ങളും ബിജെപിയുടെ തലയില്‍ ഇടണോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം പോലീസിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് കൊല നടത്തിയത്. കൊലപാതകത്തില്‍ നിന്ന് സിപിഎം കൈകഴുകയാണ്. ശരിയായ അന്വേഷണം വേണമെന്നും സുധാകരന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കയ്യിലുള്ളതിനേക്കാള്‍ കൂടുതല്‍ ആയുധം സിപിഎമ്മിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Read MoreTag: k sudhakaran
ഒരുത്തന്റെയും മാപ്പും വേണ്ട … കോപ്പും വേണ്ട… കയ്യില്‍ വെച്ചേരെ ! സുധാകരന്റെ ഖേദ പ്രകടനത്തോട് എം എം മണി പ്രതികരിച്ചതിങ്ങനെ…
എംഎം മണിയ്ക്കെതിരായ ആക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കെ. സുധാകരന് നടത്തിയ ഖേദപ്രകടനം തനിക്ക് ആവശ്യമില്ലെന്ന് എം. എം മണി തുറന്നടിച്ചു. ഒരുത്തന്റെയും മാപ്പും വേണ്ട …. കോപ്പും വേണ്ട…… കയ്യില്‍ വെച്ചേരെ … ഇവിടെ നിന്നും തരാനൊട്ടില്ല താനും…… എന്നാണ് എം. എം. മണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. എം എം മണിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഒരുത്തന്റെയും മാപ്പും വേണ്ട ….കോപ്പും വേണ്ട……കയ്യില്‍ വെച്ചേരെ …ഇവിടെ നിന്നും തരാനൊട്ടില്ല താനും…… പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണെന്നും തെറ്റിനെ തെറ്റായി തന്നെ കാണുന്നുവെന്നും യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കെ സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചത്. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ ജാഥയില്‍ എംഎം മണിയുടെ മുഖം ചിമ്പാന്‍സിയുടെ കട്ടൗട്ടില്‍ പതിച്ചതിനെതിരേ പാര്‍ട്ടി അനുഭാവികള്‍ കടുത്ത വിമര്‍ശനമാണുയര്‍ത്തിയത്.…
Read Moreചിന്തന്‍ ശിബിരത്തിലെ ലൈംഗികാരോപണം ! ഷാഫിയോട് വിശദീകരണം തേടിയതായി സുധാകരന്
യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രതിനിധിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ വിശദീകരണം തേടിയതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനോടാണ് സുധാകരന് വിശദീകണം തേടിയത്. അതോടൊപ്പം വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത ഇ.പി ജയരാജനെതിരെ കേസെടുക്കാത്തതില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന് അറിയിച്ചു. ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസെടുക്കില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ അറിയിച്ചത്. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത വനിത പ്രതിനിധിക്കു നേരെ ഒരംഗത്തിന്റെ ഭാഗത്തുനിന്നും ലൈംഗികാതിക്രമം ഉണ്ടായെന്നും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുന്നത്.
Read Moreഎതിര്‍ത്താല്‍ കെ സുധാകരന്റെ നെഞ്ചത്തുകൂടെ ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കും ! ഭീഷണിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നെഞ്ചത്തുകൂടെ ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. കെ റെയില്‍ സമരത്തിനെത്തുന്ന ആളുകളെ മണ്ണെണ്ണ ഒഴിച്ച് കൊല്ലാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ സമരത്തിനിടെ ശ്രമിക്കുന്നതെന്നും സിവി വര്‍ഗീസ് നെടുങ്കണ്ടത്ത് പറഞ്ഞു. അതിവേഗ റെയില്‍വേ ഓടിച്ചുകൊണ്ടാകും സിപിഎം അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. തടയാന്‍ വന്നാല്‍ കെ സുധാകരന്റെ നെഞ്ചത്തു കൂടി കയറ്റിക്കൊണ്ടുപോയി ഓടിക്കേണ്ടി വരും. കേരളത്തിലെ സര്‍ക്കാര്‍ വികസന രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ആ മുന്നേറ്റത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നിന്നും ഒരാള്‍ക്ക് നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്താം. തിരുവനന്തപുരത്തു നിന്നും നാലു മണിക്കൂര്‍ കൊണ്ട് കാസര്ഗോട്ടെത്താം. അവിടെ ആവശ്യമായ നിലപാട് സ്വീകരിക്കുക. അപ്പോള്‍ സുധാകരന് പറയുന്നു, കല്ല് ഞങ്ങള്‍ പിഴുതെടുക്കുമെന്ന്. സുധാകരന്റെ മാത്രമല്ല, കോണ്‍ഗ്രസിനെ ആകെ ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുത്തു കൊണ്ടിരിക്കുകയാണ്. ഇനി…
