കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രവര്‍ത്തിക്കുന്നത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടി വീഴ്ത്തിയത് കൃത്യമായി പരിശീലനം നേടിയ ആളാണെന്നും സുധാകരന് വ്യക്തമാക്കി. ഷുഹൈബിന്റെ മുറിവുകളുടെ സ്വഭാവം വെച്ച് വെട്ടിയത് കിര്‍മാണി മനോജാണെന്നും സിപിഎം മനോജിന് പരോള്‍ നല്‍കിയത് ഇതിനാണെന്നും കഴിഞ്ഞ ദിവസം സുധാകരന് ആരോപിച്ചിരുന്നു. സംഭവം പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അഭിപ്രായത്തെ സുധാകരന് പരിഹസിക്കാനും മറന്നില്ല. ജയരാജന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പോലെയാണെന്നും കണ്ണുര്‍ ഉത്തരകൊറിയ ആണെന്നാണ് ജയരാജന് കരുതുന്നതെന്നും ജനാധിപത്യത്തില്‍ പാര്‍ട്ടി ഭരണം അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ഇതെന്നും സുധാകരന് പറഞ്ഞു. അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളെയും അടിച്ചമര്‍ത്തി മുമ്പോട്ട് പോകുമ്പോള്‍ താന്‍ എല്ലാറ്റിനും മുകളിലാണെന്ന് ഒരാള്‍ക്കുണ്ടാകുന്ന തോന്നലാണ്…
Read More