തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിര്‍ഗുണ പ്രതിപക്ഷമാണു കേരളത്തിലുള്ളതെന്നും പ്രതിപക്ഷത്തിനു തലച്ചോറിന്റെ കുറവുണ്ടെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു. പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ല. നിര്‍ഗുണമായി മാറി. യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണു പ്രതിക്ഷത്തിനുള്ളത്. കഴിഞ്ഞ നാലു കൊല്ലവും ഇതാണവസ്ഥ. അവസാനം ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതയിലായി. ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണു കേരളത്തിന്റെ ഗതികേടെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ആവനാഴിയില്‍ എല്ലാ അന്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവു മാത്രമാണു പ്രതിപക്ഷത്തിനുണ്ടായത്. നിരവധി ആരോപണങ്ങളുണ്ടായിട്ടും ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Read MoreTag: k.surendran
പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ തന്നെ ! സുരേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചത് താനെന്ന് പിഎസ് ശ്രീധരന്‍ പിള്ള; നിര്‍ണായകമായത് ആര്‍എസ്എസ് നിലപാട്…
ന്യൂഡല്‍ഹി: ഏറെ അനശ്ചിതത്വത്തിനൊടുവില്‍ പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി. കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥികുമെന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സുരേന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിനും ആശ്വാസമായി. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മണ്ഡലത്തില്‍ സുരേന്ദ്രന്‍ തന്നെയാണ് അനുയോജ്യനായ സ്ഥാനാര്‍ഥിയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ ഇടപെടലാണ് കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായത്. അയ്യപ്പഭക്തരുടെ വികാരം സുരേന്ദ്രന് അനൂകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ആര്‍എസ്എസ് സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടത്.പത്തനംതിട്ട സീറ്റിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, എംടി രമേശ്, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരെല്ലാം രംഗത്തുണ്ടായിരുന്നെങ്കിലും അവസാനം മത്സരം ശ്രീധരന്‍ പിള്ളയും സുരേന്ദ്രനും തമ്മിലായി. സുരേന്ദ്രന്റെ പേര് ഉയര്‍ന്നു കേട്ടപ്പോള്‍ തന്നെ മണ്ഡലത്തില്‍ ചുവരെഴുത്ത് തുടങ്ങിയിരുന്നു. എന്തായാലും ഇനി അതൊന്നും മായ്‌ക്കേണ്ടതില്ലയെന്ന ആശ്വാസത്തിലാണ് അണികള്‍. സുരേന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം…
Read Moreപത്തനംതിട്ട സീറ്റിനു വേണ്ടി ഉടുമ്പ് പിടിച്ചതു പോലെ ശ്രീധരന്‍ പിള്ള ! തുഷാറിനെ മാറ്റി തൃശ്ശൂര്‍ സീറ്റ് സുരേന്ദ്രന് കൊടുക്കാനും നീക്കം; ജയ സാധ്യതയുള്ള പത്തനംതിട്ട സീറ്റിനു വേണ്ടി കടിപിടി കൂടുന്നത് കേന്ദ്രമന്ത്രി മോഹം കൊണ്ടു തന്നെ…
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകുമെന്ന് കരുതിയിരുന്ന എന്‍ഡിഎയും ബിജെപിയും കിതയ്ക്കുന്നു. എല്‍ഡിഎഫ് തുടക്കത്തില്‍ തന്നെയും യുഡിഎഫ് ഒരല്‍പം ആശങ്കയ്ക്കു ശേഷവും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ഇതുവരെ എന്‍ഡിഎയ്ക്കു കഴിഞ്ഞിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും ഏറെ പ്രതീക്ഷയുള്ള മണ്ഡലമായ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാഞ്ഞത് അണികള്‍ക്കിടയില്‍ തന്നെ അമര്‍ഷം ഉളവാക്കിയിരിക്കുകയാണ്. തൃശ്ശൂര്‍ സീറ്റിനെ ആശ്രയിച്ചാണ് പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം എന്നതാണ് ഏറ്റവും വിചിത്രകരമായ വസ്തുത. ബിഡിജെസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ നിന്നില്ലെങ്കില്‍ പത്തനംതിട്ടയിലും തൃശ്ശൂരുമായി ശ്രീധരന്‍ പിള്ളയെയും കെ.