Read Moreരാജ്യം പട്ടിണിയിൽ, രഹസ്യം ചോർത്താൻ ആയിരം കോടി; മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയെന്ന ഗുരുതര ആരോപണവുമായി കെ. സുധാകരന്
തിരുവനന്തപുരം: ഇസ്രയേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് മോദി സര്‍ക്കാര്‍ വാങ്ങിയത് ആയിരം കോടി രൂപ ചെലവഴിച്ചാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. കോവിഡും സാമ്പത്തിക പ്രതിസന്ധിയുംമൂലം ജനങ്ങള്‍ മുഴുപ്പട്ടിണിയിലും തൊഴിലില്ലായ്മയിലും നട്ടംതിരിയുമ്പോഴാണ് രാജ്യത്തെ പ്രമുഖരുടെ രഹസ്യം ചോര്‍ത്താന്‍ മോദി സര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് മൊബൈലിലെ കാമറയും മൈക്രോ ഫോണും വരെ തുറക്കാന്‍ സാധിക്കും. ഫോണിന് സമീപമുള്ള കാര്യങ്ങള്‍, ഫോണിന്റെ പാസ് വേര്‍ഡ്, ഫോണില്‍ സേവ് ചെയ്തിട്ടുള്ളവരുടെ വിവരങ്ങള്‍, ടെക്സ്റ്റ് മെസേജ്, പരിപാടികള്‍, വോയ്സ് കോള്‍ തുടങ്ങിയവയെല്ലാം ചാര സോഫ്റ്റ്വെയര് പിടിച്ചെടുക്കുന്നു. ഓരോ രാഷ്ട്രീയപാര്‍ട്ടിക്കും വ്യക്തിക്കും അവകാശപ്പെട്ട മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തവിധം നാടിന്റെ അച്ചടക്കവും സ്വകാര്യതയുമാണ് മോദി സര്‍ക്കാര്‍ തച്ചുടച്ചതെന്നും സുധാകരന് പറഞ്ഞു. ഓരോ പാര്‍ട്ടിയുടെയും ആഭ്യന്തര വിഷയങ്ങള്‍ ചോര്‍ത്തിയ കിരാത നടപടിയാണിത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി…
Read Moreകോൺഗ്രസിനെ നയിക്കാൻ..! കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചു
കോട്ടയം; കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചു നിയമനം അറിയിച്ചു. ഹൈക്കമാന്റ് തീരുമാനം ഗ്രൂപ്പുകളുടെ എതിർപ്പിനെ മറികടന്ന്.
Read Moreഇത് ചെറിയ പടക്കം വലുത് പൊട്ടാനിരിക്കുന്നതേയുള്ളൂ ! മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനത്തെക്കുറിച്ച് ചോദ്യവുമായി കെ സുധാകരന്…
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിമര്‍ശന ശരങ്ങളുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്. കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് ഐ ഫോണ്‍ ലഭിച്ചതിനെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുളളൂവെന്നും സുധാകരന് പറഞ്ഞു. കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണം. ഏത് പശ്ചാത്തലത്തിലാണ് കോടിയേരി ബാലൃഷ്ണന്‍ അവധിയെടുത്തതെന്നും പറയണം. അദ്ദേഹത്തിന്റെ അനാരോഗ്യം മൂലമോ, രോഗം കൂടിയിട്ടോ അല്ല. വിദഗ്ദ്ധ ചികിത്സയ്ക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് ഒരു വിദഗ്ദ്ധ ചികിത്സയ്ക്കും കോടിയേരി പോയിട്ടില്ലെന്നും സുധാകരന് പറഞ്ഞു. ഇത് ഒരു ചെറിയ പടക്കമാണ് വലിയ പടക്കം ഇതിന് പിറകേ പൊട്ടാനുണ്ട്. പിണറായിക്കെതിരേയും ഇ പി ജയരാജനെതിരേയും ഇന്നല്ലെങ്കില്‍ നാളെ ആരോപണങ്ങള്‍ ഉയരും. മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന് ചോദിച്ചു. യു ഡി…
Read Moreകെ. മുരളീധരൻ നിയമസഭയിലേക്ക് മത്സരിക്കുമെന്ന വാർത്ത; കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം ഇങ്ങനെ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. കെ. മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഇളവ് നല്‍കിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. നിയമസഭയിലേക്ക് എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡിന്റെ തീരുമാനമാണെന്നും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും സുധാകന് വ്യക്തമാക്കി.
Read More