സുരേന്ദ്രനെയും നിര്‍ത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പത്തനംതിട്ടയ്ക്കു വേണ്ടി പാര്‍ട്ടിയില്‍ കനത്ത പിടിവലിയാണുള്ളത്. പത്തനംതിട്ട സീറ്റില്‍ തന്റെ പേരു മാത്രമാണ് പാര്‍ട്ടി അധ്യക്ഷന്‍ പിള്ള നല്‍കിയ ലിസ്റ്റില്‍ ഉണ്ടായിരന്നതെന്നാണ് വിവരം. എന്നാല്‍ ജനപിന്തുണയുള്ള സുരേന്ദ്രനു വേണ്ടി ആര്‍എസ്എസും ശബരിമല കര്‍മസമിതിയും…
Read Moreഒരു വെടിയ്ക്ക് രണ്ടു പക്ഷി ? ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനവും എംഎല്‍എ സ്ഥാനവും ഒരുമിച്ച് കിട്ടുമെന്ന പ്രതീക്ഷയില്‍ കെ. സുരേന്ദ്രന്‍; സാക്ഷികള്‍ക്ക് സമന്‍സ് വീണ്ടും അയയ്ക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് സുരേന്ദ്രന് തുണയാവുമോ…
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനവും എംഎല്‍എ സ്ഥാനവും കെ.സുരേന്ദ്രന് ഒരുമിച്ച് ലഭിക്കുമോ ? മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ സാക്ഷികള്‍ക്ക് സമന്‍സ് അയയ്ക്ക്ാന്‍ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടതോടെയാണ് സുരേന്ദ്രന്റെ പ്രതീക്ഷകള്‍ സജീവമാകുന്നത്. സമന്‍സ് നല്‍കുന്നതിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ഭീഷണിയെ തുടര്‍ന്ന് പത്ത് വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാനായിരുന്നില്ല. ജീവനക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. കെ. സുരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് കൊടുത്ത കേസില്‍ കെ സുരേന്ദ്രന് അനുകൂലമായ നിര്‍ണായക തെളിവുകള്‍ വീണ്ടും കിട്ടിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലും സുരേന്ദ്രന് അനുകൂലമായ നിര്‍ണായക വിവരങ്ങള്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയെന്ന് അവകാശപ്പെട്ട 20 പേര്‍ ആ ദിവസം വിദേശത്തായിരുന്നുവെന്നാണ് സത്യവാങ്മൂലം. കേന്ദ്ര…
Read Moreമഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക് ? സുരേന്ദ്രന്‍ എം എല്‍ എ ആകാനുള്ള സാധ്യത കൂടുതലെന്നു വിലയിരുത്തല്‍; ഹൈക്കോടതിയില്‍ നാളെ വിസ്താരം തുടങ്ങുമ്പോള്‍ ലീഗ് അങ്കലാപ്പില്‍
മഞ്ചേശ്വരത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ച മുറുകുന്നു. കോടതിയില്‍ വിജയിച്ച് കെ. സുരേന്ദ്രന്‍ എംഎല്‍എ ആകുമെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പുലര്‍ത്തുമ്പോള്‍ പുറമേ ആത്മവിശ്വാസത്തിലാണെങ്കിലും ലീഗ് നേതൃത്വത്തിന് ഉള്‍പ്പേടിയുണ്ടെന്നാണ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ 298 പേര്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചത് വിജയത്തിലേക്ക് എന്നൊരു ചര്‍ച്ച തുടക്കം കുറിച്ചു ഇതോടെയാണ് മഞ്ചേശ്വരത്ത് രാഷ്ട്രീയ ചൂട് പിടിക്കുന്നത്. കള്ള വോട്ട് ചെയ്‌തെന്ന ആരോപണമുള്ള 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെ ലീഗിലും യു.ഡി.എഫ്. പക്ഷത്ത് ആശങ്കയും ബിജെപി. ഭാഗത്ത് പ്രതീക്ഷയും വളര്‍ന്നിരിക്കയാണ്. മരിച്ചവരും നാട്ടിലില്ലാത്തവരും വോട്ടു ചെയ്‌തെന്ന ബിജെപി. സ്ഥാനാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാളെ കോടതിയില്‍ വിസ്താരം ആരംഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ നേമത്തിനൊപ്പം തന്നെ ബിജെപി സാധ്യത കല്‍പ്പിച്ചിരുന്ന മണ്ഡലമായിരുന്നു മഞ്ചേശ്വരവും. എന്നാല്‍ കേവലം 89 വോട്ടിന്റെ…
Read More